ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പൊരയിലെട്ടെന്നയുഞ്ചുടു അവറ്
അതിനമയക്കില്ല കുഞ്ഞിക്കുമ്പെ
ഇച്ചീമിന കൂട്ടിലുള്ള നാളിൽ
പൊരയിലിട്ടിന്നച്ചുടുഅയില്ല
ഉടുപ്പാന്തരെട്ടെടൊ ഞാൻ നിനക്ക
കീഅയിന്ന ബന്നുള്ളനായരെ കെക്ക 200
എനക്ക കനക്കത്തെളഞ്ഞിക്കിന
തമ്പുരാനറിഞ്ഞാലും കുറ്റഉണ്ട്
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
ഉടുപ്പാനും തെപ്പാനും ബാങ്ങിയൊള്
കെട്ട തരിക്കണം എന്റെ പെന്തു
അത്തായം ചൊറ് പെയിച്ചൊളിനെ
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണൻ
കിണ്ടീല് വെള്ളം എടുത്ത കണ്ണൻ
ബായുകയിയും സൊകം വരുത്തി
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ 210
കതിരൂക്കാടങ്കണ്ണ പൊന്ന ചങ്ങാതി
അത്തായം ചൊറ പെയിക്ക്വമ്മള്
കണ്ണനും ബെള്ള എടുത്തത്തിരെ
അത്തായം ചെറ്റിനിരുന്നബറ്
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
അത്തായം ചൊറ്റിനിലയുമിട്ട
അത്തായം കൊണ്ട വിളമ്പുന്നൊള്
നാല്‌തരം പച്ചക്കറി വെളമ്പി
മയവെള്ളംപൊലെത്തുരുക്ക നെയ്യും
രണ്ടാക്കും കൊണ്ട വിളമ്പിയൊള് 220
അത്തായം ചൊറ് ബെയിക്കുന്നല്ലെ
വെണ്ടുന്ന ചൊറും ബെയിച്ചവറ്
വെണ്ടാത്ത ചൊറ്റിന കയ്യും താത്തി
കയ്യും കുടഞ്ഞിങ്ങെയിയിറ്റൊറ്
കിണ്ടിയിലെ വെള്ളം എടുത്തവറ്
വായും കയ്യും സുഖം വരുത്തി
കുന്നമ്മലൊമനക്കുഞ്ഞിക്കുമ്പ
പടിഞ്ഞാറ്റടിച്ചി പിരിക്കുന്നൊള്
നാനായികൊള്ളും നിലവിളക്ക
നാനായിയായക്കനെയ്യും പൊർന്ന് 230
പട്ടുകൊണ്ടെട്ട തിരിയുമിട്ട
പടിഞ്ഞാറ്റയിക്കൊണ്ടയാടക്കത്തിക്ക്ന്ന്
പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
തെക്കതിരുനുമ്പിലെന്റെ പെന്തു
കെടക്കയിപ്പൊയിക്കിടന്നൊളിനെ

16

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/78&oldid=200689" എന്ന താളിൽനിന്ന് ശേഖരിച്ചത്