ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖം

സ്കറിയാ സക്കറിയ

മലയാളത്തിൽ അച്ചടിയിലെത്തുന്ന ഏറ്റവും വലിയ രേഖാശേഖരമായിരിക്കണം
ട്യൂബിങ്ങൻ സർവകലാശാലാ മലയാളഗ്രന്ഥപരമ്പരയിലെ (TULMMS) അഞ്ചാം
വാല്യമായ തലശ്ശേരി രേഖകൾ. ഈ പരമ്പരയിലെ ഏറ്റവും വലിയ പുസ്തകവും
ഇതുതന്നെ. 1796 - 1800 ഘട്ടത്തിൽ, അതായതു മലബാറിൽ കോളണിവാഴ്ച
ഉറയ്ക്കുന്ന കാലത്ത് ഉത്തരമലബാറിലെ രാജാക്കന്മാർ, പ്രമാണിമാർ,
സാധാരണക്കാർ, ഇംഗ്ലീഷുകാർ എന്നിങ്ങനെ നാനാ തരക്കാർ എഴുതിയ 1429
രേഖകളാണ് ഇതിലുള്ളത്. ബഹുഭൂരിപക്ഷവും കത്തുകൾ തന്നെ. മലബാറിലെ
അനേകം സ്ഥലങ്ങളും തറവാടുകളും വ്യക്തികളും സംഭവങ്ങളും ഒരു സിനിമ
യിലെന്നപോലെ ഇവിടെ പ്രത്യക്ഷപ്പെടുന്നു. ഉത്തര മലബാറുകാർക്കു തങ്ങ
ളുടെ ദേശ ചരിത്രങ്ങളിലേക്കും കുടുംബ ചരിത്രങ്ങളിലേക്കും വെളിച്ചമടിക്കുന്ന
അനേകം പരാമർശങ്ങൾ ഈ രേഖാസമുച്ചയത്തിൽ കണ്ടെത്താം. മറ്റു
വായനക്കാർക്കു രണ്ടു നൂറ്റാണ്ടുകൊണ്ടു മലബാറിനുണ്ടായ മാറ്റം, വിശിഷ്യ
സ്ഥലവ്യക്തി നാമങ്ങൾക്കും നാട്ടുവഴക്കങ്ങൾക്കും സംഭവിച്ച പരിണാമം, നോക്കി
മനസ്സിലാക്കാൻ ഇവ ഉപകരിക്കും. ഭാഷാസ്നേഹികൾക്കു മലബാറിലെ നാട്ടു
ഭാഷയിൽ നിന്നുപോലും കൊഴിഞ്ഞുപോയ അനേകം കോമള മലയാള
പദങ്ങളുടെ പ്രദർശനശാലകൂടിയാണ് തലശ്ശേരി രേഖകൾ.

കാലം: 1796-1800

1796 മേയ് 15 മുതൽ 1800 ജൂൺ 26 വരെയുള്ള രേഖകൾ പത്തുവാല്യമായി
കുത്തിക്കെട്ടി ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് സൂക്ഷിച്ചിരുന്നു. കാലപരിഗണന
യില്ലാതെ കുത്തിക്കെട്ടി സൂക്ഷിച്ചവയാണ് അടുത്ത രണ്ടു വാല്യത്തിലെ രേഖ
കൾ. പന്ത്രണ്ടാം വാല്യം അച്ചടിയിൽ പഴശ്ശി രേഖകളിൽ (TULMMS Vol.2)
ചേർത്തിരിക്കുന്നു. പന്ത്രണ്ടാം വാല്യത്തിൽ കൊ.വ. 979 വൃശ്ചികം 16 വരെ
യുള്ള ഒറ്റപ്പെട്ട രേഖകൾ കാണാം. പതിമൂന്നാം വാല്യത്തിലെ നാലുരേഖകൾ
ഈ പുസ്തകത്തിന്റെ അവസാനഭാഗത്തുണ്ട്. ഇവയിൽ തീയതിയുള്ള കത്തുകൾ
978 ധനു മാസത്തിലും 979 കർക്കടക മാസത്തിലും എഴുതിയവയാണ്. അങ്ങനെ
തലശ്ശേരി രേഖകളുടെ കാലാവധി നുള്ളിപ്പെറുക്കി നോക്കിയാൽ 1804 വരെ
എത്തുന്നു. 1800 നുശേഷമുള്ള കത്തുകൾ തീരെ വിരളമാകയാൽ 1796-1800
ഘട്ടത്തിലെ കത്തുകൾ എന്ന വിശേഷണമായിരിക്കും നന്നായി ഇണങ്ങുക.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/15&oldid=200251" എന്ന താളിൽനിന്ന് ശേഖരിച്ചത്