ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കൊല്ലന്റെ കയ്യിൽക്കൊടുക്കുന്നൊനൊ
പറയിന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
ഉറുമ്മി കടഞ്ഞി നീകൊണ്ട വരുമ്മം 30
നായ്യട്ട4 വെച്ചൊണ്ടിരിക്കും ഞാനെ
കാരയിൽ രാമർ പെരിയെങ്കൊല്ലനൊ
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞുറുമ്മി
ഉറുമ്മിയും കൊണ്ടല്ലെ പൊരുന്നത്
അന്നെത്തയിലാടക്കൊണ്ടവെച്ചി
പായും പടപ്പും പരഞ്ഞൊണ്ടിന്5
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ഉറുമ്മികൊണ്ടച്ചാണക്ക് വെച്ചൊള്ന്ന്
ഉറുമ്മി കടഞ്ഞിങ്ങെടുത്തൊള്ന്ന്
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞുറുമ്മി 40
കാരയിൽ രാമർ പെരിങ്കൊല്ലനും
ഇരിപത്തരണ്ടെണ്ണം കൊല്ലമ്മാറും
ഉറുമ്മിയെഴുന്നെള്ളിച്ചും കൊണ്ട് പൊരുന്ന്
ആർത്തവിളിച്ചിറ്റും കൊണ്ട പൊരുന്ന്
കായംങ്കൊളത്തെ കണ്ണന്നമ്പിയാറെ
പടിക്കലെ കുടീറ്റകൊണ്ട പൊരുമ്മം
കായംകൊളത്തിലെ നമ്പിയാറ്
ചൊതിക്കുന്നൊമന നമ്പിയാറ്
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞതെന്ത് 50
അത്തുരം കെട്ട പെരിങ്കൊല്ലനൊ
കായംകുളത്ത കണ്ണന്തമ്പുരാനെ
ഓമനക്കടിഞ്ഞൊത്തെ കുറുപ്പിന്റെയൊ
ഉറുമ്മിയാന് പട്ടിപ്പൊതിഞ്ഞതിപ്പം
ഉറുമ്മി കടഞ്ഞി ഞാങ്കൊണ്ടപൊഅ്ന്ന്
അത്തുരം കെട്ടുള്ള നമ്പിയാറ്
പറയുന്ന്ണ്ടൊമന നമ്പിയാറ്
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
കായംകുളത്ത് പടിക്കലെകൂടി
ഉറുമ്മി എഴുന്നള്ളിച്ചി കൊണ്ട് പൊഅ്മ്മം 60
വെളക്കിന രണ്ട പണം തരണം
അത്തുരം കെട്ട പെരിങ്കൊല്ലനൊ
പറയുന്നുണ്ടൊമനപ്പെരിങ്കൊല്ലനൊ
കായംകുളത്തിലെ തമ്പുരാനെ
എന്റെ കയിക്കപ്പണ ഇല്ലിപ്പം
ഉറുമ്മി കൊടുത്ത മടക്കത്തിന
ബെളക്കിനു രണ്ട പണന്തരാലൊ

121

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/183&oldid=200853" എന്ന താളിൽനിന്ന് ശേഖരിച്ചത്