ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
കെട്ടതരിക്കെണന്നിങ്ങള് ബന്തു 740
ചന്നണമരക്കൂട്ടപൊയ്യയില
നിങ്ങളിവിടെ മരിച്ചെങ്കിലും
ഞാനിപ്പളെങ്ങനെയറിഞ്ഞൊളണ്ടും
ചന്നണമരകൂട്ടപ്പൊയ്യയെന്ന്
പൊയ്യ എന്നും ഞാനൊ കെട്ടിറ്റുണ്ടു
ഞാനപ്പൊയ്യിയ പൊയി കണ്ടിറ്റില്ല
നിങ്ങളവിടെ മരിച്ചൊണ്ടാല്
എങ്ങനെ കണ്ടതിരിക്കും ഞാനൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
ഓന്റെ ചെറുവെരക്കപ്പൊമ്മൊതിരം 750
ഓളെ ചെറുവെരക്കൂരിയിട്ട
ഓളെ ചെറുവെരക്കപ്പൊമ്മൊതിരം
ഓന്റെ ചെറുവെരക്കൂരിയിട്ട
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കെട്ട തരിക്കെണം കുഞ്ഞിക്കുമ്പെ
ഞാനൊ അവിടെ മരിച്ചെങ്കില്
എന്റെ ചവ ആനക്കുഞ്ഞിക്കുമ്പെ
തെക്ക തിരുനുമ്പിലെത്തിക്കെണം
നീ ഇന്നത്തന്നെയെല്ലാനൂഞ്ഞനെ
കുന്നുമ്മലെ വീട്ടിലും പാറ്ക്കണ്ട 760
തെക്കെതിരുനുമ്പപ്പെറ്റമ്മയും
നീയും കൂടിയാനെന്റെക്കുഞ്ഞിക്കുമ്പെ
തെക്കതിരുനുമ്പ്പ്പാറത്തൊളെ
നിങ്ങക്കൊടയതക്കുഞ്ഞിക്കുമ്പെ
എന്റെ അനിയെനെന്റെ കുഞ്ഞിക്കെളു
നിങ്ങക്കൊടയത കുഞ്ഞിക്കെളു
തെക്കതിരുനുമ്പ കണ്ണനു ആന്
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നൊറ്
അന്നടത്താലെ നടന്നവറ് 770
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങനെ ചെല്ലുന്നല്ലെ
പെരിമ്പടക്കൊയിലവാണ തമ്പുരാനൊ
വെള്ളാനക്കെഴുത്തെറിപ്പന്നിനൊറ്24
കണ്ണനക്കണ്ടിറ്റ കാണാഉമ്മം
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടിച്ചൊറ്റകാറെ
നറച്ചവെടി എല്ലാം ബെച്ചൂടിനെ
നറച്ചവെടി എല്ലം വെക്കുന്നൊറ് 780

29

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/91&oldid=200709" എന്ന താളിൽനിന്ന് ശേഖരിച്ചത്