ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അയിമ്പത് നായരയയക്ക്വ വെണം
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
നാളൊം പുതിയ വീട്ട്ക്കെളൂനയൊ
കെളൂനപ്പിടിച്ചി കെട്ടിക്കൊണ്ട് വരുവാൻ 110
അയിമ്പത് നായിമ്മാറയയക്ക്ന്നെല്ലെ
അയിമ്പത് നായിമ്മാറ് ചെല്ല്‌ന്നെരം
കണ്ണാലെ കണ്ടിന് കുഞ്ഞിക്കെളു
നെലയിന്നൊരന്തം മറിഞ്ഞി കെളു
അയിമ്പതിനയും കൊത്തിക്കൊന്ന്കെളു
പുതിയ കൊയിലൊത്തൊമനത്തമ്പുരാനൊ
ബറത്താനം കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
ഇത്തര കട്തൊയിക്കുഞ്ഞിക്കെളു 120
പിന്നയും അരുളിച്ചെയിതൂട്ന്ന്
ഇത്തര കട്തായ കെളുവിന
കെളൂനപ്പിടിച്ചീടക്കൊണ്ട് വരുവാൻ
മുന്നൂറ് നായിമ്മാറയയക്കുക വെണം
പിടിക്കുവാങ്കെളൂനക്കിട്ടീല്ലെങ്കിൽ
വെടിവെച്ചിറ്റെങ്കിലും കൊണ്ട് വരണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
മുന്നൂറ് നായരയയക്ക്ന്നെല്ലെ
മുന്നൂറ് നായരും ചെല്ല്‌ന്നെല്ലെ
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു 130
കണ്ണാലെ കണ്ടിനൊങ്കുഞ്ഞിക്കെളു
പാഞ്ഞി പടിക്കലും ചെന്ന് കെളു
പതിനെട്ട് വിത്തിയ പടിച്ചെ കെളു
ആനമുകം വെച്ചും ചന്തം വെച്ചും
കുതിരമുകം വെച്ചും കൂന്തല്‌വെച്ചും
അന്തഉംനുമ്പും മറിഞ്ഞി കെളു
മുന്നൂറ് നായരയും കൊത്തിക്കൊന്ന്
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
ബറത്താനം കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ 140
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
എനിയെന്ത് വെണ്ടുയെന്റെ കാരിയക്കാര9
ഉടനെ പറയിന്നക്കാരിയക്കാരൻ
നാളൊം പുതിയവീട്ട്ക്കെളൂനയാന്
കെളൂനയിന്നത് കൊല്ലണ്ടീക്കി
ചെറിയൊരി പട്ടാളം കീക്ക്വവെണം
ചെറിയൊരി പട്ടാളം കീക്കണ്ടീക്കി

113

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/175&oldid=200837" എന്ന താളിൽനിന്ന് ശേഖരിച്ചത്