ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കൊരനൊ നമ്മളെ കുടുപ്പക്കാരൻ
കൊരനിവിട വരുഅയില്ലെലൊ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറെ 320
മരക്കയാറമരാതം കുങ്ക്യുഞ്ഞന്
അയ്യൊ പടച്ചൊനെ തമ്പുരാനെ
കൊലത്തൊടെ നാണക്കെട പറ്റിയെല്ലെ
കുഞ്ഞനെക്കൊണ്ട് പൊയിക്കൊത്തായിനും
ലൊമനാറ് കാവ്പ്പകവതീന്റെ
ആറാട്ട് വന്നിങ്ങടുത്തൊണ്ടല്ലൊ
ആറാട്ട് വന്നിങ്ങട്ത്തൊണ്ടാല്
കൈമുറിഞ്ഞും ചൊര വീഅരുത്
ഓന്തറത്തും ചൊര വീഅരുത്
ആറാട്ടുംനാള് കയിഞ്ഞൊണ്ടാല് 330
കുഞ്ഞനക്കൊണ്ട്പൊയിക്കൊത്തുഅവെണം
.........................................................
(തുടർന്നുള്ള രണ്ടു പേജ് നഷ്ടപ്പെട്ടിരിക്കുന്നു)
കെടക്കയിക്കൊണ്ടയിര്ത്തി കൊരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
തച്ചൊളിനല്ലൊമനക്കുഞ്ഞിയൊതെന
ബറത്താനം കെട്ടൊ നീ പൊന്ന്ചങ്ങാതി
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന്
കുഞ്ഞനൊരാറ്റക്കെറുപ്പം പൊലും
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
ആരെ കെറുപ്പാന് കുഞ്ഞിക്കൊര 340
നീയാറ്റം പൊയിനൊ കുഞ്ഞിക്കൊര
അത്തുരം വാക്ക്കെട്ട കുഞ്ഞിക്കൊരൻ
പുഞ്ചിരിക്കൊള്ള്ന്ന് കുഞ്ഞിക്കൊരൻ
പറയിന്നിണ്ടന്നെരം കുഞ്ഞിയൊതെനെൻ
നിനിക്ക് കൊണം ബരും കുഞ്ഞിക്കൊര
കെട്ട് തരിക്കെന്റെ കുഞ്ഞിക്കൊര
ഒന്നിക്കിക്കുടുപ്പയെണങ്ങാമ്മക്ക്
അല്ലെങ്കിക്കുടുപ്പയെണങ്ങാമ്മക്ക്
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കാഊട്ട് കാണുവാനെമ്പൊയവറ് 350
പെയം കടുമ്മയിക്കുഞ്ഞിക്കൊര
കപ്പള്ളിപ്പാലയാട്ടെപ്പെറ്റമ്മയും
നാലെട്ടൊളം നല്ല പെണ്ണുങ്ങളും
കൈതെരിക്കണ്ടൊത്ത് പൊകവെണം
കൈതെരിക്കണ്ടൊത്തെക്കുങ്കിയുഞ്ഞന
പൊടമൂറിച്ചും കൂട്ടിക്കൊണ്ട് വരണം

106

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/168&oldid=200824" എന്ന താളിൽനിന്ന് ശേഖരിച്ചത്