ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
കണ്ടത്തിലാടപ്പതിയിട്ടിന്
അത്തുരം കണ്ടുള്ള കുഞ്ഞിക്കണ്ണൻ
പായിലവിലാടക്കാരൂഞ്ചീത്22
കയ്യിലെ ചക്കര ചാടികണ്ണൻ
കുത്ത് മടിയും കയിച്ചൂട്ന്ന് 320
തന്റെ ഇടത്തഉം ബലത്തഉമായി
അങ്ങനെ നടന്നൊണ്ടും പൊരുന്നെരം
നടന്ന് നടന്നവനീടടുത്ത്
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
കണ്ണനച്ചെന്ന് വളഞ്ഞവറ്
അത്തുരം കണ്ടുള്ള കുഞ്ഞിക്കണ്ണൻ
നെലെയിന്നൊരന്തം മറിഞ്ഞികണ്ണൻ
ഇരിപത്തരണ്ടെണ്ണം നായിമ്മാറ
നയപ്പത്തനാലകണ്ടം പൊക്കികണ്ണൻ 330
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
പാമ്പൂരിക്കുന്ന്മ്മക്കെളനു ആന്
മട്ടല് തച്ചെള പറക്കും പൊലെ
പാറിപ്പറന്നിട്ടും പാഞ്ഞൂട്ടൊല്
പാമ്പുരിക്കുന്ന്മ്മക്കെളന്തീയൻ
അപ്പാച്ചാലാലെയൊമ്പാഞ്ഞൂട്ന്ന്
പാമ്പൂരി കുന്നുമ്മപ്പാഞ്ഞിചെന്ന്
വെള്ളിപ്പട്ടയിട്ട തൊക്കെടുത്ത്
തൊക്ക് ചിതത്തില് നറെച്ചെടുത്ത്
അപ്പാച്ചലാലെ തീയമ്പായുന്നല്ലെ 340
കണ്ണമ്പരുന്ന പെരുവയിക്ക
ഏറ്ന്നെ മരം കാരി23 കൂടിതീയൻ
കണ്ണനും ബന്നിറ്റിങ്ങീടടുത്ത്
കുറിമാനം ചെറ്ത്ത് വെടിവെച്ചി
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
നിന്ന നിലയില് മറിഞ്ഞും പൊയി
അങ്ങനെയവിട ഇരിക്കുന്നെരം
എടൊട്ടും പൂങ്കാവിച്ചിരുതയികുഞ്ഞൻ
വറ്ത്താനം കെട്ടിന ചിരുതയികുഞ്ഞൻ
കുഞ്ഞുങ്കരയിന്നും വിളിക്ക്ന്നില്ല 350
കണ്ണന്റെ പുതക്കാറ് ചങ്ങാതിയെള
എട ഉം വലളള്ള നായിമ്മാറ
കടുമ്മയിച്ചെന്ന് വിളിച്ചവള്
പറയിന്ന്ണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട തരിക്കണന്നായിമ്മാറെ

159

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/221&oldid=200926" എന്ന താളിൽനിന്ന് ശേഖരിച്ചത്