ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

എന്താന വെണ്ട്വെന്റെ കാരിയക്കാര
കീഅയിന്നവന്നുള്ള നായരക്ക്
തിരുവെഅ്ത്തൊല കൊടുത്തൂടണം
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിടെണം
നായാട്ടിനായിട്ടൊം വന്നൊണ്ടാല്
പത്തായക്കുന്നമ്മക്കുങ്കമ്പന്നി
കുന്നുള്ളന്നുള്ളാരു കുങ്കമ്പന്നി
പന്നിയൊടാരും ചെരുപ്പൊരില്ല
പണ്ടും പലരെ ചതിച്ച പന്നി 460
തിരുവെഅ്ത്തൊല കൊടുത്തൂടിനെ
പിന്നെയും കെക്കണം കാരിയക്കാര
നാളെത്തെ പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിടെണം
പടക്കൊപ്പ നല്ലൊണം കൂട്ടിക്കൊളെ
തിരുവെഅ്ത്തൊല (എഴുത്തോല) എഉതുന്നല്ലെ
നായിമ്മാറെലൊ കൊടുത്തയച്ചി
തിരുവെഅ്ത്തും കൊണ്ട പൊരുന്നൊല്
കുന്നമ്മലെ വീട്ടിന്ന ചൊല്ലുന്നൊറ്
തെക്ക തിരുനുമ്പ കണ്ണന്റെല് 470
തിരുവെഅ്ത്തൊല കൊടുത്തവറ്
തൊഅ്ത് (തൊഴുത) തിരുവെഴുത്ത് ബാങ്ങി ക്കണ്ണൻ
ഓല തിരുച്ചും മറിച്ചും നൊക്കി
ഓലയിലെ വായകം (വാചകം) കണ്ട കണ്ണൻ
പറയ്ന്ന്ണ്ടൊമന കുഞ്ഞിക്കണ്ണൻ
നിങ്ങള് പൊയിനെ നായിമ്മാറെ
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിനങ്ങെത്തും ഞാനെ
കടുമ്മയിപ്പൊരുന്ന്ന്നായിമ്മാറ്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ 480
കുന്നമ്മലൊമനക്കുഞ്ഞികുമ്പെ
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ
എനക്ക് തിരുവെഅ്‌ത്തെഅ്തീക്കിന്
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിട്ന്ന്
നായാട്ടിനായിറ്റ് ചെല്ലുആനും
നാളെത്തയിപ്പുല്ല പുലരുന്നെരം
കഞ്ഞി കടുമ്മയിൽ വെപ്പച്ചൊളണം
നായാട്ടിനായിട്ട പൊകവെണം
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ 490
തെക്ക് തിരുനുമ്പിലെന്റെ ബന്തു

22

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/84&oldid=200699" എന്ന താളിൽനിന്ന് ശേഖരിച്ചത്