ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അമ്മാമ്മമ്പറത്താനറിയുന്നെരം35
എന്ന എന്റാമ്മൊമ്മങ്കൊല്ല്വെയുള്ളു
കണ്ണനപ്പാത്തീക്കെടത്ത്ന്നൊള്
പാത്തിനറഞ്ഞതും ചൊര തന്നെ
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
ഊരാളിരാമൻ വയിത്ത്യെറ്ക്ക്
കൈമുറിയൊല എഅ്തി കുഞ്ഞൻ 690
നാലൊളം നല്ലൊരി നായിമ്മാറ
നായിമ്മാറയിങ്ങ് വിളിച്ചവള്
നായിമ്മാറെലൊല കൊടുത്തവള്
പറയുന്നണ്ടൊമനച്ചിരുതയി കുഞ്ഞൻ
കെട്ട തരിക്കണം നായിമ്മാറെ
പുതിയൊയിലൊത്തും36 നിങ്ങള് പൊകവെണം
ഊരാളി രാമൻ പയിത്ത്യെറ്ക്ക്
വയിത്തയെറ്ക്കൊല കൊടുക്ക്വവെണം
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
അന്നടത്താലെ നടന്നവറ് 700
പുതിയൊയിലൊത്തങ്ങിനെ ചെന്നവറ്
വയിത്തെറെലൊല കൊടുത്തവറ്
ഓലയും കണ്ടിറ്റ് കാണാകുമ്മം
ഉടനെ തിരൂള്ളത്തിക്കെപ്പിക്ക്ന്ന്
അയപ്പിച്ചൊണ്ടും വെകം പൊരുന്നൊറ്
ഊരാളിയൊതയൊത്ത് ചെല്ലുന്നൊറ്
കണ്ണനെച്ചെന്നിറ്റ് നൊക്കുന്നെരം
ഇത്തിര നല്ല വെശയമില്ല
പാത്തി നെറഞ്ഞതെല്ലാം ചൊരതന്നെ
പറയുന്നുണ്ടൊമന പയിത്തിയെറ് 710
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവൂല കൊത്ത്യൊ നീ കുഞ്ഞിക്കണ്ണ
ഊരാളിയൊതയൊത്തെക്കുഞ്ഞ്യൂങ്കമ്മെ
ആഅ്ന്നത്ഞ്ചും37 പറഞ്ഞിന്നൊട
പറഞ്ഞാലെ നീയത് കെട്ടില്ലെലൊ
ഞാനിപ്പളെന്തല്ലം വെണ്ടന്നത്
നന്നച്ചൊടിച്ചി വയിത്തിയെറ്
കണ്ണന്റെ മുറിയല്ലെ കെട്ടുന്നത്
കണ്ണന്റെ മുറികെട്ടിത്താരകൊരി
കണ്ണനപ്പാത്തീലതിട്ടവറ് 720
ആടയൊരി മൂന്നമാസം ചെല്ലുന്നെരം
കണ്ണന്റെ മുറിയല്ലെ ഒണങ്ങ്ന്നത്

168

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/230&oldid=200943" എന്ന താളിൽനിന്ന് ശേഖരിച്ചത്