ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 തലശ്ശേരി രേഖകൾ

വെണ്ടിയിരിക്കുന്നു. ഹൊബളിയിൽ നികിതി കൊടുപ്പാൻ ഉള്ളവര ഒക്കയും ഇന്നിന്ന
വര എന്ന തങ്ങളെ പ്രവൃത്തിക്കാരൻ നല്ലവണ്ണം അറിഞ്ഞിരിക്കണം. അപ്പൊലെഉള്ള
ആളുകളെ തങ്ങളെ പ്രവൃത്തിക്കാരൻ നമ്മൊട പറഞ്ഞപ്രകാരം 971 മതിലും 72 മതിലും
13,000 ഉറുപ്പികയിൽ എതാൻ കൊറഞ്ഞ കൊടുപ്പാൻ ഇല്ല. ആയത നമുക്ക വളര
വിഷാദമാകുന്നത. മെൽപറഞ്ഞ വഹ ഉടനെ കൊടുക്കാതെയിരുന്നാൽ ജന്മം അനു
ഭവിക്കുന്നവരുടെ അവകാശങ്ങൾ കണക്കിൽ വെച്ചിട്ടില്ലാതെ ജന്മം എന്ന ഉള്ളവരുടെ
അവകാശങ്ങളിലും വിശാരിപ്പാൻ തുടങ്ങുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
മകരമാസം 28 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 7നു കുറ്റിപ്പുറത്തന്ന
എഴുതിയത.

168 F&G

357 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി കൊദവർമ്മ രാജാവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രന്തെണ്ടൻ കൃസ്തപ്പർ പിയിൽ
സാഹപ്പവർകൾ സല്ലാം. എന്നാൽ പ്രെയ്ത്നം ചെയ്വാൻ തക്കവണ്ണം തങ്ങളെ
ആളുകൾക്ക കൽപിക്കണം. അല്ലാതെകണ്ട നാം ഇവിടെനിന്ന പുറപ്പെടണം. നികിതി
പണം പിരിഞ്ഞ വരുന്നതിൽ തങ്ങളെ കാർയ്യക്കാരൻ ശെഷ്യനെ വിരൊധിക്കുന്നു
എന്നുള്ളപ്രകാരം ബൊധിക്കു വാൻ നമുക്ക സങ്ങതി ഉണ്ട. ഈ ആളെ നമുടെ
കച്ചെരിയിൽ പാർക്കണം. ആല്ലാതെകണ്ട എതാൻ ഒരു കാരിയ്യകൊണ്ട തലച്ചെരിക്ക
അയെപ്പാൻതക്കവണ്ണം നാം തങ്ങൾക്ക ബുദ്ധിപറയുന്നു. ആതുകൊണ്ട ഈവണ്ണം
ചെയ്യുന്നെടുത്തൊളും തങ്ങളെ നികിതി നിശ്ചെയിപ്പാൻ കഴികയും ഇല്ല. ശെഷം
കച്ചെരിക്ക വരുവാൻ ആളുകൾക്ക അയെ ക്കുന്ന സമ്മയത്ത അവരവരുടെ വീടകൾ
നിന്നു ഒഴിച്ച പൊവാൻ ശെഷ്യൻ കൽപന അയെക്കുന്നു എന്നു നാം കെൽക്കയും
ചെയ്തു. ഈ ഹൊബളി ഉള്ളവര ആരും വരായ്കകൊണ്ട ആയതിന്റെ സാക്ഷി
മാതിയായിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത മകരമാസം 28 നു ഇങ്ക്ലീശ കൊല്ലം
1797 ആമത പ്രെപ്പ്രവരിമാസം 7നു കുറ്റിപ്പുറത്തനിന്നു എഴുതിയത.

169 F&G

358 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ
സല്ലാം. സാഹെബ അവർകൾ കൊടുത്തയച്ച കത്ത നമുക്ക വരികയും ചെയ്തു. നമ്മുടെ
ആള കച്ചെരിയിൽ വന്ന പല ആളുകള കൊണ്ടുപൊയത. ആ വഹ ഉറുപ്പിക വന്നതുമില്ല
എന്നല്ലൊ എഴുതിവന്നതാകുന്നു. കസബ ഹൊബളിയിൽ മുഖ്യസ്ഥൻന്മാര മൂന്ന
നാലാള കച്ചെരിയിൽ കിടക്കുന്നു എന്ന കെട്ടയശെഷം ചില്ലറ കുടിയാൻമ്മാര ഭയപ്പെട്ട
പാർത്തയിരിക്കുന്നു എന്ന കാണുകകൊണ്ടും ഈ മുഖ്യസ്തൻമാര അയച്ച യിവര
മുഖാന്തരം ശെഷം കുടികളെയും വരുവാൻ തക്കപ്രകാരം ആകെണമെന്ന വിജാരിച്ച
നമ്മുടെ ആളൊട സാഹെബ അവർകൾക്ക പറഞ്ഞയക്കയും ചെയ്തു. ഈ ആളുകൾ
കൊറെ മുതൽ യിന്നലെ രാത്രിയിൽ കൊടുക്കയും ചെയ്തുവെല്ലൊ. ശെഷം മുതൽ
തീർത്തൊണ്ട വരുവാൻ തക്കവണ്ണവും അവരെ വാക്കുമ്മെൽ വരുവാൻ വരുന്ന
കുടിയാന്മാര വരുത്തുവാനും പറഞ്ഞിരിക്കുന്നു. ഇവിടുത്തെ പാറവത്യക്കാരനൊട നാം
നല്ലവണ്ണം കൽപ്പന കൊടുത്തിരിക്കുന്നു. നികിതി പിരിക്കെണ്ടതിന്ന വഴിപൊലെ പ്രയത്നം
ചെയ്യെണമെന്ന കൽപ്പന കൊടുക്കയും ചെയ്തു. പല വിധത്തിൽ ഉള്ള കുടിയാന്മാര
ആകകൊണ്ട രണ്ട പ്രകാരവും പലവിധെന സമയംപൊലെ വിജാരിക്ക വെണ്ടി
വരുമെല്ലൊ. ആയത സാഹെബ അവർകൾക്കതന്നെ ബൊധിച്ചിരിക്കുന്നല്ലൊ. നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/148&oldid=200525" എന്ന താളിൽനിന്ന് ശേഖരിച്ചത്