ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 41

നാം പ്രാസാദത്തൊടു പാർക്കുന്നു. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 7 നു
എഴുതിയ കത്ത 8 നു അഗസ്തുമാസം 21 നു വന്നത.

81 C & D

90 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം. എഴുതി
ആയെച്ച കത്ത എത്തി. പഴച്ചിയിൽനിന്ന പൊയിപ്പൊയ വസ്തുമുതല വർത്തമാനം നമുക്ക
പറയെണ്ടതിന്ന ആള ഇവിടെ വന്നിരിക്കുന്നു. അവൻ പറയുന്നത ഒക്കയും കെട്ട
തങ്ങളെകൊണ്ട വെണ്ടുംവണ്ണം ഉള്ളത നടത്തിക്കയും ചെയ്യം. തങ്ങൾക്ക അറി
യിപ്പിക്കുവാൻ ഉണ്ട. ബഹൂമാനപ്പെട്ട സാർക്കരിലെനിന്ന ചെല വാക്ക നമുക്ക എത്തി.
ആയത തങ്ങൾക്ക ഗ്രെഹിക്കെണ്ടതിന്ന നമുക്ക കല്പനയായി വന്നിരിക്കയും ചെയ്തു.
അക്കാരിയത്തിനായി തങ്ങളെ കാമാൻ തക്കവണ്ണം വെണ്ടിയിരിക്കുന്നു. തങ്ങളുടെ
നികിതി പണത്തിന്ന രൂപമാക്കിട്ടുള്ള വഴികളൊട എതാൻ വിരൊധം വരാതെ ഇരിപ്പാൻ
തങ്ങൾ തലച്ചെരിക്ക വരുവാൻ ചൊദിക്കെണ്ടതിന്ന നമുക്ക മടിയായിരിക്കുന്നു എന്ന
ആയത ചിങ്ങമാസം സംക്രാന്തിയിൽ അകത്ത കച്ചെരിയിലെക്ക ബൊധിപ്പിപ്പാൻ പറഞ്ഞ
ഒത്തത എന്നുള്ള പറഞ്ഞ ഒത്ത പ്രകാരത്തിൽ നടക്കുമെന്ന നമ്മുടെ മനസ്സിൽ ഏറ്റം
നിശ്ചയിച്ചിരിക്കുന്നുതകൊണ്ട നമ്മുടെ മെൽ ആളുകൾക്ക നിശ്ചയ‌്യമായി
ബൊധിപ്പിക്കയും ചെയ്തു. അതുകൊണ്ട ഈ വിവരങ്ങളിൽ തങ്ങൾ തലച്ചെരിക്ക വരിക
എങ്കിലൊ ആയത അല്ലാതെകണ്ട നാം കൊട്ടയത്തനാട്ടിൽ എതാൻ ഒരു ദെശത്തിൽ
ഈക്കാരിയംകൊണ്ട പറയെണ്ടതിന്ന വരിക എങ്കിലും തങ്ങളുടെ അന്തഃകരണത്തിൽ
ബൊധിക്കുന്നപ്രകാരം നടക്കുകയും ചെയ‌്യും. തങ്ങൾ തലച്ചെരിക്കു വരുമെന്നുവരികിൽ
പഴെയവീട്ടിൽ ചന്തുകൂടി ഒന്നിച്ചു വരികയും വെണം. ആയത അല്ലാതെകണ്ട നാം
തങ്ങളെ എതിരെൽക്കുമെന്നു വരികിൽ അവൻകൂടിതന്നെ വെണ്ടിയിരിക്കുന്നു. ഈ
കാർയ‌്യം വലുതായിട്ട ഒരു കാരിയം ആകുന്നതുകൊണ്ട തങ്ങളെ കാമാൻ നമുക്ക
എത്ത്രെയും എറ്റിവശം ബൊധം ഉണ്ടായിവരും എന്നു ബഹുമാനപ്പെട്ട സർക്കാരിലെ
പ്രസാദം എറ ഉണ്ടായി വരികയും ചെയ‌്യും. ശെഷം ഈ കാരിയം നമ്മൊടു വിശ്വാസം
വർദ്ധിപ്പിക്കയും ചെയ‌്യും. എന്നാൽ വളര ആഗ്രഹിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 9 നു ഇർങ്ക്ലിരസ്സരെസ്സകൊല്ലം 1796 ആമത അഗസ്തുമാസം 22 നു
തലച്ചെരി നിന്നും എഴുതിയത.

82 C & D

91 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കുടി പീലിസായ്പ അവർ
കളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ഇരുവെനട്ട നമ്പ്യാമാര എഴുതിയ
അർജി. എഴുതി അയച്ചെ കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു. രണ്ടാം ഗഡുവിന്റെ
ഉറുപ്പ്യ തെകച്ചും ഇപ്പൊൾ ബൊധിപ്പിക്കണം എന്നല്ലൊ എഴുതി അയച്ചത. രണ്ടാം ഗഡു
വിന ഞങ്ങൾ നാലാളും ബൊധിപ്പിക്കണ്ടെ ഉറുപ്പ്യ തെകച്ചും ഈ മാസം 15 നു ബൊധി
പ്പിക്കയും ചെയ്യാം. രണ്ടാം ഗഡുവിനു കരിയാട്ടിന്നും പുളിയനമ്പ്രത്തിന്നും ബൊധി
പ്പികെണ്ട ഉറുപ്പ്യക ഞാങ്ങൾ ശിപ്പായിന അയച്ചിട്ടും ഞാങ്ങൾ തന്നെ ചെന്ന മുട്ടിച്ചിട്ടും
ഞാങ്ങളെ കയ്യിൽ ഉറുപ്പ്യ തന്നതുമില്ലാ. കുടിയാമാരെ വിളിച്ച ശൊദ്യം ചെയ്താറെ
ഞാങ്ങൾ രണ്ടു ഗഡുവിന്റെ ഉറുപ്പ്യ തെകച്ചും കൊടുത്തിരിക്കുന്നു എന്ന കുടിയാമാര
ഞങ്ങൾക്ക എഴുതി അയച്ചിരിക്കുന്നു. ആ ഒല അങ്ങ കൊടുത്തയച്ചിട്ടു ഉണ്ട. അതു
കൊണ്ട കരിയാട്ടെയും പുളിയനമ്പ്രത്തെയും ഉറുപ്പ്യ രണ്ട ഗഡുവിന്റെത മഹാരാജശ്രീ
സായ്പ അവർകളുടെ കൃപ ഉണ്ടായിട്ട വാങ്ങി ബൊധിപ്പിച്ചുവെങ്കിൽ നന്നായിരുന്നു.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 9 നു അഗസ്തുമാസം 22 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/101&oldid=200427" എന്ന താളിൽനിന്ന് ശേഖരിച്ചത്