ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 തലശ്ശേരി രേഖകൾ

99 C & D

108 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞ. ഒരുകച്ചൊടക്കാരന്റെ ഓടി നമ്മുടെ
ആൾകൾ കപ്പായിൽ നിപ്പിച്ചിരിക്കുന്നുന്നെ ചുങ്കം കൊടുക്കണം എന്നുള്ള വർത്തമാനം
കെൾക്കുവാൻ നമുക്ക വളര സങ്കടവും വിഷാദമായിട്ടും ഉണ്ട. ഈ വർത്തമാനം നെരല്ലന്ന
നാം വിശ്വസിച്ചിരിക്കുന്നു എന്നും മറ്റും എല്ലൊ സായ്പ അവർകൾ എഴുതി അയച്ചത.
മുബെ കുബഞ്ഞി കൽപ്പന ആയപ്പൊൾതന്നെ രാജ്യത്ത ഉള്ള ചുങ്കം ഒക്കയും നാം
മഉക്ക(ക്കൂ)പ്പു ചെയ്തിരിക്കുന്നു. ആര ചെയ്തിട്ടാകുന്നു ഇപ്പൊൾ ഇതിൻവണ്ണം
എഴുതിവന്നതെന്ന അറിഞ്ഞില്ല. ആയതിന്റെ പരമർത്ഥംപൊലെ അറിയെണ്ടതിന്ന
നാം ഇവിടെന്ന ആൾ അയച്ചിട്ടും ഉണ്ട. ഇങ്ങനെ ഉള്ള കാരിയം ഇവിട ഉണ്ടാക ഇല്ല.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 16 നു എഴുതിയത ചിങ്ങമാസം 17 നു വന്നത.
ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 30 നു വന്നത.

100 C & D

109 ആമത രാജശ്രീ കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലീസായ്പു അവർകൾ
സല്ലാം. ഇവിടെ എഴുതി അയച്ചെ കത്ത എത്തി. അവസ്ഥയും അറിഞ്ഞു. മുവ്വായിരം
നായരെകൊണ്ട വർത്തമാനം ഒക്കയും സർക്കരിലെക്ക ബൊധിപ്പിക്കയും ചെയ്തു.
അവരുടെ ചെർച്ച ഇല്ലാത്ത കാരിയം ഗ്രെഹിച്ച തങ്ങളെക്കൊണ്ട ദെയവൊടുകൂട
എഴുതെണ്ടതിന്ന ഒട്ടും ഉപെക്ഷ വന്ന പൊയിട്ടും ഇല്ല. താമസിയാതെ കണ്ട നമ്മുടെ
കത്തിന്റെ മറുപടി എത്തുകയും ചെയ‌്യും എന്നു നാം അതിൽ എഴുതി വെച്ചിട്ടുള്ള
പ്രകാരത്തിൽ തങ്ങൾ ഗ്രെഹിപ്പിക്കയും ചെയ്യും. ബാഡൽ സായ്പു അവർകൾ
പൊയതിന്റെശെഷം കുടിയാമ്മാര മുതൽകൾ ചുരുക്കമായുട്ട കൊടുത്തു എന്നുള്ള
വർത്തമാനം കെട്ട നമുക്ക വളര സങ്കടമായിരിക്കുന്നു. അവര നികിതി പണം ഒക്കയും
ഇപ്പൊൾത്തന്നെ കൊടുക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. തങ്ങളെ കാർയ‌്യം വടകര
കൂലകംകൊണ്ട നാം മറന്നുപൊയിട്ടും ഇല്ലാ. ആദിക്ക തങ്ങൾക്ക കൊടുപ്പിക്കെണ്ടതിന്നു
കമിശനർ സഹെബമാര അവർകൾക്ക നമ്മുടെ എത്രെയും ദയവൊടുകുട ബൊധി
പ്പിക്കയും ചെയ‌്യും. നാളെ മൊന്തൊൽക്ക എത്തുവാൻ തക്കവണ്ണം നാം വിശ്വസി
ച്ചിരിക്കുന്നു. ഇത്ത്രത്തൊളം ഇവിടെനിന്ന പുറപ്പെടുവാൻ വലുതായിട്ടുള്ള കാരിയത്താൽ
വിരൊധം ഉണ്ടായിവരികയും ചെയ്തു. അവിടെക്ക എത്തുംബൊൾ എതാൻ സഹായം
യതാർത്ഥത്തൊടുകൂടി നമുക്ക കൊടുക്കെണ്ടുന്നത. വളര സന്തൊഷത്തൊടു കൂടി
കൊടുക്കയും ചെയ‌്യും. തങ്ങൾ ഡകണ്ടി സായ്പു അവർകൾക്ക കൊടുത്ത കരാറ
കത്തകൊണ്ട അറിഞ്ഞിട്ടും ഇല്ലല്ലൊ. ഇവിടെ ആകുന്നതുമല്ലല്ലൊ. എന്നാൽ കൊല്ലം
971 ആമത ചിങ്ങമാസം 17 നുഇങ്ക്ലിസ്സകൊല്ലം 1796 ആമത അഗസ്തുമാസം 30 നു തലച്ചെരി
നിന്നും എഴുതിയത.

101 C & D

110 ആമത മഹാരാജശ്രീ മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ
പീലിസായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരിയിൽ മുസ്സധീ
ബാളപ്പരായനും ഗുമാസ്തൻ കയിത്താൻ കുവെലിയുംകുടി എഴുതിയ അർജി. എന്നാൽ
ഈ അഗസ്തുമാസം 30 നു കൊടുത്തയച്ച കല്പന വായിച്ച അവസ്ഥ ഒക്കയും അറിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/110&oldid=200451" എന്ന താളിൽനിന്ന് ശേഖരിച്ചത്