ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

എന്ന് കിനാവത് കണ്ട് പാമ്പ്
പാമ്പ് പൊനത്തിന്നും പൊരുന്നല്ലെ
പട്ടൊളിപ്പാറ തിരുമുമ്പില്
തിരുന്നുമ്പിലങ്ങനെ ചെല്ലുന്നെരം
കരുവാഞ്ചൊര്യൊമനക്കുഞ്ഞിക്കെളു
കെളു ഉറങ്ങ്ന്നത് കണ്ട് പാമ്പ് 980
കരുവഞ്ചൊര്യൊമനക്കെളുന്റെയൊ
എടത്തും വലത്തു ആട നിന്ന് പാമ്പ്
പാമ്പ് മനസ്സിൽ കുടികൂട്ട്ന്ന്
ഇത്തിര നല്ലൊരി കുഞ്ഞന്റെയൊ
എങ്ങനെ ഉതിരം കൂടിക്കെണ്ടത്
പുഅനെളം കൊയി കൂഒാളവും
കെളൂനയും കാത്താട നിന്ന് പാമ്പ്
പൂഅനെളം കൊയി കൂഉന്നെരം
ഞെട്ടിയുണരുന്ന് കുഞ്ഞിക്കെളു
പാമ്പിനക്കണ്ണാലെ കാണുന്നെരം 990
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കെട്ട് തരിക്കണം പാമ്പ്ങ്ങളെ
എനക്ക് തൊണയായി നിന്നിക്കിനൊ
ഞാനിപ്പളെന്ത് തരെണ്ടുന്നത്
എയീറ്റിരുന്നൊണ്ട് കുഞ്ഞിക്കെളു
ഏലത്തൂർപ്പാക്കിങ്ങെടുത്ത് കെളു
ഏലത്തൂർപ്പാക്കിന്റെ കെട്ടയിച്ചി
കണ്ടിച്ചടക്കയെടുത്ത് കെളു
വെത്തില മൂക്കുയിങ്ങ് നുള്ളിയെടുത്ത്
അടക്കജപിച്ചവമ്പാലാക്കുന്ന് 1000
വെത്തില ചെവിച്ചി പഴവുമാക്കി
പെരുമാളും പൊതീന്റെ പാമ്പുങ്ങൾക്ക്
പാലും പയവും കൊടുത്ത് കെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
പെരുമാളമ്പൊതീന്റെ പാമ്പ്ങ്ങളെ
നിനച്ചെടത്തിങ്ങളങ്ങെത്ത്യെക്കണം
പാമ്പ് പുനത്തിലും പൊരുന്നെല്ലെ
നെരമൊട്ട പുല്ല പുലരുന്നെരം
പുത്തനെടത്തിലെക്കുഞ്ഞിമ്മാതു
അച്ചന് പാലമൃത് കൊണ്ട് പൊരുന്ന് 1010
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കെളു
ചൊതിക്ക്ന്നന്നെരം കുഞ്ഞിക്കെളു
കെട്ട് തരിക്കണം പെണ്ണുങ്ങളെ
ആരിക്കാനിപ്പാല് കൊണ്ടപൊന്ന്
കാതം നടന്നും മെയി തളന്ന്

64

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/126&oldid=200750" എന്ന താളിൽനിന്ന് ശേഖരിച്ചത്