ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പറയുന്നുണ്ടന്നെരം കുഞ്ഞങ്ങള്
കെട്ട തരിക്കണഞ്ചിരുതയി കുഞ്ഞ
തെങ്ങും പിടിയിന്നെളക്കീല്ലെങ്കി
തെങ്ങൊട കൂട്ടിത്തറക്കുഞ്ഞാള്
അത്തുരം കെട്ട ചിരുതയി കുഞ്ഞൻ
തെങ്ങും പിടിയിന്നെളക്കൂഞ്ചീത്
തന്റെ പടിഞ്ഞാറ്റയിക്കട്ടുമ്മല് 240
കുമ്പിട്ട് ബീണിറ്റയ്യിയം ബിളി
ബിളിച്ചി പറയിന്ന ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
നിങ്ങക്കൂല്ലമ്മയും പെങ്ങമ്മാറും
പൊരയിലിട്ട് ഞാളച്ചുട്ട്വെക്കറ്
അത്തുരം കെട്ടുള്ള നായിമ്മാറ്
കൂട്ടഉം താത്തകൂട്ടിപ്പൊരുന്നൊറ്
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പറയിന്ന്ണ്ടൊമന കുഞ്ഞങ്ങള്
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 250
കൊടമലത്തെണ്ടെക്ക് പൊയിക്കിന്
കണ്ണനൊ കീഅയിക്കീയുന്നെരം
നമ്മക്ക് നാട്ടില് നെലയില്ലെലൊ
നാടകടന്നെങ്ങാമ്പൊണമ്മള്
കണ്ണനച്ചതിച്ചി പെണയുഅ വെണം
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പതിനായിരം നായരെ കൂട്ടത്തിന്ന്
തന്റെ പുതക്കാറ് മെനിക്കാറ്
ഇരിപത്തരണ്ടിനത്തിരിഞ്ഞെടുത്ത്
ചെയിച്ചിറ്റുള്ളൊരി നായിമ്മാറ് 260
കടുമ്മയിലൊല18പ്പറഞ്ഞയച്ചി
തമ്മടൊം ചാത്തഉം തയിരപ്പനും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
പാമ്പൂരിക്കുന്നുമ്മക്കെളനുഏ
കണ്ണനപ്പിണയുവാനും പൊരുന്നൊല്
അന്നടത്താലെ നടക്കുന്നൊറ്
കല്ലവളപ്പിലും പൊരുന്നൊല്
കണ്ണം ബരുന്ന വരവും നൊക്കി
കല്ല് വളപ്പിലെ കണ്ടത്തില്
കണ്ടത്തി പൊയി പതിയൊറച്ചി 270
അങ്ങനെ കുറഞ്ഞൊന്നും പാറത്താറെ
എടൊട്ടും പൂങ്കാവി കുഞ്ഞിക്കണ്ണൻ
കൊടമലത്തെണ്ടല് തെണ്ടുംചീത്

157

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/219&oldid=200921" എന്ന താളിൽനിന്ന് ശേഖരിച്ചത്