ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lix

മലവരായ് വാഴുന്നോർക്കേവേങ്കില്
കടല്‌വരായ് തോട്ടത്തിലമ്മാമന്
മറ്റേതും ഭേദേല്ല്യെ കുഞ്ഞ്യേളപ്പാ
മറ്റിപ്പളെന്തൊരു ഭേദമാന്
പൊന്നേറും പാറക്കടവത്തെങ്കി
പണമേറും തോട്ടത്തിലമ്മാമന്ന്

വാഴുന്നോരെന്ന നിലയിലുള്ള ഒരാളുടെ അധികാരബോധവും
അതംഗീകരിക്കാൻ തയ്യാറില്ലാത്ത അപരന്റെ ആഭിജാത്യബോധ പ്രേരിത
മായ നിലപാടും ഈ പാട്ടുകളിൽ മൂലകഥാവസ്തുവായി വർത്തിക്കുന്നു
വെന്നാണ് ഈ ഭാഗത്തുനിന്നു മനസ്സിലാകുന്നത്. ഒന്നാമത്തേതിൽനിന്ന്
കുറെക്കൂടി വിരുത്തി പറഞ്ഞിട്ടുണ്ട് രണ്ടാമത്തെ പാട്ടിൽ.

ഈ വിവരണത്തിൽ നിന്ന് ചില കാര്യങ്ങൾ വ്യക്തമാകുന്നു. രണ്ടു
പാട്ടിലെയും കഥാഗതിയിലൊ കഥാവസ്തുവിലോ അടിസ്ഥാനപരമായ
മാറ്റം ഇല്ല. എന്നാൽ കഥാഗതിക്ക് ആധാരമായ സംഭവങ്ങളിലും കഥാപാത്ര
ങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും മാറ്റം വരുന്നു. ഓരോ കാലഘട്ട
ത്തിന്റെയും സവിശേഷ അന്തരീക്ഷം സംഭവങ്ങളെ മാറ്റിവെക്കുന്നതിൽ
പ്രേരണയാവുന്നുണ്ടാവണം.

കുറിപ്പ്:

ഗുണ്ടർട്ടു തന്നെയാണു പാട്ടുകൾക്ക് പേരു നൽകിയിരിക്കുന്നത്. കൈയെഴുത്തു
പ്രതിയിലെ ഭാഷാപരവും ലിപിപരവുമായ പ്രത്യേകതകൾ അതേപടി നിലനിർത്തിയിരി
ക്കുന്നു. എകാരത്തിനും ഒകാരത്തിനുമുള്ള ഹ്രസ്വദീർഘഭേദം ലിപിയിലില്ല.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/61&oldid=200662" എന്ന താളിൽനിന്ന് ശേഖരിച്ചത്