ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxi

തമ്പുരാൻ, പുന്നൊല, വീട്ടിലെ കുങ്കിയെ കേളുവിന് സംബന്ധം ചെയ്തു നൽകുന്നു.
ആറുമാസം കഴിഞ്ഞു. ഒരു രാത്രിയിൽ ഭാര്യാ ഗൃഹത്തിലെത്തിയ കേളു, ഭാര്യയുടെ
അവിഹിത ബന്ധം കണ്ടുപിടിക്കുന്നു. ക്ഷുഭിതനായ കേളു ഗർഭിണിയായ ഭാര്യയെ
വെട്ടിക്കൊല്ലുന്നു. അവിടെനിന്നു പുറപ്പെട്ട് തച്ചോളിയിലെത്തി, അമ്മാവൻ കോമ
ക്കുറുപ്പിനെ അയാൾ കാര്യങ്ങൾ അറിയിച്ചു. തന്നെ കല്ലറയിൽ അടയ്ക്കണമെന്നും
ആരാവശ്യപ്പെട്ടാലും കല്ലറ തുറക്കരുതെന്നും കേളു അമ്മാവനോടു പറയുന്നു.

പിന്നാലെ എത്തിയ ആദിക്കുറിച്ചിയിലെ നായന്മാർ, കേളുവിനെ വിട്ടുകൊടു
ത്തില്ലെങ്കിൽ തറവാടു തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയപ്പെട്ട കോമക്കുറുപ്പ്
കേളുവിനെ നായന്മാരെ ഏല്പിക്കുന്നു. ആദിക്കുറിച്ചിയിലെ തമ്പുരാൻ കേളുവിനെ
കഴുവിലേറ്റാൻ ആജ്ഞാപിച്ചു. കേളുവിനെ കഴുവിലേറ്റാൻ കൊണ്ടുപോകുന്നത്
കാവിലെ ചാത്തോത്തെ കുഞ്ഞിച്ചീരു കാണുന്നു. മകൻ അമ്പാടിയെ പണയമായി
സ്വീകരിച്ച്, കേളുവിനെ കഞ്ഞികുടിപ്പിച്ചു കൊണ്ടുവരാൻ അനുവദിക്കണമെന്ന്
ചീരു. നായന്മാരോടപേക്ഷിച്ചു. കേളുവിനെ എണ്ണതേച്ചു കുളിപ്പിക്കാൻ കൊണ്ടു
പോകുന്നു, ചീരു. പിന്നീട് ചോറും നൽകി. കഴിയുന്നത്ര നേരം വൈകിക്കുകയായി
രുന്നു ലക്ഷ്യം. തച്ചോളി ഒതേനൻ വേഗത്തിൽ വന്നുചേരാൻ ദൈവങ്ങൾക്ക് ചീരു
നേർച്ചകൾ നേർന്നു.

ഈ സമയം കൊടുമലയിലായിരുന്ന ഒതേനൻ അപകട നിമിത്തങ്ങൾകണ്ട്,
ഉടനേ നാട്ടിലേക്കു തിരിക്കുന്നു. നാട്ടിലെത്തുമ്പോൾ, കേളുവിനെ കൊല്ലാനുള്ള
കഴുവിന്റെ പണി നടക്കുകയാണ്. ആശാരിയെ കഴുവിനോടുചേർത്ത് വെട്ടി
ക്കൊല്ലുന്നു, ഒതേനൻ. പിന്നീട്, തമ്പുരാനെ വകവയ്ക്കാതെ കേളുവിനെയും കൂട്ടി
ക്കൊണ്ടു പോരുന്നു.

പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമർ

ഓമനപ്പൂക്കോട്ടെ കുഞ്ഞിക്കണ്ണൻ നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കത്തെ
കണ്ടു മോഹിക്കുന്നു. വീട്ടിലെത്തി അസ്വസ്ഥനായി കിടക്കുന്ന കുഞ്ഞിക്കണ്ണനെ
കണ്ട് അമ്മ കാര്യം അന്വേഷിച്ചു. 'താൻ കുളിച്ച് കഞ്ഞി കുടിക്കണമെങ്കിൽ
നെല്ലൊളിയെടത്തിലെ കുഞ്ഞിമാക്കത്തെ ഊവം വഴങ്ങണം' എന്നു അറിയിക്കുന്നു.
അമ്മ നാഴിപ്പണവും എടുത്ത് നെല്ലൊളിയെടത്തിലേക്ക് യാത്രയായി.

മാക്കത്തിന് പറമ്പിൽകുറുക്കാട്ടെ കുഞ്ഞ്യാമർ കുഞ്ഞുന്നാളിൽതന്നെ
കൂമ്പാള വീത്തി പുടവ കൊടുത്തിരിക്കയാണെന്ന് നെല്ലൊളിയെടത്തിലെ അമ്മ
പറഞ്ഞപ്പോൾ, 'ഒരു നാളിലേക്കെങ്കിലും ഊവം വഴങ്ങിയാൽ മതി' എന്നായി
കുഞ്ഞിക്കണ്ണന്റെ അമ്മ. നെല്ലൊളിയിടത്തിലെ അമ്മ അവരിൽനിന്നു പണം വാങ്ങി,
അതിനു സമ്മതിക്കുന്നു. മാക്കം ഇക്കാര്യം അറിയുന്നില്ല. രാത്രിയിൽ തന്നെ സമീപിച്ച
കുഞ്ഞിക്കണ്ണനെ കബളിപ്പിച്ച്, ഉടൻ തന്നെ പറമ്പിൽ കുറുക്കാട്ടേക്ക് കുഞ്ഞിമാക്കം
യാത്രയായി. കൊടുങ്കാട്ടിലൂടെ നടന്ന്, നേരം വെളുത്തപ്പോൾ അവൾ പറമ്പിൽ
കുറുക്കാട്ടെത്തി. കുഞ്ഞ്യാമനെ അവൾ വിവരങ്ങൾ അറിയിച്ചു. അയാൾ അന്നുതന്നെ
അവൾക്കു പുടവ കൊടുത്തു.

ഇക്കാര്യം അറിഞ്ഞ ഓമനപ്പൂക്കോട്ടെ കുഞ്ഞിക്കണ്ണൻ മൂയ്യൊട്ടെ ചങ്കരനു
പണം കൊടുത്ത് കുഞ്ഞ്യാമർക്കെതിരെ ആഭിചാരം ചെയ്യിക്കുന്നു. ചങ്കരനെക്കൊണ്ടു
തന്നെ കുഞ്ഞിമാക്കം പ്രതിക്രിയ ചെയ്യിച്ചെങ്കിലും ഫലിച്ചില്ല. കുഞ്ഞ്യാമർ മരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/23&oldid=200557" എന്ന താളിൽനിന്ന് ശേഖരിച്ചത്