ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 തലശ്ശേരി രേഖകൾ

കണ്ണിപ്പൊയിലി പരിയയിനയും ഈ മൂന്നാളെയും പിടിച്ചൊണ്ടപൊകയും ചെയ്തു. പത്ത
കൂടിന്ന ആക കവർന്നകൊണ്ടുപൊകയും ചെയ്തു. ഞാങ്ങളെ രണ്ട പെണ്ണുമ്പിള്ളന്റെ
കാതും കഴുത്തും പറിക്കയും ചെയ്തു. പാനൂര വന്ന കപ്പിത്താൻ ഈയവസ്ഥ ഒക്കയും
അറികയും ചെയ്തിരിക്കുന്നു. ഞാങ്ങളുംകൂടി കപ്പിത്താന്റെ കൂട പ്രെത്നം ചെയ്വാൻ
നൂറ കുറ്റി തൊക്കും നാല പെട്ടി തെരയും ഞാങ്ങൾക്കകൂടി പണ്ടാരത്തന്ന തന്നാൽ
പ്രെത്നം ചെയ്തതൊളായിരിന്നു. ചത്രു നാട്ടന്ന നീങ്ങിയാൽ ഇത്തൊക്ക പണ്ടാരത്തിൽ
എണ്ണം ബൊധിപ്പിച്ച തരികയും ചെയ‌്യാം എന്നാൽ കൊല്ലം 972 ആമത കുംഭമാസം 17നു
എഴുതിയ ഒല. 17നു പിപ്രവരി 25 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

248 F & G

432 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളുടെ മെൽ
കച്ചെരിസന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അദാലത്ത കച്ചെരി
യിൽ ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. പാനൂര കച്ചൊടക്കാര എല്ലാവരും
സായ്പവർകൾക്ക എഴുതിയ ഒല ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ കൊണ്ടുവന്നു.
ആ ഒല സായ്പവർകളുടെ സന്നിധാനത്തിങ്കൽ കൊടുത്തയച്ചിട്ടും ഉണ്ട. കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ അർജി. കുമ്പം 17 നു പിപ്രവരി 25 നു വന്നത. ഈ
മൂന്നും കൂടി ആകുന്നു.

249 F & G

433 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളുടെ മെൽ
കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവയിനാട്ട അദാലത്ത കച്ചെരി
യിൽ ദറൊഗ മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. സായ്പുമാരിൽ പ്രധാനി
വിൽക്കിസ്സൻ സായ്പു അവർകളുടെ കൽപനക്ക ഇരിവെനാട്ടെക്ക സൂക്ഷിപ്പാനായിട്ട
ആക്കി വെച്ച മാലിമ്മിഅമ്മത മൂപ്പൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതി
അയച്ച വിവരം. കുംഭമാസം 17 നു പൊലരും ചാമം ചെക്കുറനമ്പ്യാരും അഞ്ഞൂറ
കുറ്റിവെടിക്കാരും ഇരിവെനാട്ട കുറ്റെരിയിൽ വന്ന പള്ളിക്കണ്ടി കുട്ടിആലിനയും
ചെനൊത്താൻ മായനെയും കണ്ണിപ്പൊയിലി പരിയയിനെയും മൊയാകുഞ്ഞിസുപ്പീനയും
പിടിച്ചകെട്ടികൊണ്ടുപൊകയും ചെയ്തു. കണ്ണിപ്പൊയിലിന്നും ശെഷം അവിടുന്ന എല്ലാം
കവരുകയും ചെയ്തു. ഈ വർത്തമാനം ഉണ്ടായിട്ട പാനൂര വന്ന ശിപ്പായിയും നാട്ടിലെ
മാപ്പിളയും അങ്ങാടിയിൽ കൂടി നിന്നിരിക്കുന്നു. അമ്പു എജമാനനും ചുരുക്കം ആളും
ചമ്പാട്ടൂടെ വരുന്നു എന്ന കെട്ടു. ഈ അവസ്ഥ എത്തിയതിന്റെശെഷം ഈയവസ്ഥ നല്ലപ്രകാരം
അറിവാനായിട്ട ഇരിവെനാട്ട അദാലത്ത കച്ചെരിന്ന കൊൽക്കാരെ അയച്ചിട്ടും
ഉണ്ട. ആയത സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക അറിവിക്ക അതെ ആയത.
കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ അർജി. പിപ്രവരി 25 നു വന്നത.

250 F & G

434 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ കുറുമ്പനാട്ട ദറൊഗചന്ദ്രയ‌്യനെ എഴുതി അനുപ്പിന കാർയ‌്യം
എന്നാൽ തന്റെ കൽപനയിൽ പൊഴവായി ആക്കിയിരിക്കുന്നതുകൊണ്ട ഇവിടെക്ക
കൊടുത്തയച്ച മുഗദുറ അതിൽ മാറ്റിവെച്ച അവസ്ഥയൊടകൂടി അങ്ങൊട്ടതന്നെ
വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 19 നു ഇങ്ക്ലീശ്ശ കൊല്ലം 1797 ആമത
പിപ്രവരി മാസം 27 നു തലച്ചെരി നിന്നും എഴുതിയത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/176&oldid=200567" എന്ന താളിൽനിന്ന് ശേഖരിച്ചത്