ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കായംകുളത്ത് കണ്ണന്നമ്പിയാറും
ഓമനക്കടിഞ്ഞൊത്ത് ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത് ചെല്ലുന്നെരം
പിണറൊട്ട നായരൊട കൊണ്ട ചൊക്കൻ
ഏയിതൊടറിട്ട കെട്ടിയ ചൊക്കൻ
ചൊക്കമ്മുരുണ്ടിറ്റെണിയിക്ക്ന്ന്
ചൊക്കമ്മുരുണ്ടിറ്റിണിയിക്കുമ്മം
കൊട്ടത്തെങ്ങ വാരീറ്റ് ചാടുന്നൊറ്
തെങ്ങയൊക്കച്ചൊക്കനത തിന്നൊള്ന്ന് 280
തെങ്ങയൊക്കച്ചൊക്കനിന്ന് തിന്നൂഞ്ചീത്
ചൊക്കനവിട കിടന്നൊള്ന്ന്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ്
പടിപ്പൊരെലൊലും കെടന്നുറങ്ങി
കായംകൊളത്തെ കണ്ണന്നമ്പിയാറ്
അഞ്ചാംപൊരയന്റടിക്കലെല്
അടിക്കിലെ ചെന്ന് കടന്നവറ്
ആരിയമ്പത്താരിയത്തെ കുഞ്ഞിയുമ്പെക്ക്
പട്ടും ബളയും കൊടുക്കൂഞ്ചീത്
കണ്ടിക്കമ്മീത്തലരിങ്കമാല 290
മാലയുഒാക്ക കൊടുത്തവറ്
അങ്ങനവിട ഇരിക്കുന്നെരം
പിണറൊട്ട നായരൊട കൊണ്ട ചൊക്കൻ
ഏയി തൊടറു അങ്ങ പൊട്ടിക്ക്ന്ന്
ഏയി തൊടറു അങ്ങ പൊട്ടിച്ചിറ്റ്
ചൊക്കനൊ തന്നെ ഇന്നങ്ങാഉന്നത
പടിപ്പുരെപ്പാഞ്ഞി കയറി ചൊക്കൻ
ഓരൊരൊ നായരെച്ചെല്ലൂഞ്ചീത്
കൊരള് കടിച്ചി മുറിച്ചി ചൊക്കൻ
ഇരിപത്തിരണ്ടെണ്ണം നായിമ്മാറ 300
നായിമ്മാറത്തന്നെ കൊന്ന ചൊക്കൻ
അഞ്ചാം പുരയെന്റടിക്കിലെല്
അടിക്കിലെതന്നെ കടക്കൂഞ്ചീത്
കായങ്കുളത്ത് കണ്ണന്നമ്പിയാറ
നമ്പിയാറയും കടിച്ചങ്ങ കൊന്ന ചൊക്കൻ
നായിമ്മാറയൊക്കെയുആഉന്നത്
നടുമിറ്റത്തും കൊണ്ടക്കൂട്ടി ചൊക്കൻ
കായംകുളത്ത് കണ്ണന്നമ്പിയാറ
നമ്പ്യാറച്ചവത്തിന്റെ മീതെ വെച്ചി
ഒമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ 310
ഒതെനങ്കിടക്കും പടിഞ്ഞാറ്റെന്റെ
പടിഞ്ഞാറ്റാം ബാത്ക്കും മാന്തുന്നല്ലെ

127

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/189&oldid=200864" എന്ന താളിൽനിന്ന് ശേഖരിച്ചത്