ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കെളൂനിന്നൊക്കയും വെച്ചികൊട്ത്ത്
പതിനാല് കണ്ടിക്കരപ്പറമ്പും
പതിനായിരം നെല്ലിൻറുല്പ്പത്തിയും
തൊടനും ബാലിയും രണ്ട് നെലം
അതുയിന്നിത്തന്നെ കൊടുത്തൊള്ന്ന്
പതിനാല് കൊല്ലം അടക്കീറ്റുള്ള
മൊത്തലുമ്പലിശയും കൊട്ത്തൊളന്ന്
മൊതലായും പാതി കൊട്ത്തൊള്ന്ന്
നാടാലുംപാതി കൊട്ത്തൊള്ന്ന് 320
നാളൊം പുതിയ വീട്ട്ക്കെളുവിന്
തമ്പുരാമ്മൊളയും കൊട്ത്തൊള്ന്ന്
അങ്ങനെ തമ്മലിലെണങ്ങിയൊറ്
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
തമ്പുരാന്റൊടിത്തെന്നെ പാറ്ത്തൊനൊ
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തച്ചൊളിക്കുഞ്ഞനൊതെയനന
നല്ലൊണം തക്കരിച്ചയച്ചവറ്.

1.ഈ പകർപ്പിൽ കാണുന്ന 'പറയിന്നിണ്ട്' എന്ന രൂപത്തിന്റെ സ്ഥാനത്ത്'ബി'യിൽ
'പറയുന്നുണ്ട്' എന്ന രൂപമാണ് എല്ലായിടത്തും കാണുന്നത്.

2.'ബി'യിൽ, 'വീട്ടി' എന്ന രൂപമാണു കാണുക.

3.വകയാന്ങ്കെളു - ബി

4.ഭൂമിയും ഫലവും

5.'കണ്ടത്ത്ത്തന്നെയല്ലെ ചെല്ലുന്നത് 'എന്ന വരികൂടി ബി. യിൽ ഉണ്ട്.

6."ആരിക്കാനിക്കണ്ടം ബിത്തൂട്ട്ന്ന്
അത്തുരം കെട്ടുള്ള തയിരമ്മനൊ
പറയുന്നുണ്ടൊമനത്തയിരമ്മനൊ"- ബി

7.'കാര' എന്നു മാത്രമേ കൈയെഴുത്തു പ്രതിയിൽ-എ-ഉള്ളു. പകർത്തിയതിലുള്ള
പിശകാവണം. 'ബി' യിൽ കാരിയക്കാര എന്നു തന്നെയുണ്ട്.

8.കളിയല്ല കാരിയന്തന്നെയാന് - ബി.

9.ഈ സന്ദർഭത്തിൽ ബി. യിൽ താഴെക്കാണുന്ന വരികൾ കൂടിയുണ്ട്.

നായിമ്മാറയൊക്കയും കൊന്നല്ലൊനൊ
ഇത്തിര കരുത്തുള്ള കുഞ്ഞിക്കെളു
തിരുമെനിക്കാറ്റം കയ്യെറിയുടുഒാ
ഞാനിക്കൊയിലൊത്ത നിക്ക്വ ഇല്ല
നാടൊയിച്ചെങ്ങാനും പൊന് ഞാനൊ.

10.ഉലാവുന്നു (ഉലാത്തുന്നു)+ അവർ

11.ശിപായി

118

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/180&oldid=200847" എന്ന താളിൽനിന്ന് ശേഖരിച്ചത്