ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 55

106 C & D

115 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊദവർമ്മരാജാ അവർകൾ
സല്ലാം. സാഹെബ അവർകൾ 17 നു കൊടുത്തയച്ച കത്ത നമുക്ക എത്തി. അതീലെ
വർത്തമാനങ്ങൾ ഒക്കയും വളര പ്രസാദത്തൊടു ബൊധിക്കയും ചെയ്തു. നുമ്മുക്ക
വെണ്ടുന്നടത്തൊളും ഗുണം സാഹെബ അവർകളാൽത്തന്നെ നമ്മക്ക വരും എന്നു നാം
വിശ്വസിക്കയും ചെയ്തു. താങ്ങൾ മൊന്തൊലക്ക വരുബൊൾ വർത്തമാനം കെട്ട ഒടനെ
സാഹെബ അവർകളെ സമീപത്ത നാം വന്നു.എല്ലാ ഗുണദൊഷങ്ങളും ബൊധിപ്പിക്കയും
ആം. ഈ രാജ്യത്തെ കാർയ്യത്തിനവെണ്ടി പ്രത്ത്യെകം സാഹെബ അവർകളെ കടാക്ഷം
സഹായവും വളരത്തന്നെ വെണമെന്ന നാം അപെക്ഷിച്ച പാർക്കുന്നു. ശെഷം
വർത്തമാനം ഒക്കയും എനിയും സാഹെബ അവർകൾക്ക ബൊധിപ്പിക്കയും ചെയ‌്യാം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 20 നു എഴുതിയ കത്ത ചിങ്ങം 21 നു
സപടബരമാസം 3 നു വന്നത.

107 C & D

116 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾ ഗുമാസ്ത കൈയിത്താൻ കുവെലിക്ക എഴുതി അനുപ്പിന
കാർയ‌്യം. എന്നാൽ പല ദിവസമായിട്ട നിന്നൊട ഒരു വർത്തമാനം കെൾക്കായ്കകൊണ്ട
ഒടനെ ഇവിടെക്ക മടങ്ങി വരികയും വെണം. നമുക്ക ഒരു കത്ത എഴുതി അയച്ച
ആളുകളെയും മറ്റും ചെല മുഖ്യസ്ഥൻമാരെയും അവര നികിതികൊടുക്കാതെ ഇരിക്കുന്ന
സങ്ങതി എന്തെന്ന വിസ്തരിക്കെണ്ടതിന്ന കച്ചെരിക്ക കൂട്ടിക്കൊണ്ട വരികയും വെണം.
ശെഷം നീ ഇന്നതന്നെ ഇവിടെക്ക എത്തുമെന്നു നാം വിശ്വസിച്ചിരിക്കുന്നു. എന്നാൽ
971 ആമത ചിങ്ങമാസം 21 നു 1796 ആമത സപടബ്രമാസം 5 നു തലച്ചെരി നിന്ന
എഴുതിയത.

108 C & D

117 ആമത കത്ത ശ്രീമതു സകലഗുണസംപന്നരാനാ മിത്രജനമനൊരഞ്ഞിതരാനാ
അഖണ്ഡിത ലക്ഷ്മീ അയിശ്വർയ‌്യ സംപന്നരാനാ രാജമാന്യ രാജശ്രീ വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ മെസ്തര പീലിസായ്പു അവർകൾക്ക കൊടകു
സംസ്ഥനത്ത ഹാലെരി വിരരാജെന്ദ്ര വൊടയര അവർകൾ സല്ലാം. നളവരുഷം
ശ്രാവണമാസം കറുത്ത ദ്വാദശിവരെക്ക നാം ക്ഷെമത്തിൽ ഇരിക്കുന്നു. താങ്ങളുടെ
ക്ഷെമസന്തൊഷത്തിന്ന എഴുതി കൊടുത്തുയക്കവെണ്ടിരിക്കുന്നു. എല്ലാപ്പൊളും
തങ്ങൾ എഴുതി കൊടുത്തയച്ച കത്തകൊണ്ട അവസ്ഥയും അറിഞ്ഞൂ. നമ്മുടെ പെർക്ക
ബബായിന്ന വന്ന കാകിതലെകൊട്ട തങ്ങൾ കൊടുത്തയച്ചത ഇവിടെ എത്തുകെയും
ചെയ്തു. ആയതിന്ന മറുപടി എഴുതി കൊടുത്തയപ്പാൻ ആക്കത്തിൽ പാർശ്ശി എഴുതി
ഇരിക്കുന്നതുകൊണ്ട അതു വായിപ്പാൻ അറിഞ്ഞ ആൾകൾ ഇപ്പൊൾ ഇവിടെ
ഇല്ലായ്കകൊണ്ടത്രെ മറുപടി എഴുതി കൊടുത്തയക്കാഞ്ഞത. പാർശ്ശി അറിയുന്നവനെ
വരുത്തി ഈ കത്ത വായിച്ച ഇതിന്റെ വർത്തമാനം അറിഞ്ഞ. കൊറെ ദിവസത്തിൽ
മറുപടി എഴുതി നാം അയക്കുകയും ചെയ‌്യും. ആക്കത്ത തങ്ങളുടെ പക്കൽ എത്തിയാൽ
നമ്മുടെ മെലിൽ ദെയവൊടുകുട ബബായിക്ക കൊടുത്തയപ്പാൻ വെണ്ടിരിക്കുന്നു. ഈ
വിവരങ്ങൾ ഒക്കയും തങ്ങടെ മനസ്സിൽ ഗ്രെഹിച്ച നാം ഇവിട വെണ്ടുന്നതിന്നും എഴുതി
അയക്കവെണ്ടിയിരിക്കുന്നു. ചിങ്ങ മാസം 16 നു അഗസ്തുമാസം 25 നു എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/115&oldid=200462" എന്ന താളിൽനിന്ന് ശേഖരിച്ചത്