ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ചൊതിക്ക്ന്നൊമനക്കുഞ്ഞ്യാമറ്
നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കെ
എന്ത മുതലായിപ്പൊന്ന മാക്കെ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം
പറയുന്നുണ്ടന്നെരം കുഞ്ഞിമ്മാക്കം
പറമ്പിക്കുറുക്കാട്ടങ്ങെന്റെ ബന്തു
ഒമനപ്പൂക്കൊട്ടെക്കുഞ്ഞിക്കണ്ണൻ
കണ്ണമ്മൊതലായിറ്റാനെ18 ബന്തു
നെല്ലൊളിയെടത്തില് നിന്നും കൂട 200
എന്നയിന്നനിങ്ങക്ക വെണ്ടീക്കില്19
ഇന്നപുടമുറിച്ചി കൊണ്ട വരണം
അത്തുരം കെട്ടുള്ള കുഞ്ഞിയാമറ്
മുപ്പത്തരണ്ടിനും പതിനാറിനും
നാല്പാതി നല്ല പൊടയെടുത്ത്
നെല്ലൊളിയെടത്തിലെ മാക്കത്തിന
പൊടമുറിച്ചന്ന തന്നെ കൊണ്ടും പൊന്ന
പറമ്പിക്കുറുക്കാട്ടിക്കൊണ്ടും പൊന്ന്
അങ്ങനെയവിടയാടപ്പാറ്ക്ക്മ്മം
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ 210
ബറത്താനം കെട്ടിനൊങ്കുഞ്ഞിക്കണ്ണൻ
കണ്ണൻ ബറത്താനം കെട്ടെരത്ത്
അറുപത്തനാല പണ എടുത്ത്
മൂയ്യൊട്ട ചങ്കരന്റെ ഇല്ലത്താന്
പൊരുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
ഇല്ലത്ത തന്നെയത് ചെല്ലൂഞ്ചീത്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
മൂയിയൊട്ടൊമനക്കുഞ്ഞിയങ്കര
പറമ്പിക്കുറുക്കാട്ടെക്കുഞ്ഞ്യൊമറ്
നാമറക്കുറിച്ചി മരന്ന വെക്കണം20 220
കുരുതികുറുക്കീറ്റ കൊല്ല്വാവെണം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
അത്തുരം വാക്ക് പറയൂഞ്ചീത്
മൂയിയൊട്ടൊമനച്ചങ്കരന്
അറ്പത്ത്നാല് പണം കൊടുത്ത്
കണ്ണമ്മടങ്ങീറ്റും പൊനൊണ്ടല്ലെ
മൂയിയൊട്ടൊമന കുഞ്ഞ്യങ്കരൻ
ഏയി കെടാരം21 കുരുതികുറുക്കി
നാമറ കുറിച്ചി മരന്നും ബെച്ചി
പറമ്പിക്കുറുക്കാട്ടെ നാമറ്ക്ക് 230
നാമറ്ക്ക് പാരം ബരത്തം തന്നെ
ബറത്താനം കെട്ടിനക്കുഞ്ഞിമ്മാക്കം

147

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/209&oldid=200903" എന്ന താളിൽനിന്ന് ശേഖരിച്ചത്