ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 തലശ്ശേരി രേഖകൾ

162 F&G

352 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളുടെ സന്നിധാന
വത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിപെനാട്ട ദറൊഗ മാണിയാട്ട വീരാൻകുട്ടി എഴുതിയ
അർജി. കെഴക്കെ ദിക്കിന്ന ഒരു മാപ്പിളച്ചി തന്റെ കയിമൊതലും എലവും എടുപ്പിച്ച
വെളക്കൊട്ടൂര മഞ്ചെരി ഉത്തന്റെ പീടികയിൽ കൊണ്ടവച്ച പാർത്തതിന്റെശെഷം
പൊയിലൂര കൊതൊങ്ങലൊൻ കുങ്കനും കൂട ഉള്ള ആളുകളും കൂടി പീടികയിൽ കയറി
കവർന്ന എടുത്തു എന്നും ആ മൊതൽ കൊണ്ട വെച്ച മാപ്പിളച്ചിന്റെ കാതുമ്മന്ന
അലിക്കത്ത മുറിച്ചു എടുത്തു എന്നും ശെഷം മുട്ടമൊയിദീന വെടിവെച്ചു എന്നും ശെഷം
കുങ്കനും നാരങ്ങൊളി നമ്പ്യാരും ഇവരെ കൂടഉള്ള ആളുകളും ഇരിവെനാട്ട വന്ന
അനർത്ഥം കാണിക്കുമെന്നും ഇപ്രകാരം ഒക്കയും കെട്ട അറിഞ്ഞ അവസ്ഥ ആകുന്നു.
ഇതിന്റെ സൂക്ഷംപൊലെ അറിഞ്ഞവന്നാൽ സായ്പവർകളെ സന്നിധാനത്തിങ്കൽ
ഉടനെ എത്തിക്കയും ചെയ‌്യാം. ഈയവസ്ഥപ്രകാരം ഒക്കയും സന്നിധാനത്തിങ്കൽ
അറിയിക്ക അത്രെ ആയത. 972 മത മകരം 24 നു രാത്രി ഉണ്ടായെന്ന കെട്ട 27 നു
എഴുതിയത. പിപ്രവരി 6നു വന്നത. 8നു പെർപ്പാക്കി കൊടുത്തത. മകരം 29 നു.

163 F&G

353 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളുടെ സന്നിധാന
ത്തിങ്കൽ ഇരിവെനാട്ട കുന്നുമ്മലെ നമ്പിയാരും കെഴക്കെടത്ത നമ്പ്യാരും ചന്ദ്രൊത്ത
നമ്പ്യാരും ബൊധിപ്പിപ്പാൻ എഴുതിയത. സായ്പവർകളുടെ കൽപ്പനക്ക രാമരായര
ഞാങ്ങക്ക ഉറുപ്പികയിടെ കാർയ്യംകൊണ്ട എഴുതി അയച്ചാറെ തീർന്നടത്തൊളം ഉറുപ്പിക
ഞാങ്ങൾ മൂന്നാളും തലച്ചെരി കച്ചെരിയിൽ ബൊധിപ്പിക്കയും ചെയ്തു. കാമ്പ്രത്ത ഉറുപ്പിക
വരാത്തത എന്ത കൊണ്ടെന്ന ഞാങ്ങൾ വിസ്തരിച്ചാറെ നമ്പിയാരെ ഇവിട കാമാനും ഇല്ല.
ചെക്കൂറ കണ്ണൊത്ത ഉണ്ടന്ന കെൾക്കുന്നു. ഇപ്പൊൾ ഇങ്ങന്ന നികിതി എടുക്കുന്ന
ദെശം വെളക്കൊട്ടൂരന്ന കണ്ണൊത്താൻ പരിയയീന്റെ പീടിയെന്ന രണ്ട ഉമ്മാച്ചിയളൊട
കൊതൊങ്ങലൊൻ കുങ്കൻ അവരെ മെയിമ്മലുള്ള മൊതലൊക്ക പിടിച്ച പറിച്ചൊണ്ട
പൊകയും ചെയ്തു. തൃപ്പരങ്ങൊട്ടൂരന്ന മുട്ട മൊയിതീൻ എന്ന മാപ്പിളയിന രാത്തിരി വന്ന
വെടിവെക്കയും ചെയ്തു. ഇപ്രകാരം രാജ്യത്ത ഉണ്ടാകകൊണ്ട നികിതി തരണ്ട കുടിയാ
ന്മാര ഒന്നും കാണുന്നതും ഇല്ല. ശെഷം മാലുമ്മി അമ്മതും ആളും കൂടി നാട്ടിൽ കുടി
കളൊടു ചെയ്യുന്ന കാർയ്യത്തിന എഴുതി അയച്ചതിനു ത്തരം വന്നതും ഇല്ലല്ലൊ.
പൊറാട്ടരെന്ന ആള കടന്ന ഈ നാട്ടിൽ അസംഖ്യം കാണിക്കും എന്നുള്ള പെടി കൊണ്ട
കുടിയാന്മാര സങ്കടം വന്ന പറയുന്നു. കൊല്ലം 972 ആമത മകരമാസം 27 നു എഴുതിയത.

164 F&G

മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കെഴക്കെടത്ത നമ്പിയാരും ചന്ദ്രൊത്ത നമ്പ്യാരും എഴുതിയത.
കുംഭമാസം 1 നു ചെറക്കൽ തമ്പാമ്മാർക്ക ഒരടിയന്തരം കഴിപ്പാനുണ്ട. അന്ന ഞാങ്ങളകൂടി
ചെല്ലുവാന്തക്കവണ്ണം തമ്പുരാൻ തരക എഴുതി അയച്ചിരിക്കുന്നു. ഇങ്ങനെ ഉള്ള
അടിയന്തരം ഉണ്ടാകുമ്പൊൾ മുമ്പെ ഞാങ്ങൾക്ക എഴുതി അയപ്പാറും ഞാങ്ങൾ
ചെല്ലുവാറും ഉണ്ട. ആയതിന താമസിയാതെ പൊയിവരുവാൻ തക്കവണ്ണം സായ്പു
അവർകളുടെ കൽപ്പന ഉണ്ടായിട്ട ഒര ശിപ്പായിനകൂടി കൽപ്പിച്ചയച്ചു എങ്കിൽ നന്നായി
രിന്നു. കൊല്ലം 972 ആമത മകരമാസം 27 നു എഴുതിയത. ഈ രണ്ടു ഒലയും 27 നു
പിപ്രവരി 6 നു വന്നത ഈ ദിവസം 1-ം 7നു ഒന്നും പെർപ്പാക്കി കൊടുത്തത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/146&oldid=200522" എന്ന താളിൽനിന്ന് ശേഖരിച്ചത്