ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കപ്പള്ളപ്പാലയാട്ടെക്കുഞ്ഞിക്കൊര
ഞാളൊടക്കാരിയം പറയവെണ്ട
പിന്നയും പറയിന്ന്കുഞ്ഞിക്കൊരൻ
കൈതെരിയനന്തൊത്തെക്കുങ്കികുഞ്ഞ
നിങ്ങളെ കടുപ്പയെണഞ്ഞ്യെങ്കില്
നാട്ടില് നല്ലൊണം നടക്കായിനും
ഒരിക്കലത്തിന്നുവാന്താകുഞ്ഞനെ
ഉടനെ പറയിന്ന് കുങ്കി കുഞ്ഞൻ
നിനക്ക് ഞാമ്പെത്തില5 തന്നൊണ്ടാല് 80
പെത്തില തന്നിറ്റെണങ്ങുവാനൊ
പിന്നയും പറയിന്ന് കുഞ്ഞിക്കൊരൻ
കൈതരിയനന്തൊത്തെക്കുങ്കി കുഞ്ഞ
ഇന്നെത്തെരാത്തിരിയിലാനുഞ്ഞനെ
.അന്തിയുറക്കിന് വരട്ടെ ഞാനൊ
ഉടനെ പറയിന്ന് കുങ്കി കുഞ്ഞൻ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
അന്തിയുറക്കിന് നീ വന്നാല്
പിണറൊട്ട് നായരൊട് കൊണ്ടചൊക്കൻ
ചൊക്കനപ്പടിക്കലും കെട്ടീറ്റുണ്ട് 90
ഏയിചൊറയിട്ട് കെട്ടീറ്റുണ്ട്
ചപ്പിലയാറ്റം6 അനങ്ങിയെങ്കില്
ഏയിചൊറയും ഓമ്പൊട്ടിച്ചീടും
അതിന് മയക്കില്ല കുങ്കികുഞ്ഞ
അതിന് മരന്നെന്റെലിണ്ട് കുഞ്ഞ
അങ്ങനെയാട്ടെന്റെ കുഞ്ഞിക്കൊര
തമ്മലിപ്പറഞ്ഞിപിരിഞ്ഞും പൊയി
കൈതെരിയനന്തൊത്തെക്കുഞ്ഞങ്ങള്
കൈതരിക്കണ്ടൊത്ത പൊര്ന്നെല്ലെ
കൈതെരിക്കണ്ടൊത്ത് ചെല്ലുന്നെരം 100
കൈതെരിക്കണ്ടൊത്തെപ്പെറ്റൊരമ്മ
അന്തിവെളക്കാട വെക്ക്ന്നമ്മ
കണ്ണാലെകണ്ടിനപ്പെറ്റൊരമ്മ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
കൈതരിയനന്താത്തെക്കുഞ്ഞുങ്ങളെ
നിങ്ങളെന്ത് നെരം വയികിപ്പൊയി
കൈതെരിക്കണ്ടപ്പനമ്മൊമ്മനൊ
അമൊമ്മനീടയിന്നിണ്ടെങ്കില്
അച്ചനപ്പഞ്ചൂരലണക്ക്വായിനും
പറഞ്ഞാടപ്പായത് ചെരും മുന്നെ 110
കൈതെരിക്കണ്ടപ്പന്നമ്പിയാറും
ഇരിപത്ത്‌രണ്ടെണ്ണം നായിമ്മാറും

100

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/162&oldid=200812" എന്ന താളിൽനിന്ന് ശേഖരിച്ചത്