ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lvi

ആദ്യം കയറണം തമ്പുരാനും
പിന്നെയുമാണല്ലൊ കണ്ണൻതാനും
ആദ്യം പിഴയങ്ങു തീർത്തു തന്നാൽ
പിന്നെപ്പിഴ ഞാൻ തീർത്തു തരാം.'

എന്നു പറഞ്ഞ് കണ്ണനെയും കൊണ്ടു തിരിച്ചു പോകുന്നു.

ഈ പാട്ടിൽ സവിശേഷം ശ്രദ്ധേയമായ ചില ഘടകങ്ങളുണ്ട്.
തമ്പുരാട്ടിയെ സമീപിക്കാൻ യോഗ്യതയുള്ള ബ്രാഹ്മണനാക്കി കണ്ണനെ
മാറ്റാൻ ആർച്ച ഉപയോഗിക്കുന്നത് ഒരു തുട്ടുനൂലാണ്! പാട്ടിൽ ഈ
നൂലിന്റെ കാര്യം എടുത്തു പറയുന്നു. കണ്ണനെ കൊല്ലുമെന്ന ഭീഷണിയുടെ
മുന്നിലാണ് ആർച്ച തമ്പുരാനു വഴങ്ങുന്നത്. തമ്പുരാട്ടിയുടെ കാര്യത്തിൽ
ഇങ്ങനെയൊരു ഭീഷണിയുടെ പശ്ചാത്തലമില്ല. തൃപ്രയാറ്റൂരു നിന്നു
വരുന്നു എന്നു കേട്ടതോടെ അവർ വാതിൽ തുറന്നു കൊടുക്കുന്നു. കണ്ണൻ
നല്കുന്ന സമ്മാനങ്ങൾ 'മോദമുയർന്നങ്ങു' വാങ്ങുകയാണ്. കീഴാളവർഗ്ഗ
ത്തിന്റെമേൽ അതിക്രമം നടത്തുന്ന ഉപരിവർഗ്ഗത്തിന്റെ ദയനീയാവസ്ഥ
യുടെ ഫലിതാത്മകതയാണ് ഇവിടെ തെളിയുന്നത്.

ഗുണ്ടർട്ടിന്റെ ശേഖരത്തിലുള്ള തച്ചോളി ഒതേനന്റെ പാട്ടിലെ കുങ്കി
ബില്ലിയാരി, പറമ്പിൽക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ടിലെ നെല്ലൊളിയെട
ത്തിലെ കുഞ്ഞിമ്മാക്കം, എടൊട്ടുംപൂങ്കാവിൽ കുഞ്ഞിക്കണ്ണന്റെ പാട്ടിലെ
ചിരുതയി കുഞ്ഞൻ എന്നിവരും പ്രകടിപ്പിക്കുന്ന ആത്മധൈര്യവും
തന്ത്രജ്ഞതയും കൗതുകകരമാണ്. അപരാധാരോപണത്തിനു വിധേയ
യായി, തിളച്ച നെയ്യിൽ കൈ മുക്കാൻ ആവശ്യപ്പെടുമ്പോൾ കൂസലില്ലാതെ
കുങ്കി ബില്ലിയാരി അതിനു തയ്യാറാകുന്നു. അപകടം ഉണ്ടാകാതിരിക്കാൻ
കാമുകന്റെ സഹായം തേടാൻ അവൾ മറക്കുന്നുമില്ല. ഒടുവിൽ ദുരന്തത്തിനു
കീഴടങ്ങിയെങ്കിലും പ്രതികൂലസാഹചര്യങ്ങളെ ധീരമായാണ് അവൾ
നേരിട്ടത്. എടൊട്ടും പൂങ്കാവിൽ ചിരുതയികുഞ്ഞന്റെ കാര്യശേഷിയും
സമചിത്തതയുമാണ്, ആങ്ങള കുഞ്ഞിക്കണ്ണന്റെ ജീവൻ രക്ഷിച്ചത്.
തമ്മടൊഞ്ചാലിലെ കുഞ്ഞുങ്ങൾ കുഞ്ഞിക്കണ്ണനെ കൊന്നുവെന്നു കേട്ടിട്ടും
ചിരുതയി 'കരയുന്നും വിളിക്കുന്നില്ല.' അയലത്തുള്ള കണ്ണന്റെ ചങ്ങാതി
കളുടെ സഹായത്തോടെ അവൾ കണ്ണനെ തറവാട്ടിലെത്തിക്കുന്നു. ഉടൻ
തന്നെ, മൃതപ്രായനായ ആങ്ങളയെ രക്ഷിക്കാൻ ഊരാളി രാമൻ വയിത്ത്യർക്ക്
ഓലയെഴുതി നായന്മാരെ ഏല്പിക്കുന്നു. നായന്മാർ ഓലയുമായി യാത്രയായ
തിനുശേഷമാണ്, ആങ്ങളയുടെ തലയെടുത്തു മടിയിൽവച്ച് അവൾ ഒന്നു
പൊട്ടിക്കരയുന്നത്. മാതൃദായക്രമത്തിന്റെ സവിശേഷ സാംസ്കാരിക
പശ്ചാത്തലമാകണം ഇത്തരം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ രൂപപ്പെടു
ത്താൻ പാട്ടുകൂട്ടായ്മയ്ക്ക് പ്രേരണയായത്.

പാട്ടുകളുടെ പരിണാമം

വാമൊഴി വഴക്കപ്പൊട്ടുകൾക്ക് കാലത്തിലൂടെ സംഭവിക്കുന്ന രൂപ
പരിണാമങ്ങളെ ദൃഷ്ടാന്തീകരിക്കുന്ന ഒരു മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട്
ഈ പഠനം ഉപസംഹരിക്കാം. 1983-ൽ എൻ.ബി. എസ് പ്രസിദ്ധീകരിച്ച, എം.
സി. അപ്പുണ്ണിനമ്പ്യാരുടെ വടക്കൻപാട്ടു സമാഹാരത്തിലെ ‘എടച്ചേരി
തോട്ടത്തിൽ കുഞ്ഞിക്കേളപ്പൻ' എന്ന പാട്ടും ഗുണ്ടർട്ടിന്റെ ശേഖരത്തിലെ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/58&oldid=200656" എന്ന താളിൽനിന്ന് ശേഖരിച്ചത്