ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കപ്പള്ളിപ്പാലയാട്ടെ കൊരന്റെ പാട്ട്

കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
കപ്പള്ളിപ്പാലയാട്ടെ പെറ്റൊരമ്മെ
ഇന്നെക്കെരി മൂവാണ്ടെക്കാലമായി
ലൊമനാറ് കാവിന് പൊആത്തത്
കുളിച്ചി നെയിയമൃത് ചെയ്യാത്തതും
ഉടനെ പറയിന്ന് പെറ്റൊരമ്മ
കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊര
നിനിക്കെന്ത് പൊഅറൊ1 കുഞ്ഞിക്കൊര
ഉടനെ പറയിന്ന് കുഞ്ഞിക്കൊരൻ 10
കപ്പള്ളിപ്പാലയാട്ടെപ്പെറ്റൊരമ്മെ
എങ്ങനെ പൊഅണ്ടും ഞാനെന്റെമ്മെ
ഇരിപത്തിരണ്ട് വയസ്സെടെല്
നുപ്പത്ത്മൂന് കുടുപ്പയെനക്ക്
കൈതെരികണ്ടപ്പന്നമ്പിയാറും
ഇരിപത്ത്‌രണ്ടെണ്ണം നായിമ്മാറും
എന്നപ്പെണയാന്നടക്ക്ന്നൊറ്
കുടിക്ക്ന്ന വെള്ളത്തിലിണ്ടവറ്
ഒറങ്ങ്ന്നൊറക്കത്തും ഉണ്ടവറ്
എങ്ങനെ പൊഅണ്ടും പെറ്റൊരമ്മെ 20
ഉടനെ പറയിന്ന് പെറ്റൊരമ്മ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
വെകമ്പൊയിവെകയിങ്ങ് പൊരികൊര
അത്തരം ബാക്ക് കെട്ട കുഞ്ഞിക്കൊരൻ
തന്റെ എടത്തഉം വലത്തഉം ആയി
അന്നടത്താലെ നടന്ന് കൊരൻ
ലൊമനാറ് കാവിനും ചെന്ന് കൊരൻ
വലിയ ചെറിയിക്കുളിച്ചി കൊരൻ
പണ്ണാരം പുക്ക് പെര്ക്കി കൊരൻ2

98

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/160&oldid=200808" എന്ന താളിൽനിന്ന് ശേഖരിച്ചത്