ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഓപാ പിറവുഒളി തമ്പുരാനെ 70
തിരുവുള്ളക്കെടെതു മുണ്ടാഅറ്6
തിരുവുള്ളമുണ്ടാണം തമ്പുരാനെ
എനക്കൊട്ട കുഞ്ഞനയറിഞ്ഞും കൂടാ
കൊവാലക്കണ്ണ കണക്കെഴുത്ത
അങ്ങ്ന്നൊരികുഞ്ഞൻ വരുന്നതെന്ത്
ഓവാ പിറവുഒളി തമ്പുരാനെ
തിരൂള്ളക്കെടെതു ഉണ്ടാകറ്
തിരൂള്ള ഉണ്ടാണം തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞുംകൂട
പാണിയം പാട്ടാളി കാരിയക്കാര 8O
അങ്ങന്നൊരി കുഞ്ഞൻ ബരുന്നതെത്
ഓവാ പിറവു ഓളി തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞും കൂട
പള്ളിച്ചാനൊമനക്കുഞ്ഞിക്കണ്ണ
അങ്ങ്ന്നൊരി കുഞ്ഞൻ ബരുന്നതെത
ഓവാ പിറവു ഓളി തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞും കൂട
കരിമ്പിലെച്ചെറ്റ്വായിക്കുഞ്ഞിക്കൊര
അങ്ങ്ന്നൊരി കുഞ്ഞൻ ബരുന്നതെത്
ഓവാപിറവുഓളി തമ്പുരാനെ 90
അറിഞ്ഞിറ്ററിയായിറ്റൊ7 ചൊതിക്ക്ന്ന്
അറിയാങ്കിലുണ്ടൊ ഞാൻ ചൊതിക്ക്ന്ന്
കല്ല്യാട്ട് കുട്ടിയെന്ന കുഞ്ഞനാന്
കല്ല്യാണം കൈഞ്ഞെ പുതുക്കഒാക്ക്
ഊർപ്പായിശ്ശ്യെന്നൊരി കാവിലാന്
കുളിച്ചിനെയിയാറ്ത് വെച്ചൊണ്ടിറ്റ്
അമ്മടക്കിങ്ങ് മടങ്ങിയതാന്
അത്തുരം കെട്ടുള്ള തമ്പുരായൻ
പല്ലക്കീന്നും തായക്കീഞ്ഞൊള്ന്ന്
കുഞ്ഞന്റെ കയ് പൊയ്പിടിക്ക്ന്നല്ലെ 100
തമ്പുരാഞ്ചെറുവെരക്കെപ്പൊമ്മൊതിരം
ഓളെ നടുവെരക്കൂരിയിട്ട്
അരുളിച്ചെയിയിന്നത്തമ്പുരായൻ
കരിമ്പിലെ ചെററ്വായി കുഞ്ഞിക്കൊര
കല്ല്യാട്ട കാണാരന്നമ്പിയാറ
കടുമ്മയിക്കൂട്ടിയിട കൊണ്ടവരണം
അത്തുരം കെട്ടുള്ളകാരിയക്കാരൻ
വെകകടുമ്മയിപ്പൊയൊള്ന്ന്
കല്ല്യാട്ട കാണാരന്നമ്പിയാറ്
തെക്കിനെങ്കാററാടും പൂന്തെണാല് 110

172

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/234&oldid=200951" എന്ന താളിൽനിന്ന് ശേഖരിച്ചത്