ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ട്

നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമനക്കുഞ്ഞിമ്മാക്കം
നെല്ലൊളിയിടത്തിലെ പെറ്റൊരമ്മെ
ലൊമനാറ കാവിപ്പകവതീന
കുളിച്ചി തൊഅ്ആനും പൊഅണ്ടീനും1
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
അതിന് മയക്കില്ല കുഞ്ഞിമ്മാക്കെ2
ഇരിപത്തിരണ്ടെണ്ണിരിത്തിയെളെ
ഇര്ത്ത്യെളയും കൂട്ടീറ്റ് പൊട്മാക്കെ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം 10
ഇരിപത്ത രണ്ടെണ്ണര്ത്ത്യെളയും
ഒന്നിച്ചു കൂട്ടീറ്റും പൊഅ്ന്നൊള്
ലൊമനാറ കാവിലും പൊരുന്നല്ലെ
കാവിച്ചിറയിന്നും കുളികയിഞ്ഞി
കാവിച്ചിറയിക്കുളിക്കൂഞ്ചീത്
നെല്ലൊളിയെടത്തിലെ മാക്കഉആന്
ഇരുപത്തരണ്ടെണ്ണിരുത്തിയെളും
പണ്ണാരം പുക്ക പെരുക്കുപായൻ
കുഞ്ഞനതിങ്ങൊട്ട വരുന്നെരത്ത്
തച്ചൊളി കുഞ്ഞനുതയനനും 20
ഒമനപ്പൂക്കൊട്ടെ കുഞ്ഞ്യണ്ണനും3
ചൂതചതിരങ്കം വെക്ക്ന്നൊല്
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
മാക്കം വരുന്നത് കണ്ടെരത്ത്4
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
തച്ചൊളി നല്ലൊമനക്കുഞ്ഞിയൊതെന
അങ്ങ്ന്നൊരി കുഞ്ഞൻ വരുന്നത് കണ്ടൊ
കാല് രണ്ടും കമ്പം കടഞ്ഞത് പൊലെ
കൈ രണ്ടും പെഞ്ചെനത്തണ്ടപൊലെ 30

142

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/204&oldid=200894" എന്ന താളിൽനിന്ന് ശേഖരിച്ചത്