ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 തലശ്ശേരി രേഖകൾ

ആബ്ദികം കഴിപ്പാനുണ്ട. ചെലവിന വളര ഞെരുക്കമാകുന്നു എന്ന നമ്മൊട ചൊദിപ്പിച്ചു.
ശ്രാദ്ധ കാരിയത്തിന്ന ഇവിടെ കഴിക്കുന്നെങ്കിൽ അതിന വെണ്ടുന്നത തരാമെന്ന
പറഞ്ഞാറെ ഇവിടുന്ന കഴിച്ചുകൂടാ പാലക്കാട്ടിരിക്ക തന്നെ പൊകണം. കുറുബ്രനാട്ട
തഹശീലായിട്ട നമുക്ക നിശ്ചയിച്ചിരിക്കുന്നു. ഗഡുപ്പണം ഇപ്പൊൾ അടഞ്ഞില്ല എങ്കിൽ
തഹശീലായി പണം എടുക്കും. ചെലവിന 500 ഉറുപ്പിക തന്നാൽ ഒക്കയും ഗുണമായിട്ട
ശ്രമിക്കാമെന്നുള്ള ഗുണദൊഷം ഒക്ക ദാസപ്പയ‌്യൻ പറയിച്ചു. മുബെ കുറുബ്രനാട്ട
തഹശീലായിരിക്കുംബൊൾ നമ്മുടെ ആള ആനപ്പട്ടരെ ഭയപ്പടിത്തി വിവാവിത്തിന എന്ന
പെരാക്കി നമ്മുടെ പെർക്ക 1000 ഉറുപ്പ്യ വാങ്ങിട്ടുള്ളതതന്നെ മതി. എനി ഇപ്പൊൾ
കൊടുത്ത കഴിക ഇല്ല എന്ന അങ്ങൊട്ട പറയിച്ചു. അതിന്റെ ശെഷമാകുന്നു നികിതി
കണക്ക എഴുതിയതും പറഞ്ഞതും പിന്നെയു ചില ക്ഷുദ്രം ഉണ്ടാക്കിയതും. ഇപ്രകാര
മാകുന്നു എടത്രെന്നു ഉണ്ടായ അവസ്ഥ. 972 ആമത കന്നിമാസം 11 നു എഴുതിയത
കന്നിമാസം 17 നു സപടബ്രർമാസം 30 നു വന്നത.

151 C & E

കൊല്ലം 970 ആമതിലും 71 ആമതിലും വയനട രാജ്യത്തിങ്കൽ മൊതലെടുപ്പ ചാർത്തിയ
കണക്കിന്റെ വിവരം. മൂത്ത കുറുവാട്ടിൽ കണ്ടം ചാർത്തി മുതൽ കണ്ട നെല്ലുപൊതി
4607 3/4 നുയും എളയെകൂറുവാട്ടിൽ മുതൽ നെല്ല പൊതി 4060-ം വയനാട്ടിൽ മുതൽ
നെല്ല പൊതി 2800-ം പൊരുന്നന്നൂര മുതൽ നെല്ല പൊതി 1100-ം കുഞ്ഞൊത്ത മുതൽ
നെല്ല പൊതി 1000-ം എടന്നടസ്സകൂറ്റിലും മുട്ടിലെടവകയിലും കുടി മുതൽ നെല്ലപൊതി
5200-ം പറെക്കമീത്തിൽ മുതൽ നെല്ല പൊതി 4500 ആക 70 ആമതിൽ മുതൽ നെല്ല
പൊതി 23267 -ം കൂടി 71 ആമതിൽ മൂത്തെറുവാട്ടിൽ മുതൽ നെല്ലപൊതി 4300
എളെയറുവാട്ടിൽ മുതൽ നെല്ല പൊതി 2560-ം വയനാട്ടിൽ മുതൽ നെല്ല പൊതി 500-ം
പൊരുന്നന്നൂര മുതൽ നെല്ല പൊതി 800-ം കുഞ്ഞൊത്ത മുതൽ നെല്ലപൊതി 1000-ം
എടന്നടസ്സകൂറ്റിലും മുട്ടിലെട വകയിലും കൂടി മുതൽ നെല്ലപൊതി 4300 പാറെക്കമീത്തിൽ
മുതൽ നെല്ല പൊതി 4100-ം ഈ വക ആക 71 ആമതിൽ മുതൽ നെല്ല പൊതി 17560-ം
വക രണ്ടിൽ 970 ആമതിലും 71 ആമതിലും കൂടി വയനാട രാജ്യത്ത മുതൽ എടുപ്പ
ചാർത്തിയ നെല്ല പൊതി 40827 1/2 70 ആമത കുബമാസം 23 നു ഢീപുവിന്റെ സരദാര
ശെക്ക അഹമ്മതിയിന്റെ പാളയം എടത്ത്രകൊട്ട മാർഗ്ഗത്തിൽകൂടി കടന്ന പാറെ
ക്കമീത്തൽ കൊളിയാടി ദെശവും തിരുമങ്ങലത്ത കൊട്ടദെശവും ഗണപതിവട്ടത്തും
കടന്ന ചുട്ടകൊള്ളയിട്ട ആ ദെശങ്ങളിന്ന കന്നുംകാലിയും ആട്ടി നെല്ലം വിത്തും ഒക്ക
കൊള്ളയിട്ട ആ ദെശത്തെ കുടി ഒക്ക ഒഴിഞ്ഞ പൊകയും ചെയ്തു. അപ്പാളയം മുട്ടിൽ
എടവകയിൽ കുടി കടന്ന ആദിക്ക ചെലെ ദിക്ക ഒക്ക ചുട്ട കൊള്ളയിട്ട വയനാട്ടിലെക്ക
കടന്നൂ വയനാട പനൊരത്ത കൊട്ടയൊളം വന്ന ആ ദിക്കിൽ പൂതാടി എടവകയിലും
കടന്ന ചെരട്ടിയമ്പത്ത ദെശവും ഒക്ക ചുട്ട കൊള്ളയിട്ട ആ ദെശത്തെ കുടി ഒക്കയും
ഒഴിച്ച പൊകയും ചെയ്തു. 71 ആമത ധനുമാസം 13 നു സയ്തകപട്ടി എന്നൊരു സരദാരനും
പാളയവും എടത്ത്രകൊട്ട മാർഗ്ഗത്തിൽ കൂടി പാറക്കമീത്തിൽ കടന്ന കെടങ്ങനാടും
വടക്കനെടവകയും ഈ രണ്ടു ദെശവും ചുട്ട കൊള്ളയിട്ട കന്നുംകാലിയും നെല്ലും
വിത്തും ഒക്ക കൊണ്ടുപൊയിട്ട ആ ദെശത്ത കുടികൾ നഷ്ടം വന്ന ഒഴിഞ്ഞ പൊകയും
ചെയ്തു. അപ്പാളയം മുട്ടീലെടവകയിൽ കൂടി വയനാട്ടിൽ കടന്ന വയനാട്ടിലും പുൽപ്പള്ളി
ദെശവും പൂതാടിയും ഈ ദിക്ക ഒക്ക ചുട്ടകൊള്ളയിട്ട കുഞ്ഞനും കുട്ടീനയും
കുടിയാമ്മാരയും കൂടി പിടിച്ച കൊണ്ടുപൊയ ആള എണ്ണം 71. കുടി വെട്ടികൊന്ന ആള
എണ്ണം 19. ഈ മൂന്നുദെശവും നഷ്ടംവന്ന കുടികൾ ഒഴിഞ്ഞ പൊകയും ചെയ്തു.എളയ
കുറുവാട്ടിൽ കടന്ന കവിക്കലും മടത്തിൻകരെയും അച്ചാനിയും തൃച്ചലെരിയും ഈ
ദിക്കിൽ ഉൾപ്പെട്ട ദെശങ്ങൾ ഒക്കയും ചുട്ട കൊള്ളയിട്ട കന്നുംകാലിയും ആട്ടി നെല്ലം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/140&oldid=200514" എന്ന താളിൽനിന്ന് ശേഖരിച്ചത്