ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 47

ഞാൻ ഈ ദിക്കിൽ വന്നിട്ട വളരെ ദിവസം ഉണ്ട കഷ്ടപ്പെടുന്നത തങ്ങളുടെ മനസ്സിൽ
അറിഞ്ഞിട്ടും ഉണ്ടല്ലൊ. എനിക്ക താങ്ങളുടെ അടുക്ക ഒരു ഉദ്യൊഗം ചെയ്തിട്ട പെര
ആകെണമെന്ന ഈശ്വരനെ പ്രാർത്തിച്ച ഇരിക്കകൊണ്ടത്ത്രെ പാലക്കാട്ടു ശെരിയിന്ന
കൊഴിക്കൊട്ടെക്ക പൊകെണമെന്ന സായ്പ അവർകൾ ചെറുപ്പുള്ളശ്ശെരിക്ക വന്നടത്ത
ഞാൻ വന്ന തങ്ങളെ കണ്ടാറെ എനിക്ക താങ്ങൾ കല്പിച്ചത മനസ്സിൽ അറിഞ്ഞിരി
ക്കുമെല്ലൊ. സായ്പു അവിടന്ന പുറപ്പെട്ട കൊഴിക്കൊട്ട എത്തിയതിൽ പിന്നെ
തലച്ചെരിക്ക പൊകയും ചെയ്തുവെല്ലൊ. എന്നിക്ക ഒരു വാക്ക കല്പിച്ചിട്ടില്ലല്ലൊ. ഈ
കൗമിശ്ശന്നർ സായ്പു അവർകളെ കണ്ടതിന്റെശെഷം ഉൽക്കിസ്സൻസായ്പു അവർകൾ
കാത്തിരി എതെങ്കിലും പലിതായിട്ട ഒരു ഉദ്യൊഗം ചെയ്ത തരാമെന്ന കൽല്പിച്ചു.
അപ്രകാരം കാത്തിരിക്കുന്നു. താങ്ങൾ എവടെ ഇരുന്നാലും താങ്ങളുടെ അടുക്ക ഒരു
ഉദ്രൊഗം ചെയ്തിട്ട പെർ എടുക്കണം എന്നും ഈശ്വരനെ പ്രാർത്തിച്ചിരിക്കുന്നു. ഇപ്പൊൾ
കൗമിശനർ സായ്പു അവർകൾ പത്തരുപതു ദിവസത്തിൽ കൃപ ഉണ്ടായി ഒരു ഉദ്യൊഗം
ആക്കിതന്നുവെങ്കിൽ ഇവിടെ എന്റെ കാലക്ഷെപം നടക്കും. ഇല്ല എങ്കിൽ ചിലവിന
ഇല്ലായ്കകൊണ്ട ഈ ദിക്കിൽ നൃവാഹം ഇല്ല. അതുകൊണ്ട മതുരാസ്സ ആ ദിക്കിൽ
പൊയിട്ട ഉദ്യൊഗം ചെയ‌്യണംയെന്ന നിരുപിച്ച ഇരിക്കുന്നു. ഇത്ത്ര ദിവസം താങ്ങളെ
വിശ്വസിച്ച ഇവിടെ കാത്തി ഇരുന്നതല്ലാതെ മറ്റൊരു ആശ്രയും നിരൂപിച്ചിട്ടും ഇല്ലാ.
എന്റെ സങ്കടങ്ങൾ ഒക്കയും സായ്പു അവർകൾ അറിവാനായിട്ട എഴുതി ഇരിക്കുന്നു.
ഏതുപ്രകാരം കല്പന വന്നാൽ അപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 11 നു എഴുതിയത 16 നു വന്നത അഗസ്തുമാസം 26 നു.

96 C & D

105 ആമത മലയാംപ്രാവിശ്യയിൽ വടക്കെ അധികാരി തലച്ചെരി തുക്കടി കൃസ്തപ്പർ
പിലി സായ്പ അവർകൾക്ക കണ്ണൂര ആദിരാജബീബി സല്ലാം. കൊടുത്തുവിട്ട കത്തും
വായിച്ച അവസ്ഥയും അറിഞ്ഞു. നികിതി ദ്രെവ്യത്തിന്റെ അവസ്ഥകൊണ്ടെല്ലൊ
അറിവിച്ചത. ആയകൊണ്ട മുൻ 968 ആമതിൽ ഗൗവർണ്ണർ ഢങ്കിൻ സായ്പു അവർകൾ
ഇവിടെ വന്ന നമുക്ക ഉള്ള നാട്ടു അടക്കയും ചുങ്കവും കാനത്തൂരും കണ്ണൂരചാലും
ദീപിലെ അടക്കയും അവിടുത്തെ കച്ചൊടത്തിന്റെ ലാഭവും (ഇത) ഒക്കയും അന്നന്ന
നമുക്ക അടങ്ങിവരുംപ്രകാരം അവർകൾ നൊക്കി കാലത്താൽ 14,141 3/4 ഉറുപ്പികയും 2
പണവും ആക്കിതിർത്ത അവർകൾഉടെ കല്പനപ്രകാരം 966 ആമത മുതൽ 968 ആമത
വരെക്കും മൂന്നു വരുഷത്തെ ദ്രവ്യം കണക്കതീർത്ത നാം ബൊധിപ്പിക്കയും ചെയ്തു. 969
ആമതിൽ ഇവിടുത്തെ ചുങ്കം കുംബഞ്ഞീലെ ആൾ തന്നെ നിന്ന എടുക്കെയും ചെയ്തു.
ആയതുകൊണ്ട അക്കൊല്ലത്തെ അടക്കം 13,000 ഉറുപ്പിക കൊടുത്ത ബൊധിപ്പിക്കയും
ചെയ്തു. ആയതിന്റെശെഷം മെസ്തർ അണ്ടീസായ്പു അവർകൾ ഇവിടെ വന്നാറെ
നാട്ടിൽ ഉള്ള വഹകൾക്കും കുടികൾക്കും നാം മുബെ എടുത്തൊണ്ടു പൊരുന്നതിന്ന
എറ്റമായിട്ട ഒരു കണക്ക എഴുതി. ഇതുപ്രകാരം എടുത്ത തരണം എന്ന കല്പിച്ചാറെ
അപ്രകാരം എടുത്ത ബൊധിപ്പിക്കെണമെന്നു വരികിൽ എല്ലാ രാജാക്കൾമാർക്കും
നികിതിയിൽ വിടുതി വെച്ച കൊടുക്കുംപ്രകാരം നമ്മുക്കും ബെഹുമാനപ്പെട്ട
കുബഞ്ഞീലെ കൃപകൊണ്ട വെച്ചുതരണമെല്ലൊ എന്നു അവർകളൊട പറഞ്ഞൊണ്ടു
പൊന്നതിന്റെ ശെഷം ഇക്കഴിഞ്ഞ വൃശ്ചികമാസത്തിൽ ബഹുമാനപ്പെട്ട ഗൗർണ്ണർ
സായ്പു അവർകൾ കൊഴിക്കൊട്ട വന്നാറെ നാം അവിടെ ചെന്നു. അവർകളുമായി
കണ്ട ഈ എഴുതിയ കാർയ‌്യംകൊണ്ടും കൊലത്തനാട്ടിൽ പണ്ടുപണ്ടെ നമക്ക
ജമ്മമായിട്ടുള്ള വഹകളുടെ അടക്കം ബഹുമാനപ്പെട്ട കുബഞ്ഞിലെ കൽപ്പന ആയ
തിന്റെശെഷം ഇന്നെവരെക്ക കിട്ടായ്കകൊണ്ട കാനത്തുരും കണ്ണൊത്ത ചാലിന്റെയും
അവസ്ഥകൊണ്ടും രണ്ടു തറയിൽ നമുക്ക ഉള്ള വഹക്ക എടുക്കുന്ന ഭെദാഭെദങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/107&oldid=200445" എന്ന താളിൽനിന്ന് ശേഖരിച്ചത്