ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അയപ്പിച്ചൊണ്ടും വെകം പൊര്ന്നെല്ലെ
അന്നടത്താലെ നടന്ന് കൊരൻ
കൈതരി നട പൊയിക്കാരി കൊരൻ
വെകം കടുമ്മയിപ്പൊര്ന്നെല്ലെ
കൈതെരി നട പൊയിക്കീയുന്നെരം 240
കൈതെരിക്കണ്ടപ്പന്നമ്പിയാറും
ഇരുപത്ത് രണ്ടെണ്ണം നായിമ്മാറും
കൈതെരി നട പൊയിക്കാരിയൊറ്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
കണ്ണാലെ കണ്ടിന് കുഞ്ഞിക്കൊരൻ
പെരുവയിതെറ്റിയാട നിന്ന് കൊരൻ
ആചാരം പറയിന്ന് കുഞ്ഞിക്കൊരൻ
അടിയനൊരിപണ്ണാരപ്പിള്ളറ്11 വൊളി
പറയിന്നിണ്ടന്നെരം നമ്പിയാറ്
എടയായിനും പൊയിന് മലച്ചെക്കനീ 250
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
പടിഞ്ഞാറ് തൊലുയ്യാമ്പൊയിന് ഞാനൊ
കുറുക്കാട്ടിടത്തിലെ തമ്പുരാന്
ഉച്ചെലിയും തൊലുയികയിച്ചിഞാനൊ
അടിയനൊ നെരം പൊലന്ന്പൊയി
പറയിന്നിണ്ടന്നെരം നമ്പിയാറ്
ഉച്ചെലിയും തൊലുയി കയിച്ചൊണ്ടാല്
മരിയാതി രണ്ട് പണമുണ്ടല്ലെ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
തന്റുടെ കൊന്തല കെട്ടയിച്ചി 260
രണ്ടൊളം ബെള്ളിപ്പണമെടുത്ത്
ബെത്തിലെല് രണ്ട് പണഉം ബെച്ചി
രണ്ട് പണം ബെച്ചും കണ്ട്കൊരൻ
പറയിന്നിണ്ടന്നെരം നമ്പിയാറ്
കടുമ്മയിപ്പൊട് മലച്ചെക്ക നീ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
ആചാരം പറഞ്ഞിറ്റും പൊര്ന്നെല്ലെ
കൈതെരി നട പൊയിക്കീഞ്ഞി കൊരൻ
ബിളിച്ചി പറയിന്ന് കുഞ്ഞിക്കൊരൻ
കൈതെരിക്കണ്ടപ്പന്നമ്പിയാറെ 270
ആണും പെണ്വല്ലാതനായിക്കയ്യ
കപ്പള്ളിപ്പാലയാട്ടെക്കൊരഞ്ഞാനൊ
ഉടനെ പറയിന്ന് നമ്പിയാറ്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
കൊരനച്ചെന്ന് ബളയ വെണം
പിന്നയും പറയിന്ന് നമ്പിയാറ്

104

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/166&oldid=200820" എന്ന താളിൽനിന്ന് ശേഖരിച്ചത്