ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണന്റെ

പാട്ട്

എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
ചൊതിക്ക്ന്നൊമന കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
കഞ്ഞീട1 വെച്ചെടുത്തുണ്ടൊ അമ്മെ
ഉടനെ പറയിന്ന പെറ്റൊരമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
കഞ്ഞീട വെച്ചെടുത്തില്ല കണ്ണ
പയിക്കമ്മം പയിക്കമ്മം ബെയിക്കുവാനും
വെയിക്കിമ്മിനക്ക നെയി കൂട്ട്വാനും
എന്ത് വകയെന്റെ കുഞ്ഞിക്കണ്ണ 10
ഉടനെ പറയിന്ന് കുഞ്ഞിക്കണ്ണൻ
ഞാനെന്ത വെണ്ട്വെന്റെ പെറ്റൊരമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കെട്ട തരിക്കണം കുഞ്ഞിക്കണ്ണ
പണ്ടിന്റെ കാരണമ്മാറ കാലം
പാമ്പൂരിക്കുന്നിന കാണയിട്ടിന്
പതിനായിരം പണം കാണമിട്ടിന്
കാരണൊമ്മാറ മരിച്ചെപ്പിന്ന
പാമ്പൂരി കുന്നുമ്മക്കെളന്തീയൻ 20
തീയനടക്കിയല്ലെ തിന്നുന്നത്
ഇത്തിര നെരഉം കുഞ്ഞിക്കണ്ണ
പണത്താലരവീശം2 തന്നില്ലെലൊ
നെല്ലാലൊരു കുരു തന്നില്ലെലൊ
നിനിക്കെന്ത് പൊഅറൊ3 കുഞ്ഞിക്കണ്ണ
അത്തുരം വാക്ക്വെട്ട കുഞ്ഞിക്കണ്ണൻ
എടവും പലഉള്ള4 ചങ്ങാതിയെള

151

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/213&oldid=200910" എന്ന താളിൽനിന്ന് ശേഖരിച്ചത്