ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുഞ്ഞിക്കയിതാളം മറിഞ്ഞെനക്ക്
എന്തെല്ലാം വെണ്ട്വന്റെ കുഞ്ഞിക്കണ്ണ
ഉടനെ വിളിച്ചിപറഞ്ഞി കണ്ണൻ
എന്തെല്ലം വിത്തിയയെടുത്ത് കണ്ണ
ഉടനെ വിളിച്ചി പറഞ്ഞി കണ്ണൻ 580
ഞാനൊ പഠിച്ചുള്ള വിത്ത്യൊക്കയും
പന്നിയൊട കൊണ്ടപ്പൊയിത ഞാനെ
പന്നിയൊടൊട്ടും കുത ഇല്ലെലൊ
ഉടനെ വിളിച്ചി പറഞ്ഞികണ്ണൻ
പൂയിക്കടക മറിഞ്ഞൊ കണ്ണ
ഉടനെ വിളിച്ചി പറഞ്ഞി കണ്ണൻ
എന്നാണെ നിന്നാണെ പൊന്നചങ്ങാതി
അപ്പത്തിയ എന്നൊട മറന്നീക്കിന്
പൂയിക്കടക മറിഞ്ഞി കണ്ണൻ
പന്നിനെയും വെട്ടിക്കൊന്ന കണ്ണൻ 590
ചൊതിക്കുന്ന്ന്നെരം കുഞ്ഞിക്കണ്ണൻ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
നിങ്ങളെ ഉറുപ്പള്ളിപ്പന്നിവീണാല്
പന്നീനക്കൊന്നുള്ള നായറക്ക്
മരിയാതി എന്താന കാരിയക്കാര
ഉടനെ പറയുന്നക്കാര്യക്കാരൻ
ഞാളെ ഉറുപ്പള്ളിപ്പന്നി വീണാല്
പന്നീനക്കൊന്നുള്ള നായരക്ക്
കയ്യും തലയും കൊടുക്കും ഞാള്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ 600
മരിയാതി ഞാനൊ കൊടുത്തുടാലൊ
പന്നീനെടുപ്പിച്ച കൊണ്ട്വൊരുന്ന്
കുന്നമ്മലെ വീട്ടിന്നും കൊണ്ടുപൊയി
പടിക്കന്നും പന്നീന വെട്ടിയൊറ്
കുണ്ടിയും കുടലും എടുത്ത് കണ്ണൻ
കുന്നിയാലെപ്പട്ടിപ്പൊതിഞ്ഞ കണ്ണൻ
നാലൊളം നല്ലൊരിനായിമ്മാറ്
നായിമ്മറ ഇങ്ങ് വിളിച്ചി കണ്ണൻ
നായിമ്മാറെലങ്ങ് കൊടുത്ത കണ്ണൻ
കെട്ട തരിക്കെണം നായിമ്മാറെ 610
പെരിമ്പടക്കൊയിലൊത്ത് കൊണ്ട പൊകെണം
പെരിമ്പടകൊയില് വാണെ തമ്പുരാന്
തിരുവുക്കായിച്ച കൊണ്ട വെച്ച്യെക്കെണം
കടുമ്മയിപ്പൊരുന്ന നായിമ്മാറ്

*ആ + വിദ്യ

25

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/87&oldid=200703" എന്ന താളിൽനിന്ന് ശേഖരിച്ചത്