ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 തലശ്ശേരി രേഖകൾ

104 C & D

113 ആമത രാജശ്രീ കണ്ണൂര ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സല്ലാം. തങ്ങൾ
ഒടുക്കത്ത ഇവിടെക്ക ബൊധിപ്പിച്ച പണത്തിന്റെ രശീതി തങ്ങളുടെ ആൾകൾ വാങ്ങി
ഇല്ലല്ലൊ എന്നതുകൊണ്ട ഇപ്പൊൾ ഇതിൽ അകത്ത പല സംബത്സരംകൊണ്ട മൂന്നു
രശിതി അയക്കയും ചെയ്തു. ആയതിൽ എതാൻ വല്ലതും മാറെണ്ടതിന്ന കഴികയും
ഇല്ലല്ലൊ. അതുകൊണ്ട ഇപ്പൊൾ എഴുതി അയച്ചുട്ടുള്ളപ്രകാരത്തിൽ എഴുതണമെന്ന
ബഹുമാനപ്പെട്ട സർക്കരിലെ നിശ്ചയമായിട്ടുള്ള കൽപ്പന ആകുന്നത. ശെഷം തങ്ങളുടെ
കത്തിന്റെ മറുവടി നാളെ നമ്മുടെ പ്രസാദത്തൊടകുടി എഴുതി അയക്കയും ചെയ‌്യും.
എന്നാൽ 971 ആമത ചിങ്ങമാസം 19 നു അകടബ്ര12 മാസം 1 നു തലച്ചെരിനിന്നും
എഴുതിയത.

105 C & D

114 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പു
അവർകൾക്ക കണ്ണൂര ആദിരാജബീബി സല്ലാം. കൊല്ലം 971 ആമതിൽ മൂന്നു അമതി
ആയിട്ട കുബഞ്ഞിലെക്ക ബൊധിപ്പിക്കെണ്ടിയ ദൃിവ്യത്തിൽ കഴിഞ്ഞ അമതി രണ്ടിന്ന
അങ്ങ ബൊധിപ്പിച്ച ദ്രവ്യം 1000ത്തിന്റെ ശെഷം ഈ സക്രാന്തി അടുക്ക അങ്ങു
ബൊധിപ്പിക്കെണ്ടിയ ഉറുപ്പിക 5000 മുമ്പിൽ 970 ആമതിൽ ബൊധിപ്പിച്ച പ്രകാരം
എല്ലൊയിപ്പൊൾ നാം അങ്ങു കൊടുത്തയച്ചത. ആയതിന്ന 971 ആമതിൽ അങ്ങു
ബൊധിച്ചപ്രകാരമെല്ലൊ രശീതി കൊടുത്തയക്കെണ്ടത. ഇപ്പൊൾ നമ്മുടെ ആള
അറിവിച്ചിരിക്കുന്നു. ആ ഉറുപ്പികയിന്റെ അകത്തുനിന്ന 69 ആമതിലും 70 ആമതിലും
അങ്ങെ കണക്കബടിക്ക നിലുവ ഉണ്ടെന്നവെച്ച മൂന്നു രശീതി ആക്കി എഴുതി അവന്റെ
പക്കൽ കാണിക്കുന്നു എന്ന ആയതുകൊണ്ട എല്ലാ രാജാക്കന്മാർക്കും ഇന്നികിതിയിൽ
വിടുതിവെച്ചുകൊടുക്കുംപ്രകാരം എനിക്കിം ഇക്കണക്കിൽ കഴിച്ചു തന്നിട്ടില്ലാ എന്നും
ആയവസ്ഥകൊണ്ട നാം ബഹുമാനപ്പെട്ട ഗൊവണ്ണർ ഡൊം സായ്പു അവർകൾ
കൊഴിക്കൊട്ട വന്നാറെ കെൾപ്പിച്ചിട്ട അതിൽ എനക്ക ഒരു സംങ്കടംകൂടാതെ അടുക്ക
അവർ വന്നാൽ തീർത്ത തരാമെന്നും അത്രനാളും നിങ്ങൾ മുബിൽ കൊടുക്കുംപ്രകാരം
കൊടുക്കിൽ എന്നും സായ്പു അവർകൾ കൽപ്പിച്ചപ്രകാരം കൊടുത്തുവിട്ട
മടിച്ചിലയിന്റെ ഒക്ക കൊടുത്തുവിട്ട കത്തിൽ എഴുതീട്ടും ഉണ്ടെല്ലൊ. ആയത നിങ്ങൾ
അറിഞ്ഞിരിക്കെ ഇക്കൊടുത്തുവിട്ട ദ്രിവ്യത്തിൽനിന്ന ഇങ്ങനെ കഴിച്ച
എടുത്തൊളാമെന്നുവെച്ചാൽ എനിക്ക വലിയ സങ്കടം ഉണ്ടല്ലൊ. ആയതുകൊണ്ട
എല്ലാവർക്കും നികിതിയിൽ വിടുതിവെച്ചു കൊടുക്കുംപ്രകാരം അവരുടെ കൃപ ഉണ്ടാ
യിട്ട എനക്കും വെച്ചുതന്നുവെങ്കിലെ അതുപൊലെയും അതുഅല്ല നിങ്ങൾ ഇപ്പൊൾ
അറിവിക്കുന്ന കണക്കപ്രകാരം തന്നെ തരണം എന്ന അവരുംകൂടി കല്പിച്ചുവെങ്കിൽ
അതുപൊലെയും ആയ്ക്കൊൾകാം. ആയതു രണ്ടും തിരിച്ച അറിയണ്ടതിന്ന മുബട്ട
ഇതുപൊലെ നിങ്ങൾ കഴിച്ച എടുത്തുകൊണ്ടാൽ എനക്ക വലിയെ സംങ്കടം
തന്നെയെല്ലൊ ആകുന്നത. ആയതുകൊണ്ട ഇക്കൊടുത്തുവിട്ട ഉറുപ്പിക 5000
ത്തിന്നും 971 ആമതിലെ ചിങ്ങമാസത്തിൽ അങ്ങ ബൊധിച്ച പാറായിട്ട തന്നെ
രശീതി കൊടുത്തയപ്പാൻ കൃപ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 971
ആമത ചിങ്ങമാസം 19 നു എഴുതി ചിങ്ങമാസം 20 നു വന്നത സെപടബർ മാസം 2 നു
വന്നത.

12. സപടബർ എന്നായിരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/114&oldid=200460" എന്ന താളിൽനിന്ന് ശേഖരിച്ചത്