ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 തലശ്ശേരി രേഖകൾ

വയനാട രാജ്യത്തെ നികിതി തരണം എന്നും നമ്മൊടു കൽപ്പന ഉണ്ടായാ അവസ്ഥക്ക
970 താമതിലും 71 ആമതിലും വയനാടരാജ്യം നമുക്ക അടങ്ങി നടന്നിട്ടില്ലായ്കകൊണ്ടും
70ആമതിലും 71 ആമതിലും ഢീപുസുലുത്താന്റെ പാളിയം വന്ന വയനാട രാജ്യത്തിങ്കൽ
എറിയ അനർത്ഥങ്ങൾ അനുഭവിച്ചിരിക്കകൊണ്ടും ഈ രണ്ടുകൊല്ലത്തെ മുതലും
പലരായിട്ടും പറ്റി പൊകകൊണ്ടും നമ്മുടെ സ്വാധിനത്തിൽ രാജ്യം നടന്ന വരായ്ക
കൊണ്ടും 70 താമതിലും 71 ആമതിലും വയനാടരാജ്യത്തെ നികിതി ബൊധിപ്പിപ്പാൻ
നമുക്ക ഒരു വഴി ഉണ്ടായിട്ടും ഇല്ലാ. നമ്മുടെ സങ്കടം ഇപ്രകാരം ആകുന്നു. വിശെ
ഷിച്ച വയനാട രാജ്യത്തിന്റെ കാരിയംകൊണ്ട കുബഞ്ഞിയിൽ എല്ലാപ്പഴും
പറഞ്ഞപൊന്നിട്ടും ഒരു നെല ആക്കിവെച്ച നികിതി ആക്കി രക്ഷിക്കാതെ രാജ്യവും
കുടികളും സങ്കടപ്പെട്ട മിശ്രമായ വിവരങ്ങൾ കുബഞ്ഞിന്ന കൽപ്പിച്ച വിസ്തരിച്ചാൽ
ബൊധിക്കയും ചെയ‌്യും. വിശെഷിച്ച 970 ആമതിൽ സുലുത്താന്റെ പാളിയം വയനാട
രാജ്യത്തിങ്കൽ കടന്ന ഉപദ്രവം ഉണ്ടായ പ്രകാരങ്ങൾ 70 ആമതിൽ കുഭമാസത്തിൽ
സുപ്രവൈജർ ഇഷ്ടമിൻ സായ്പു അവർകൾ വെങ്ങാട്ട വന്നിരിക്കുബൊൾ വഴിപൊലെ
ബൊധിപ്പിച്ചിരിക്കുന്നു. അന്നും ഒരു വഴിയായി കൽപ്പന ഉണ്ടായിട്ടില്ല. എന്നതിന്റെ
ശെഷം 70 ആമത ചിങ്ങമാസത്തിൽ നാം കൊഴിക്കൊട്ടു ചെന്ന കണ്ട വയനാട്ടിലെ
അവസ്ഥകൊണ്ട ബൊധിപ്പിച്ചിട്ടും ഒരു വഴിയായിട്ട കൽപ്പന ഉണ്ടായില്ലാ, കുബഞ്ഞിന്ന
കൽപ്പന ഇല്ലാതെ കണ്ട നമ്മാൽ ഒന്നും നടത്തി കഴികയില്ലാ എന്ന നിശ്ചയിച്ച
കൊഴിക്കൊട്ടുന്ന കുറുബ്രനാട്ടെക്ക വന്ന കുറുബ്രനാട്ടു തന്നെ ഏഴുമാസം പാർത്തു.
വയനാട രാജ്യത്തനിന്ന നമ്മുടെ പെർക്ക മുബെ പ്രെയത്നം ചെയ്തവർക്ക കുടിയിരുന്ന
കൂടാതെ പൊറപ്പെട്ടപൊന്ന കുറുബ്രനാട്ടതന്നെ പാർത്തിരിന്നു. അവരൊട മരുതനാത്ത
രാമൻ എന്നവൻ ചെയ്ത ഉപദ്രവങ്ങൾ വയനാട രാജ്യത്തികൽ പൈമാശി തുടങ്ങുബൊൾ
വിവരമാകയും ചെയ‌്യും. 71 ആമത മകരമാസത്തിൽ നാം കുറുബ്രനാട്ട പാർക്കുബൊൾ
എടന്നടസ്സകൂറ്റിക്കിൽ നാം ഇരിപ്പാൻ ഉണ്ടാക്കിയ ഭവനത്തിൽ മരതാനാത്ത രാമനും
ആളുകളും വന്ന മിശ്രങ്ങൾ ചെയ്തു. അവിട ഉള്ള കുടികളയും വളര ഉപദ്രവിച്ചു.
ആയവസ്ഥകൾ ഒക്കയും 70 ആമത കുഭമാസത്തിൽ കൊഴിക്കൊട്ട ചെന്ന അണ്ടലി
സായ്പ അവർകളെ ബൊധിപ്പിച്ചാറെ പലകൂട്ടം വെദ്ധപ്പാടായിരിക്കകൊണ്ട രണ്ടുമാസം
കഴിഞ്ഞെ ബലം അയച്ച പ്രയത്നം ചെയ്ത കഴിയു എന്നും പരിന്തിയസ്സ കൽപ്പന
വന്നിരിക്കുന്നു. രാജ്യത്ത അവര വന്ന അനർത്ഥം ചെയ്യാതെ സൂക്ഷിച്ചുകൊള്ളണമെന്നും
അണ്ടലി സായ്പു പറഞ്ഞു. നാം വിചാരിക്കുന്ന രാജ്യം സമുദ്രവിതി എറ ഇല്ല എന്നും
കാട സമിപത്ത വന്ന ഉപദ്രവിക്ക ഇല്ല എന്നും വയനാട കാരിയത്തിന്ന താമസമായാൽ
നാം കുബഞ്ഞിയിൽതന്നെ ആശ്രയിച്ചിരിക്കുംബൊൾ നമുക്കു വരുന്ന എളപ്പവും
വലിപ്പവും കുബഞ്ഞിയിൽ നിന്നതന്നെ കൽപ്പിച്ച വിചാരിച്ച തീർക്ക അല്ലാതെ നമുക്ക
വെറെ ആശ്രയമില്ലല്ലൊ. അതുകൊണ്ട ഇപ്പൊൾതന്നെ ഒരു വഴി കൽപ്പിക്കണം.
അല്ലാഞ്ഞാൽ സങ്കടമാകുന്നു എന്ന അങ്ങൊട്ട പറഞ്ഞാറെ ഇപ്രകാരം ഇരിക്കുന്ന
അവസ്ഥക്ക എതുപ്രകാരം വെണ്ടു എന്ന ഇങ്ങൊട്ട ചൊദിച്ചാറെ നമുക്ക മനസ്സിൽ ഉള്ള
പ്രകാരം പറയാം. കൽപ്പന ആയെങ്കിൽ പ്രെത്നം ചെയ‌്യാമെന്ന അങ്ങൊട്ട പറഞ്ഞാറെ
അത അനുസരിച്ച എതുപ്രകാരമാകുന്നു എന്ന ഇങ്ങൊട്ട ചൊദിച്ചു. അതിന അങ്ങൊട്ട
പറഞ്ഞ വിവരം കുബഞ്ഞിമുദ്ര എല്ലാർക്കും അറിയാതക്കവണ്ണം ഉണ്ടായാൽ പ്രെത്നം
ചെയ‌്യാമെന്നും അതിനു മുദ്ര ശിപ്പായിമാരും കാനഗൊവിയും നിശ്ചയിച്ചു കൽപ്പിക്കണം
എന്ന പറഞ്ഞാറെ മുദ്ര ശിപ്പായി ആറാളയും കാനഗൊവിനയും നിശ്ചയിച്ചു.
എന്നതിന്റെശെഷം വയനാട്ട പ്രജകൾക്കും പഴശ്ശിക്കും ഒരൊ കത്ത എഴുതി തരണ
മെന്നും ശിപ്പായിമ്മാരെ കൊപ്പ 50 ആൾക്ക തരണം ഉണ്ടയും മരുന്നും വാങ്ങാനും
കൽപ്പന വെണം. അതിന ഒക്കയും വിവരം ബൊധിപ്പിക്കയും ചെയ്യാം എന്ന പറഞ്ഞാറെ
അപ്രകാരം കൽപ്പന ഉണ്ടാകയും ചെയ്തു. 60 ആളെ മാസപ്പടി എടുക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/138&oldid=200512" എന്ന താളിൽനിന്ന് ശേഖരിച്ചത്