ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 തലശ്ശേരി രേഖകൾ

503 രെസ്സ 20 പളിയാട്ടെ തങ്ങളെ വഹയിൽ ഉറുപ്പ്യ 126 1/2 ആക ഉറുപ്പ്യ 629 1/2
ബൊധിപ്പിക്കയും ചെയ്തു. ശെഷം ഇപ്പൊൾ ശിപ്പായി മൊഹതീൻ ഒന്നിച്ച കൊടുത്തയച്ച
ഉറുപ്പ്യ 254 രെസ്സ 22 ഇപ്പൊൾ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു. ശെഷം ഞാൻ
യിവിടെ വന്നതിന്റെശെഷം സായ്പവർകൾക്ക മൂന്ന അർജി എഴുതി അയച്ചിരിക്കുന്നു.
മെനിഞ്ഞാന എഴുതി അയച്ച അർജി ഈ ശിപ്പായി ദിവാൻജി കയ്യിൽ കൊടുത്തു എന്ന
പറഞ്ഞു. ആയതിൽ ഉറുപ്പിക കണക്ക എഴുതീട്ടുണ്ടായിരുന്നു. ആയത വിശാരി
ക്കുമ്പൊൾ സന്നിധാനംത്തിൽ ആകയും ചെയ്യും. ശെഷം പിരിച്ച ഉറുപ്പികയിന്റെ കണക്ക
നാണ്യവിവരം ഇതിൽ എഴുതി അയച്ചിരിക്കുന്നു. ശെഷം ഞാൻ നടക്കെണ്ടും
കാർയ‌്യത്തിന്ന വിവരമായിട്ട കൽപ്പന എഴുതിവരികയും വെണം. എന്നാൽ കൊല്ലം 972
ആമത 1797 ആമത പിപ്രവരി മാസം 7നു എഴുതിയത മകരം 28 നു പിപ്രവരി 7 നു വന്നത.
ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

173 F&G

362 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സായ്പവർകളെ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊയി ചെലുവരായൻ എഴുതിയ അർജി
കുറുങ്ങൊട്ടു കല്ലായി പ്രദെശത്തിൽ മരച്ചാർത്ത 550 കണ്ടി പറമ്പ എഴുതി
തീരുകയും ചെയ്തു. ശെഷമുള്ളത പതിനഞ്ച ദിവസത്തിൽ തീരുകയും ചെയ്യും. ജനവരി
മാസത്തിൽ വരെണ്ട മാസപ്പടിക്ക രശീതി എഴുതി സന്ന്യധാനത്തിങ്കലെക്ക
കൊടുത്തയച്ചീട്ടും ഉണ്ട സ്വാമി. ആയതുകൊണ്ട മാസപ്പടിക്ക കൽപ്പന ആയിവരി
കയും വെണം സ്വാമി. എന്നാൽ കൊല്ലം 972 ആമത മകരമാസം 24 നു ഇക്ലീശ്ശ വരുഷം
1797 ആമത പിപ്രവരി മാസം 3 നു എഴുതിയ അർജി. മകരം 28 നു പിപ്രവരി 8നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത.

174 F&G

363 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ
അവർകൾ സല്ലാം. വിശെഷിച്ച ഇപ്പൊൾ നമ്മുടെ മനസ്സിൽ ഒരു വ്യസനം ഉണ്ടായത
സാഹെബ അവർകൾക്ക ബൊധിപ്പിക്കുന്നു. നമ്മുടെ കാരിയക്കാര സുബ്ബൻ പട്ടര
പാലക്കാട്ടശെരിക്ക പൊയി ഭവനത്തിൽ പാർത്തയിരുന്നു. ഈ മാസം 22 നു ദൈവാധീനം
വന്നപൊയി എന്ന എന്നുള്ള വർത്തമാനം യിന്ന നമക്ക എഴുതി വരികകൊണ്ട വളര
സങ്കടംതന്നെ ആകുന്നു. എല്ലാകാര്യത്തിനും സാഹെബ അവർകളെ കടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 972 ആമത മകരമാസം 28 നു എഴുതിയത.
കുമ്പം 1നു പിപ്രവരി 9 നു വന്നത. ഈ ദിവസം പെർപ്പാക്കി കൊടുത്തു.

175 F&G

364 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ
ഹൊബളിയിൽനിന്ന ഞാൻ വന്നതിന്റെശെഷം കൊടുത്തയച്ച ഉറുപ്പിക 883 1/2 രെസ്സ 42
അല്ലാതെ ഇപ്പൊൾ ശിപ്പായി രയിരുന്റെ ഒന്നിച്ച കൊടുത്തയച്ച ഉറുപ്പ്യ 301 1/2 രെസ്സ 90
ആക ഉറുപ്പിക 1185 ഉരെസ്സ 32 ഇന്നവരെക്ക പിരിച്ച കൊടുത്തയച്ചിരിക്കുന്നു. ശെഷം
രാപ്പകലായിട്ട പ്രെത്നം ചെയ്ത കൂടുന്ന ഉറുപ്പിക താമസിയാതെ കൊടുത്തയക്കുന്ന
തുമുണ്ട. കുടിയാന്മാരെ കാണായ്കകൊണ്ടത്രെ താമസം വരുന്നതല്ലാതെ എന്നെ
ക്കൊണ്ട സർക്കാര പണിയിൽ ഒട്ടും താമസം വരുന്നത ഇല്ല. എന്നാൽ കൊല്ലം 972

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/150&oldid=200529" എന്ന താളിൽനിന്ന് ശേഖരിച്ചത്