ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നെല്ലൊളിയെടത്തിലും പൊരുന്നല്ലെ
നെല്ലൊളിയെടത്തിലും ചെന്നൊണ്ടാരെ
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
കയ്യെ പിടിച്ചികൂട്ടിക്കൊണ്ടും പൊയി
കൊനായിക്കൊണ്ട പൊയിരുത്തുഞ്ചീത്
(ചൊതിക്കുന്നന്നെരം പൊറ്റൊരമ്മ)*
വെത്തിലത്തക്കാരം തക്കരിച്ചി
ഒരി തീനാൽ വെത്തിലത്തീനും തിന്ന്
പതവിനാൽ ഞായം സൊകം പറഞ്ഞി8 80
ഒമനപ്പൂക്കൊട്ടെ ചങ്ങായിച്ചി9
കുമ്പഞ്ഞാറ്റിക്കും ബെയിലും കൊണ്ട
എന്ത വെയിലൊടെ വന്നൊണ്ടത്
ഓമനപ്പൂക്കൊട്ടെ പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
നെല്ലൊളിയിടത്തിലെ ചങ്ങായിച്ചി
ഒന്നിപ്പം കെക്കണം ചങ്ങായിച്ചി
എന്റെ മകങ്കുഞ്ഞിക്കണ്ണനാന്
ഇന്നെക്ക മൂന്ന ദിവസമായി
തായിച്ചതണ്ണി കുടിക്കാത്തത് 90
അയക്കളയം കിട്ടി കെടക്ക്ന്നൊയൻ10
നെല്ലൊളിയെടത്തിലെ മാക്കത്തിന
ഒരുന്നാളത്തുഅം പയങ്ങുഅവെണം
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
ഞാനെന്ത് വെണ്ട്വെന്റെ ചങ്ങായിച്ചി
നെല്ലൊളിയെടത്തിലെ മാക്കത്തിന
ഏയി വയസ്സവക്കുള്ളന്നാളെ
പറമ്പിക്കുറുക്കാട്ടെ കുഞ്ഞിയാമറ്
കൂമ്പാള വീത്തും പൊടകൊടുത്തിന് 100
ഒമനപ്പൂക്കൊട്ടെ ചങ്ങായിച്ചി
പറയുന്നുണ്ടന്നെരം ചങ്ങായിച്ചി
നെല്ലൊളിയെടത്തിലെ ചങ്ങായിച്ചി
അതിന മയക്കില്ല ചങ്ങായിച്ചി
ഇന്നെത്തെലൂഅമ്പയങ്ങുഅ വെണം11
അത്തുരം കെട്ടുള്ള നെല്ലൊളിച്ചി
ആമെന്നനുവാദമ്മൂളിയൊള്
ഓമനപ്പൂക്കൊട്ടെപ്പെറ്റൊരമ്മ
നെല്ലൊളിയെടത്തിലെ പെറ്റമ്മക്ക്

*താഴെയുള്ള മൂന്നു വരികൾക്കു ശേഷമാണ് ഈ വരിക്ക് പ്രസക്തിയുള്ളത്.
പകർത്തിയതിലുണ്ടായ പിശകാവണം.

144

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/206&oldid=200897" എന്ന താളിൽനിന്ന് ശേഖരിച്ചത്