ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കണ്ണനുകൊണ്ട വിളമ്പുന്നല്ലെ
കൂടി കുയച്ച വാരിട്ടുണ്ണുന്നെരം
കല്ല കടിക്കുന്ന കുഞ്ഞിക്കണ്ണൻ
അച്ചൊറു ആട ഉയിഞ്ഞി കണ്ണൻ
പിന്നെയും ഒരു പിടിച്ചൊറു ബാരി
നെല്ല കടിക്കുന്ന് കുഞ്ഞിക്കണ്ണൻ
അച്ചൊറു ആട ഉയിഞ്ഞി കണ്ണൻ
ചൊതിക്കുന്നന്നെരം കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പപ്പെറ്റൊരമ്മെ
എന്തൊരികഞ്ഞിയാന വെച്ചെതമ്മെ 40
കയിയും കുടഞ്ഞിങ്ങെയിയാക്കന്ന്
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കെട്ടതരിക്കെണം കുഞ്ഞിക്കണ്ണ
എനിക്കിപ്പം നല്ലെ വയസ്സ്കാലം
അടിക്കലെലാറ് കാതം തൂരമായി
കൊരട്ട്ങ്കെരെക്കെട്ട് കാത ആയി
അരിയരിച്ചാക്കല്ല കയ്യ ഇല്ല
ഒരുത്തിക്കട്ത്തതകൊട്ക്കറൊ കണ്ണ
ഉടനെ പറയന്ന് കുഞ്ഞിക്കണ്ണൻ
ഞാനെന്ത വെണ്ട്വെന്റെ പെറ്റൊരമ്മെ 50
ആള് പൊനെ നാട്ടിലെല്ലാളുംപോയി
ഓല പൊനെനാട്ടിലെല്ലൊലപൊയി
പെണ്ണശരിപുതം പൊന്നെടത്തിൽ
വീട ശരിപുതം പൊരാ അമ്മെ
വീടശരിപുതം പൊന്നെടുത്ത
പെണ്ണശരിപൊതം പൊരെന്റമ്മെ
ഉടനെപറയുന്ന് പെറ്റൊരമ്മ
തെക്ക തിരുനുമ്പ കുഞ്ഞികണ്ണ
നിന്റെ തന്റെയച്ചനും ഞാനും കൂടി
പയ്യഊര് മാമാതം കാമാമ്പൊയി3 60
മാമാതം കണ്ട മടക്കത്തിന്
തണ്ണിക്ക താകം പെരുതായിറ്റ്
കുന്നമ്മലെ വീട്ടിക്കയിരിഞാള്
തായിച്ചൊരു ബെള്ളമെരന്ന ഞാള്
കാച്ചിത്തണിഞ്ഞൊരു പാല് തന്ന്
ആടെയൊരിക്കുഞ്ഞനെ കണ്ടഞാള്
ഇനിക്കചരിപുതം പൊരും കണ്ണ
വീടും ചരിപൊതം പൊരും കണ്ണ
കാലം പതിറ്റാണ്ടല്ലെറയായി
ഇനിക്കും വക പറഞ്ഞവെച്ചിന കണ്ണ 70
ഇനിക്കെന്ത പൊഅറൊ കുഞ്ഞിക്കണ്ണ

12

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/74&oldid=200684" എന്ന താളിൽനിന്ന് ശേഖരിച്ചത്