ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തിരുമുകം പാടിന27 തമ്പുരാന്
തിരുക്കണ്ണും ചൊര കലങ്ങീക്കിന 950
കാലനടമ്മലെഴുന്നുള്ളത്തം
നെരമൊട്ടന്തി മൊന്തിയായനെരം
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
വിളിച്ചിപറയിന്ന കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണപൊന്ന ചങ്ങാതി
നെരമൊട്ടന്തിമൊന്തിയായി കണ്ണ
നമ്മള് കടുമ്മയി പൊഅ കണ്ണ
കണ്ണനെ ഒരുത്തെലും കാണിന്ന്‌ല്ല
ചങ്ങാതിനെ നൊക്കി നടന്ന കണ്ണൻ
ചങ്ങാതിനെ കണ്ണാലെ കണ്ട കണ്ണൻ 960
ചങ്ങാതിനെ കണ്ണാലെ കാണുന്നെരം
നിന്ന നീനിലം കൊള്ളെ വീണൂട്ന്ന്
ഊ അറവൂല പൊന്ന ചങ്ങാതി
അറവൂല കൊത്തിയല്ലൊ പൊന്നചങ്ങാതി
ഞാനിപ്പളെന്തെല്ലം ബെണ്ടും കുഞ്ഞ
ഞാനെനി എന്തിന പൊഉന്നത്
തെക്ക തിരുനുമ്പ പെറ്റമ്മക്ക്
ഞാനെന്നങ്ങളെളാരികെളിയെ ഉള്ളു
നീയെന്നു ചെല്ലും കെതിയമ്മക്ക
എനക്കമ്മ കഞ്ഞി ബെളമ്പും മുന്നെ 970
നിനക്കമ്മ കഞ്ഞി ബെളമ്പ്യെക്കണ്ടെ
എന്നെല്ലെനക്ക തരുയെന്റമ്മ
തെക്ക തിരുനുമ്പ പെറ്റമ്മ്യൊട്
എന്തൊരിമാന പറഞ്ഞൊളണ്ടും
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതീന്റെ
തലയും എടുത്ത മടിയിൽ വെച്ചി
കുഞ്ഞങ്കരഞ്ഞും പറകയും
തന്റെ ഉറുമ്മി എടുത്ത കണ്ണൻ
കുഞ്ഞിക്കഴുത്തിനുറുമ്മിവെച്ചി
കണ്ണനും ആട മരിച്ചീത്തിരെ 980
നെരമൊട്ടന്തിമൊന്തിയായത്തിരെ
കുന്നമ്മലൊമനകുഞ്ഞികുമ്പ
നെരത്തെ നല്ലത്തായം ചൊറും വെച്ചി
ബന്തുവരുന്ന വരവും നൊക്കി
നാലാമതുമ്മലെ തിണ്ടുമ്മലെ
ബന്തുവിന നൊക്കി ഇരിക്കുന്നൊള്
അങ്ങനെ അവിടെ ഇരിക്കുന്നെരം
അന്തിവിളക്കിന നെരമായി
അന്തിവിളക്കാട വെച്ചിക്കുഞ്ഞൻ

34

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/96&oldid=200715" എന്ന താളിൽനിന്ന് ശേഖരിച്ചത്