ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 തലശ്ശേരി രേഖകൾ

ചെലവിന വകവെച്ചു തന്നത കഴിച്ചശെഷം കണക്കുംപടി നെല്ലും പണവും മൂന്നതവുണ
ആയിട്ട എഴുന്നള്ളിയെടത്ത ബൊധിപ്പിച്ച തരുന്നു. ഇതിന ഒരു എറകൊറവു വന്നാൽ
പണ്ടാര ആള ആക്കി മുതൽ എടുത്തുകൊള്ളുവാൻ സമ്മതിച്ചിരിക്കുന്നു. ഇതിന
പരദെവത സാക്ഷി. എന്നാൽ 969 ആമാണ്ട കന്നിമാസം 17 നു എഴുതിയ ഒല 971 ആമത
ചിങ്ങമാസം 27 നു ഇക്ലിരസ്സകൊല്ലം 1796 ആമത സപടബർ മാസം 9 നു വന്നത.

116 C & E

125 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ ഗുമാസ്ത കയിത്താൽ
കുവെലി എഴുതിയ അർജി. എന്നാൽ സായ്പ അവർകളെ കല്പനപ്രകാരം ഈ
സപടബർ മാസം 6 നു ഇത്താലൂക്കലെ കുടിയാമ്മാര കൂട്ടികൊണ്ട തലച്ചെരി കച്ചെരിയിൽ
സന്നിധാനത്തിങ്കൽ വന്നാറെ കുടിയാമാര സംങ്കടം പറെകകൊണ്ട മുളകവള്ളിന്റെ
നികിതി രണ്ടാമത വള്ളിചാർത്തുവാൻ കൽപ്പിക്കും എന്നും അന്നെവരെക്ക നിപ്പിച്ച
ശെഷം ഉഭയങ്ങൾക്ക വെള്ളിപണം നികിതി കണ്ട താമസിയാതെ പണം പിരിക്കണം
എന്നെല്ലൊ കൽപ്പിച്ചപ്രകാരം ദിവാനജി കുടിയാമ്മാരെ മുമ്പാക എനക്കും പറ
ഞ്ഞിരിക്കുന്നത. ആയതുകൊണ്ട കല്പനപ്രകാരം കുടിയാമ്മാരെ വിളിപ്പാൻ
കൊൽക്കാരെ അയച്ചാറെ എറിയ കുടിയാമ്മാര കുടികളിൽ കാണുന്നതും ഇല്ലാ എന്ന
ക്കൊൽക്കാര വന്ന പറയുന്നതും ഉണ്ട. ആയതുകൊണ്ട അവരുടെ കുടികളിൽ
കുംബഞ്ഞിയുടെ കൽപ്പനക്ക ചപ്പം ഇടുന്നതും ഉണ്ട. ഈ താലൂക്കിൽ അഞ്ഞൂറ്റി
ചിൽവാനം കുടയാമ്മാര ഉണ്ടായിട്ട യിന്നെവരെക്ക നൂറ കുടിയാമ്മാര എങ്കിലും വന്ന
അവരവരുടെ കണക്കകണ്ട നികിതി ബൊധിപ്പിച്ചതും ഇല്ലാ. ശെഷം ഈ വഹ
കുടിയാമ്മാരൊടു സംബത്സരം ഒന്നിന്ന വരെണ്ട നികിതി ഇത്ര എന്ന ആക ഒരു കണക്ക
എഴുതി കൊടുക്കണം എന്ന മെനവനൊടെ ചൊതിച്ചാറെ തരാമെന്ന പറഞ്ഞ.
പത്തീരുവത കുടിയാമ്മാരെ അകം നികിതി വെള്ളിപണപ്രകാരം ഇത്ര എന്ന ദിവസം
ഒന്നിന്ന എഴുതി തരുന്നതും ഉണ്ട. ഇക്കണക്കപ്രകാരം നൊക്കിയാൽ ചെല കുടിയാമ്മാ
രൊടു വിശെഷിച്ച അഞ്ചും പത്തും പണം അല്ലാതെ എറിയ നിപ്പു കാണുന്നതും ഇല്ല.
ആയതുകൊണ്ട കുടിയാമ്മാരെ വരുത്തുവാനും നിപ്പുള്ളത ബൊധിപ്പിച്ച വാങ്ങു
വാനും എന്നെക്കൊണ്ട കൂടുന്ന പ്രയത്നം ചെയ്യുന്നതും ഉണ്ട. ശെഷം ഞാൻ സായ്പു
അവർകളൊടു കൽപ്പന വാങ്ങി വന്നതിന്റെ ശെഷം ഇന്നെവരെക്ക കുടിയാമ്മാരെ
കയ‌്യിൽനിന്ന 200 ഉറുപ്പ്യ പിരിച്ചു വന്നിരിക്കുന്നു. കുടിയാമ്മാര വാരാതെ ഇരിക്കു
ന്നതുകൊണ്ട താമസം വന്ന പൊകുന്നതല്ലാതെ കുബഞ്ഞി പണിയിൽ എന്നെ
ക്കൊണ്ട ഉപെക്ഷ വന്ന പൊകുന്നതും ഇല്ലാ. ശെഷം പാറവത്ത്യക്കാറൻ പിരിച്ച പണം
എത്ര എന്നും കുടിയാമ്മാരൊടു നിപ്പ എത്ര എന്നും അറിഞ്ഞ സായ്പു അവർകൾക്ക
ബൊധിപ്പിക്കണ്ടതിന്ന കുടി വിവരമായിട്ട പിരിച്ച പണം ഇത്ര എന്നും പാറുവത്യ
ക്കാരനൊടു കണക്ക എഴുതി വാങ്ങുന്നതും ഉണ്ട. കണക്ക അകം അറിയാതെ
കുടിയാമ്മാരൊടു നിപ്പു ഇത്ര എന്നു അറിയുന്നതും ഇല്ലല്ലൊ. ശെഷം കുടിയാമ്മാരെ
വിളിപ്പിക്കുവാനും നികിതി നിപ്പു പിരിക്കുവാനും കൂടുന്ന പ്രയത്നം വിചാരിക്കുന്നതും
ഉണ്ട. ആയതുകൊണ്ട എല്ലാക്കാരിയത്തിനും എന്നെ രക്ഷിച്ച നടത്തിച്ച കൊള്ളുവാൻ
സായ്പു അവർകളുടെ കൃപ ഉണ്ടായിട്ട കൽപ്പന എഴുതി വരികയും വെണം. എന്നാൽ
971 ആമത ചിങ്ങമാസം 28 നു 1796 ആമത സപടബർ മാസം 10 നു വന്നത. എഴുതിയത.

117 C & E

126 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ പീലി
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ‌്യൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/120&oldid=200475" എന്ന താളിൽനിന്ന് ശേഖരിച്ചത്