ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 89

ആളുകൾ കണക്കകാരും മറ്റും കച്ചെരിയിൽ തന്നെ പാർക്കുന്നു. നമക്ക ദീനം ഇല്ല
എങ്കിൽ വിനനാഴിക സാഹെബ അവർകളെ സമീപത്തന്ന പിരികയും ഇല്ല എല്ലൊ.
രണ്ടു ദിവസമായിട്ട നമുക്ക ദെണ്ണം കൊറെശ്ശ അധികമായിട്ട തന്നെ കാണുന്നു.
സാഹെബ അവർകളെ സഹായം നമ്മുടെ മനസ്സിൽ ഒരിക്കലും വിട്ട പൊകയും ഇല്ല.
എല്ലാക്കാർയ്യത്തിനും കടാക്ഷം വഴിപൊലെ ഉണ്ടായി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28നു എഴുതിയത. 28 നു പിപ്രവരി 7നു വന്നത. ഈ
ദിവസം തന്നെ പെർപ്പാക്കി കൊടുത്തത.

170 F&G

359 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ഇരിവെനാട്ട കെഴക്കെടത്ത നമ്പ്യാർക്കും ചന്ദ്രൊത്ത
നമ്പ്യാർക്കും എഴുതി അനുപ്പിന കാർയ്യ്യം. നിങ്ങൾ എഴുതി അയച്ച കത്ത വായിച്ച
ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നിങ്ങൾ ഒന്നാം കിസ്തി
തികച്ച ബൊധിപ്പിച്ച വർത്തമാനത്തിന നമുക്ക അറിയിച്ചിരുന്നിട്ടെങ്കിൽ എന്നാൽ
ചെറക്കൽ രാജാവർകളെ അടിയന്തരത്തിന്ന പൊവാൻ വളര സമ്മത്തൊടുകൂട നാം
സമ്മതിക്കയും ചെയ്യും. ആയത നിങ്ങൾ ഒത്തിരുന്ന പ്രകാരം ഇപ്പൊൾ കൊടുപ്പാൻ
ആകുന്നത. അതുകൊണ്ട ഈ വർത്തമാനം നമുക്ക അറിയിച്ചതിന്റെ ശെഷം ചെറ
ക്കൽ നാട്ടിലെക്ക നിങ്ങളെ ഒന്നിച്ചു പൊവാൻ ഒരു ശിപ്പായിന ഇവിടെനിന്ന
കൽപ്പിച്ചയക്കയും ചെയ്യും. വിശെഷിച്ച കാമ്പ്രത്ത നമ്പ്യാര വീടും ഒഴിച്ച കൊട്ടെത്ത
നാട്ടിൽ പൊയിരിക്കുന്നു എന്ന വർത്തമാനം നമുക്ക എത്തി. ആയത നെരല്ല എന്ന നാം
വിശ്വസിച്ചിരിക്കുന്നു. ഒട്ടും താമസിയാതെകണ്ട ഇതിന്റെ പരമാർത്ഥം നമുക്ക എഴുതി
അയപ്പാൻ തക്കവണ്ണം ഈ കത്ത നിങ്ങൾക്ക എഴുതി അയക്കയും ചെയ്തു. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരിമാസം 7നു
കുറ്റിപ്പുറത്തന്ന എഴുതിയത.

171 F&G

360 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ഇരിവെനാട്ട ദറൊഗക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയെച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. നമുക്ക നിശ്ചയമായിട്ടു വർത്തമാനം അറിയിക്കെണ്ടതിന്ന ഇനി
ഒരിക്കിൽ കാമ്പ്രത്ത നമ്പ്യാരെക്കൊണ്ട അന്ന്യെഷിക്കയും വെണം. നാട്ടിൽനിന്ന അവൻ
പൊയിരിക്കുന്ന എന്ന നമുക്ക വിശ്വസിപ്പാൻ കഴികയും ഇല്ല. എന്നാൽ കൊല്ലം 972
ആമത മകരമാസം 28 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി മാസം 7 നു കുറ്റിപ്പുറത്തന്ന
എഴുതിയത.

172 F&G

361 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ ദിവസം
കൊടുത്തയച്ച കൽപ്പന വായിച്ചവസ്ഥ മനസ്സിൽ ആകയും ചെയ്തു. ഞാൻ ഇവിടെ
വന്നതിന്റെശെഷം ഇന്നെവരെക്ക കുടിയാന്മാരൊട പിരിഞ്ഞ ഉറുപ്പിക 757 രെസ്സ 42.
ഇതല്ലാതെ പളിയാട്ട തങ്ങളെ ആള ഈ ഹൊബളി കണക്കിൽ കുറ്റിപ്പുറത്ത കച്ചെരി
യിൽ ബൊധിപ്പിച്ച ഉറുപ്പ്യ 126 1/2 ആക ഉറുപ്പിക 883 1/2 രെസ്സ 42 ന്ന ഈ മാസം 5 നു
മിനിഞ്ഞാന്ന കച്ചെരിക്ക കൊൽക്കാര മൊഹതീൻ ഒന്നിച്ച ഞാൻ കൊടുത്തയച്ച ഉറുപ്പ്യ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/149&oldid=200527" എന്ന താളിൽനിന്ന് ശേഖരിച്ചത്