ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lv

വിധിയിൽ സഹതപിക്കുന്ന ചോയിയോടു കുഞ്ഞിക്കുമ്പ പറയുന്നു:

ചാളെല നല്ലെ എന്റെ ബന്ധു
പൊലെന്റെ കെറുപ്പം ആയെനക്ക
പൊലെന്റെ കുഞ്ഞന്നെയും പെറ്റു ഞാനെ
എനിയെന്താ എനിക്കിപ്പം വെണ്ടുന്നത.

സമൂഹം ശാപമായി കരുതുന്ന ഒരവസ്ഥയെ അനുഗ്രഹമായി സ്വീകരിച്ചു
കൊണ്ട്, സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ നിശ്ശബ്ദകലാപം
നടത്തുന്ന നാടൻമനസ്സാണ് കുഞ്ഞിക്കുമ്പയിൽ പ്രവർത്തിക്കുന്നത്. വിപ്ലവ
കരമായ ഒരാശയം അവതരിപ്പിക്കുന്നുവെന്ന ഭാവം പാട്ടിന്റെ ഉപരിഘടന
യിൽ കാണുന്നില്ല. കുഞ്ഞിക്കുമ്പയുടെ ഗാർഹികജീവിതം പാട്ടിൽ
വിവരിക്കുന്നതു നോക്കുക.

ചൊയിന്റെ അമ്മയാം ചൊയിച്ചിയൊ
കുട്ട്യോള നല്ലൊണം നൊക്കുന്നല്ലെ
ചൊയി ഓക്ക വെണ്ടുന്ന നെല്ലും അരിയും
മുത്താറിയും തൊവരയും ഒക്കയാന
വെണ്ടുവോളം കൊണ്ടക്കൊടുക്കുന്നല്ലെ
എല്ലാറും സുഖമായി കഴിയുന്നല്ലെ

കരുംപറമ്പിൽ കണ്ണന്റെ പാട്ട് (ഇരുപത്തിനാലു വടക്കൻ പാട്ടുകൾ,
പര: കെ.വി. അച്ചുതനാനന്ദൻ) വിചിത്രമായ പ്രതികാരത്തിന്റെ കഥയാണ്.
അടിയാള സമൂഹത്തിന്റെമേൽ ധാർഷ്ട്യം ചെലുത്തുന്ന അധി കാരിവർഗ്ഗം
മറ്റൊരുതരം നീചമായ അധീശത്വത്തിനു വിധേയമാണെന്ന ഫലിതാത്മക
സത്യമാണ് പ്രതികാര നിർവ്വഹണത്തിൽ വെളിപ്പെടുന്നത്. ഈ പാട്ടിലെ
കണ്ണൻ ഭാര്യയുടെ ബുദ്ധിപൂർവ്വകവും ധീരവുമായ നീക്കങ്ങൾക്കുള്ള കരു
മാത്രം. കരുംപറമ്പിൽ കണ്ണന്റെ തീയത്തിയിൽ മോഹിച്ച പുതുകോലോം
തമ്പുരാൻ, ഒരു ദിവസം കണ്ണനെ തന്ത്രപൂർവം വീട്ടിൽ നിന്നകറ്റുന്നു.
കണ്ണന്റെ തല വെട്ടി കാറകൊട്ടും എന്ന ഭീഷണിക്കു മുന്നിൽ തമ്പുരാന്റെ
ആഗ്രഹത്തിനു വഴങ്ങുന്നു, ആർച്ച. തമ്പുരാൻ സമ്മാനമായി കൊടുത്തത്
നാലുകുത്തു പട്ടും കൈവിരലിലുണ്ടായിരുന്ന മോതിരവും. പിറ്റേന്ന്,
നാഗപുരത്തങ്ങാടിയിൽ നിന്ന് ഒരു തുട്ടു നൂലു വാങ്ങിവരണമെന്ന് കണ്ണനോട്
ആർച്ച ആവശ്യപ്പെടുന്നു. അയാൾ വാങ്ങിയ നൂല് പിരിച്ച അവൾ പൂണുലു
ണ്ടാക്കി. കണ്ണനെ ചമയിപ്പിച്ച്, തമ്പുരാൻ കൊടുത്ത സമ്മാനങ്ങളുമായി
അയാൾ കോലോത്തില്ലാത്ത ദിവസം തമ്പുരാട്ടിയുടെ അടുത്തേയ്ക്ക്
പറഞ്ഞയയ്ക്കുകയാണ്. ആരെന്നു ചോദിച്ചാൽ തൃപ്രയാറ്റൂരു നിന്നുള്ള
ബ്രാഹ്മണൻ എന്നു പറയാനും നിർദേശിക്കുന്നു. ‘തൃപ്രയാറ്റൂരു നിന്നുള്ള
ബ്രാഹ്മണനെ' വേണ്ട വിധത്തിൽ സ്വീകരിച്ചു, തമ്പുരാട്ടി, കൊടുത്ത
സമ്മാനങ്ങളും വാങ്ങി. കോലോത്തു തിരിച്ചെത്തിയ തമ്പുരാൻ, താൻ
ആർച്ചയ്ക്കു കൊടുത്ത സമ്മാനങ്ങൾ തമ്പുരാട്ടിയുടെ പക്കൽ കണ്ട് അമ്പര
ക്കുന്നു. ചതിവു പറ്റിയതറിഞ്ഞ് കലിതുള്ളിയ തമ്പുരാൻ നായന്മാരെ
അയച്ച് കണ്ണനെ വരുത്തി. അയാളെ കഴുവിലേറ്റാൻ ഒരുങ്ങുമ്പോൾ
ആർച്ചയെത്തി,

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/57&oldid=200654" എന്ന താളിൽനിന്ന് ശേഖരിച്ചത്