ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നീയത് കെട്ടില്ലെ കുഞ്ഞിക്കെളു
നിന്നൊടമറന്നു പൊയൊ കുഞ്ഞിക്കെളു
ഒതെനനീട വരുവൊളവും
നീയിന്നൊരിത്തയിലും പൊഅ്അ വെണ്ട
പറഞ്ഞത് കെട്ടില്ല കുഞ്ഞിക്കെളു
നെരമൊട്ടന്തിമൊന്തിയായെരത്ത്
തച്ചൊളി കെളു എന്ന കുഞ്ഞനാന്
കെളു ഒളിച്ചിറ്റും പൊരുന്നല്ലെ
തന്റെ ഉറുമ്മിയും പലിശയുമായി
അന്നടത്താലെ നടക്കുന്നൊനെ 40
അന്നടത്താലെ നടന്നൂട്ടിറ്റ്
മയ്യയിത്തന്നെയത് ചെന്നൊള്ന്ന്
പരന്തിരിയെസ്സൊമനക്കൊമ്മീഞ്ഞീന്റെ
ഒറൊന്ത3 നടക്കുന്ന വെള്ളക്കാറ്
ഒറൊന്തെലൊന പിടിച്ചെവറ്
നെരം പൊലരുഒളം ആഅ്ന്നത്
അവരെ ഒരിമ്മിച്ചിനടത്തിക്ക്ന്ന്
നെരം പൊലന്നെരം ബിട്ടവറ്
കെളൂനത്തന്നെയിന്ന ബിട്ടെരത്ത്
ആദികുറിച്ചീലെ തമ്പുരാന്റെ
തമ്പുരാങ്കൊയിലൊത്തും ചെന്നൊള്ന്ന്
തമ്പുരാങ്കുറിച്ചീലും ചെന്നൊണ്ടിറ്റ്
തമ്പുരാന്തിരുമെനി കാണാഉമ്മം
വളരക്കയിക്കൂട്ടി തൊഴുത കെളു
അത്തുരം കണ്ടുള്ള തമ്പുരാന്
കനക്കത്തെളിഞ്ഞിന തമ്പുരാന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
എവിട്ന്ന് വന്നിന നായരെ ഇപ്പൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയുന്നുണ്ടെന്നെരം കുഞ്ഞിക്കെളു 60
കടത്തയിനാട്ടിന് വന്നിന ഞാനൊ
അരുളിചെയ്തന്നെരം തമ്പുരാനൊ
കടത്ത്അയി നാട്ട് നീ എന്തില്ലാന്
അന്നെരം പറയിന്നക്കുഞ്ഞിക്കെളു
കടത്ത്കയിനാട്ട ഞാന്തച്ചൊളിയാന്
തച്ചൊളിക്കെളു എന്ന പെരനെക്ക്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
എന്തായി വന്നെന്റെ കുഞ്ഞിക്കെളു
പറയുന്നുണ്ടന്നെരം കുഞ്ഞിക്കെളു 70
ഓവാപിറവു എന്റെ തമ്പുരാനെ
എനക്കൊരി നെമത്തിന നിക്കണ്ടീനും

132

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/194&oldid=200874" എന്ന താളിൽനിന്ന് ശേഖരിച്ചത്