ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiii

ഉപയോഗിക്കാനോ കഴിയാതെ പിന്നോക്കം തള്ളപ്പെട്ടത്. കൈത്തൊഴിലുകൾ
പാരമ്പര്യ കുലത്തൊഴിലുകളായി തുടരുന്ന ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ ഈ
നിരീക്ഷണത്തിനു ഏറെ പ്രസക്തിയുണ്ട്. ഇക്കാര്യം ആദ്യം കണ്ടറിഞ്ഞു
ചൂണ്ടിക്കാട്ടിയതു ഗുണ്ടർട്ടാണ്. വീണ്ടും ഇക്കാര്യം ഓർമ്മിപ്പിച്ചതു ശ്രീനാരായണ
ഗുരുവും.' (പ്രഭാഷണം, കോട്ടയം മാതൃഭൂമി 5.9.93)

നാട്ടുകാരുടെ അഭിപ്രായങ്ങളും രചനകളും ശ്രദ്ധാപൂർവം പരിശോധിക്കു
ന്നതിൽ ഏറ്റവും കൂടുതൽ താൽപര്യമെടുത്ത വിദേശമിഷണറി ഗുണ്ടർട്ടായിരുന്നു.
ചൊക്ലിയിലെ കുഞ്ഞിവൈദ്യനെ 'വൃദ്ധ ദാർശനികൻ' എന്നാണ് അദ്ദേഹം വിശേഷി
പ്പിക്കുന്നത്. പടപ്പാട്ടു പാടുന്ന നായർ പടയാളിയിൽ നിന്നും പഴങ്കഥകൾ പറയുന്ന
യഹൂദകാരണവരിൽ നിന്നും പലതും പഠിക്കാനുണ്ട് എന്ന് ഗുണ്ടർട്ട് വിശ്വസിച്ചു.
ജനങ്ങളുടെ വിവേകത്തിലുള്ള വിശ്വാസം, അതാണല്ലോ നാട്ടുപൊരുൾ തേടാൻ
ഗവേഷകനെ പ്രേരിപ്പിക്കുന്നത്.നാട്ടുപൊരുൾ ഭൂതകാലത്തു നിലനിന്നിരുന്നവയുടെ
പൊട്ടും പൊടിയും അല്ല. ഇത്, എന്താണ് നാട്ടുപൊരുൾ--ഫോക്‌ലോർ എന്ന
ചോദ്യത്തിൽ നമെ എത്തിക്കുന്നു.

എന്താണ് ഫോക്‌ലോർ?

ഫോക്‌ലോറിനു നൽകപ്പെട്ടിരിക്കുന്ന നാനാവിധമായ നിർവചനങ്ങളി
ലൂടെകടന്നുപോകാൻ ഇവിടെ അവസരമില്ല. ചുരുക്കിപ്പറഞ്ഞാൽ folk, lore എന്നീ
പദങ്ങളുടെ വ്യാപ്തിയെച്ചൊല്ലിയാണ് അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നത്.
യൂറോപ്പിലും ഏഷ്യയിലുമുള്ള സാമ്പ്രദായിക സമൂഹങ്ങൾക്ക് 'പറുദീസ നഷ്ട '
ത്തിന്റെ ഓർമകളുണർത്തുന്ന സങ്കല്പനമാണ് ഫോക്‌ലോർ, ഗ്രാമീണതയുടെ
സാംസ്കാരികോൽപന്നമാണ് യുറോപ്യൻ പണ്ഡിതന്മാർക്ക് ഫോക്‌ലോർ. നാടോടി
പ്പുരാണങ്ങൾ, പരമ്പരാഗത കലകൾ, പ്രാചീന അനുഷ്ഠാനങ്ങൾ, വാമൊഴി
സാഹിത്യം എന്നിവയ്ക്കാണ് ഇവിടെ ഫോക്‌ലോർ പഠനത്തിൽ മുൻതൂക്കം ലഭി
ക്കുക.മതപരിവേഷമോ ദേശീയവികാരമോകൂടി ഉണ്ടായാൽ നല്ല ഫോക്‌ലോറായി.

ഇപ്പറഞ്ഞതു മാത്രമാണ് ഫോക്‌ലോർ എന്ന് അംഗീകരിച്ചാൽ, വ്യവസായ
വത്കരണത്തിലും നഗരവത്കരണത്തിലും മുങ്ങിപ്പോയ അമേരിക്കപോലുള്ള
രാഷ്ട്രങ്ങൾക്ക് ഫോക്‌ലോർ പാരമ്പര്യമേ ഇല്ലെന്നു വന്നുകൂടും. അമേരിക്കയിലെ
ആദിമ നിവാസികളുടെകാര്യം മറന്നുകൊണ്ട് കുടിയേറ്റക്കാരിൽ നിന്ന്
ആരംഭിക്കുന്ന ദേശീയ ബോധത്തിന് വിദൂരമായ യൂറോപ്യൻ വർഗ്ഗ സ്മൃതികളിൽ
ഫോക്‌ലോർ പരിമിതപ്പെടുത്താൻ സമ്മതമായില്ല. ഇന്നലെയുടെ വൃത്തത്തിൽനിന്ന്
ഇന്നിലേക്ക് അവർ ഫോക്‌ലോറിന്റെ പരിധി വർദ്ധിപ്പിച്ചു.വൻകിട ഫാക്ടറികളിലും
ഓഫീസുകളിലും ഫോക്‌ലോറിന്റെ ആവിഷ്കാരങ്ങൾ അമേരിക്കൻ പണ്ഡിതന്മാർ
കണ്ടെത്തി. നഗരവത്കരിക്കപ്പെട്ട എല്ലാ ഭൂപ്രദേശങ്ങൾക്കും ജനതകൾക്കും ബാധക
മായ മിത്തുകളും ജ്ഞാനസംഘാതങ്ങളും നിലവിലുണ്ടെന്നും അവയെക്കുറിച്ചുള്ള
പഠനവും ഫോക്‌ലോർതന്നെ എന്ന വാദം ഇന്ന് ആദരിക്കപ്പെടുന്നുണ്ട്. വടക്കൻ
പാട്ടുകളും, തെയ്യവും കളമെഴുത്തും തീയാട്ടും മാർഗ്ഗംകളിയും ഒപ്പനയും മാത്രമല്ല
പുതിയ കാഴ്ചപ്പാടിൽ ഫോക്‌ലോർ. നാട്ടറിവ് എന്ന വാക്ക് ഇവിടെ ബോധപൂർവ്വം
ഉപയോഗിച്ചതാണ്. അറിവ് ബൗദ്ധികം മാത്രമല്ല, ഹൃദയപരവുമാകാം. അങ്ങനെ
യുള്ള അറിവ് ജനകീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടതാണെങ്കിൽ അതു

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/15&oldid=200531" എന്ന താളിൽനിന്ന് ശേഖരിച്ചത്