ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 97

ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 12നു രാത്രിയിൽ
ഒമ്പതമണിക്ക കുറ്റിപ്പുറത്തനിന്നും എഴുതിയത.

193 F&G

381 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കലെക്ക നാറാണരായൻ എഴുതിയ അർജി. കൽപ്പിച്ചയച്ച കത്തും വായിച്ച
വർത്തമാനം അറിഞ്ഞു. കൽപ്പനപ്രകാരം എറാമലെ ഹൊബളിയിൽ ഉറുപ്പിക 304 3/4 രെ
സ്സ 28 അഴിയൂര ഹൊബളിയിൽ നിന്ന 107 3/4 ഉറുപ്പികയും 37 രെസ്സും വക 2ൽ ആക
ഉറുപ്പിക 412 1/2 രെസ്സ 65. അതിന മുദ്രയിട്ട രാജാവർകളുടെ ശിപ്പായിപക്കലും
അനന്തപട്ടരപക്കലും കൂടി കൽപ്പിച്ചയച്ച ശിപ്പായി ഒന്നിച്ച സന്നിധാനത്തിങ്കൽക്ക
അയച്ചിരിക്കുന്നൂ. സായ്പവർകൾ എന്നെ ഇങ്ങൊട്ട കൽപ്പിച്ചയച്ചതിന്റെശെഷം വലിയ
കുറ്റി ആയിട്ട രണ്ട കുടിയാന്മാര ഇവിട വന്നിട്ടും ഉണ്ട. 71 മതിലെ നികിതിക്ക അവര
പാതി തന്നിട്ടും ഉണ്ട. ശെഷംത്തിന്ന 6നുക്ക അടച്ച തരാമെന്ന പറഞ്ഞിരിക്കുന്നു. അവരെ
പാറാവിൽ തന്നെ നിപ്പിച്ചിട്ടും ഉണ്ട. ശെഷം വലിയ കുറ്റികളെ നൊക്കീട്ട കാമാനും ഇല്ല.
അവരുടെ വീടുകളും അടച്ച ചപ്പിട്ടിട്ടും ഉണ്ട. ദിവസന്തൊറും കൊൽക്കാരന്മാരും ഒന്നിച്ച
ശിപ്പായിമാരെ വലിയ കുറ്റികളിൽ അയച്ചു. എങ്ങും കാണുന്നതും ഇല്ല. ചില്ലുവാന
കുടിയാന്മാര വരുന്നതും ഉണ്ട. സായ്പവർകളെ കൽപ്പന പ്രകാരം രാപ്പകല പ്രെത്നം
ചെയ്ത വലിയ കുടിയാന്മാരെ വരുത്തി ഉറുപ്പിക പിരിക്കുന്നതും ഉണ്ട. രണ്ടു മൂന്ന
കുടിയാന്മാര ഇവിടെനിന്ന ഒളിച്ചുപൊയിട്ടും ഉണ്ട. അതിന്ന എത്രപ്രകാരം കൽപ്പന
വരുന്നൂ എന്നാൽ അപ്രകാരം നടക്കുന്നതും ഉണ്ട. മടിശ്ശീല അവിടെ എത്തിയ
പ്രകാരത്തിന്ന കല്പന വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം
5നു എഴുതിയ അർജി. 5നു പിപ്രവരി 13നു വന്നത. ഉടനെ ബൊധിപ്പിച്ചത വർത്തമാനം.

194 F&G

382 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട കുന്നുമ്മലെ നമ്പ്യാരും കെഴക്കെടത്ത
നമ്പ്യാരും ചന്ദ്രൊത്ത നമ്പ്യാരും എഴുതിയത. കൊടൂത്തൂട്ട കത്ത വായിച്ച മനസ്സിൽ
ആകയും ചെയ്തു. കാമ്പ്രത്ത നമ്പ്യാര 52 കുടികളിന്ന പിരിച്ച ഉറുപ്പ്യ കൊടുത്ത
യക്കണമെന്ന ഞാങ്ങൾ എഴുതി അയച്ചതിന്റെ ശെഷം അതിന ഉത്തരം കൂട
കൊടുത്തയച്ചതും ഇല്ല. ഈ മാസം 2 നു കാമ്പ്രത്തനമ്പ്യാരെ ആളുകള രാത്രിയിൽ വന്ന
കൊടി തറിക്കയും കൊല കൊത്തുകയും ചെയ്തു. 2 നു അസ്തമിച്ചാരെ നാരങ്ങൊളി
നമ്പ്യാര കൊട്ടെത്തക്കാര നായന്മാരയും കൂട്ടികൊണ്ട കൊളവല്ലൂര വന്ന നിക്കുന്നു.
അതുകൊണ്ട കുടിയാന്മാര ഒക്കയും ഭയപ്പെട്ട മറഞ്ഞിനിക്കുന്നൂ. നികിതി ഉറുപ്പ്യക്ക
കുടികളിൽ ആളെ അയച്ചാൽ ആരയും കാണാനുമില്ല. അതുകൊണ്ട കെഴക്കെ ദിക്കിൽ
ഒരെടത്ത പണ്ടാരത്തിലെ ആളുകൾ വന്ന നിന്ന നാട്ടിൽ വല്ലതും ഒരു നെലക്കെട
ഉണ്ടാകുന്നെടത്ത നാട്ടിൽ ഉള്ള ആളുകൾ എല്ലാവരും അവിട എത്തുവാൻ തക്കവണ്ണം
കൽപ്പനയും തന്നുവെങ്കിലെ നാട്ടിൽ കുടിയാന്മാര നെലയായിനിന്ന പണ്ടാര ഉറുപ്പ്യ
തന്ന കഴിയും. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 3 നു കുമ്പം 5 നു പിപ്രവരി 13
നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തത.

195 F & G

383 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ചൊവ്വക്കാരൻ മൂസ്സക്ക എഴുതിയ കത്ത. എന്നാൽ 2,100

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/157&oldid=200540" എന്ന താളിൽനിന്ന് ശേഖരിച്ചത്