ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 119

255 F & G

439 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽസായ്പു അവർകളുടെ
മെൽകച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത ദറൊഗ
മാണെയാട്ട വീരാൻകുട്ടി എഴുതിയ അർജി. ഇരിവെനാട്ട വന്ന കുമ്പഞ്ഞിയൊട
മൽസ്സരിക്കുന്ന ആളുകളൊട ആകുംപൊലെ വല്ലതും ചെയ‌്യാൻതക്കവണ്ണം ഉണ്ടയും
മരുന്നും വെണമെന്നും ആയത ഇല്ല എങ്കിൽ വലിയ സങ്കടം തന്നെ ആകുന്നു എന്നും
ഇരിവെനാട്ട നമ്പ്യാന്മാര ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ എഴുതി അയച്ചു. ആയത
മഹാരാജശ്രീ സായ്പവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. കൊല്ലം
972 ആമത കുംഭമാസം 23 എഴുതിയ അർജി 23നു മാർച്ചി 3 നു വന്നത.

256 F & G

440 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ അവർ
കൾ സല്ലാം. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ഇന്നെവരെക്കും ഇവിടെ
നടക്കെണ്ടുന്ന മർയ‌്യാദി ആയിട്ടുള്ള കാർയ‌്യങ്ങൾ ഒക്കയും നടന്നവരികയും ചെയ‌്യുന്നു.
സാഹെബ അവർകളും എഴുന്നള്ളിയടത്തിന്നും ആയിട്ടുള്ള സ്നെഹപ്രതാപംകൊണ്ട
മെൽപ്പട്ടും ഗുണമായിട്ട നടന്നവരെണ്ടുന്ന കാർയ‌്യാദികൾക്ക ഒക്കക്കും കൃപ
ഉണ്ടാകെണമെന്ന നാം പ്രാർത്ഥിച്ചയിരിക്കുന്നു. വിശെഷിച്ച സാഹെബ അവർകളെ
ദെയവ ഉണ്ടായിട്ട കൊടുത്തയച്ച മരുന്നപെട്ടി രണ്ടും ഇവിടെ വന്നതകൊണ്ട വളര
ഉപകാരവും ഭൂഷണവും ഉണ്ടായിവരികയും ചെയ്തു. എനിയും ഇപ്പഴത്തെ ക്രിയ
കഴിയൊളത്തെക്ക വെണ്ടുന്നതിന്നെ മൂന്നപെട്ടി മരുന്ന കൃപ ഉണ്ടായിട്ട കൽപ്പനയായി
കൊടുത്തയപ്പാൻ നാം വളര വളര അപെക്ഷിക്കുന്നു. അപ്രകാരം വരുന്നത നമുക്ക
പ്രത്യെകമായിട്ട കടാക്ഷിക്കുന്നത എന്ന എല്ലാപ്പൊഴും വിജാരിക്കയും ചെയ‌്യും പൊല
കഴിഞ്ഞ ഉടനെ എല്ലാ കാർയ‌്യാദികളും ഗുണം വരെണ്ടുന്നതിന്നും സാഹെബ അവർകള
നാം വിശ്വസിച്ചിരിക്കുന്നു. മുമ്പിൽ 23 നു നാം സാഹെബ അവർകൾക്ക എഴുതിയതിനെ
ഉത്തരം വരായ്കകൊണ്ട നമ്മുടെ മനസ്സിൽ വളര വ്യസനം തന്നെ ആകുന്നു. പ്രത്യെഗം
സാഹെബ അവർകള വിശ്വസിച്ചതിന്ന കൃപ നല്ലവണ്ണം ദിവസംപ്രതി കാണെണമെന്ന
നമ്മുടെ സന്തൊഷം സാഹെബ അവർകൾക്ക തന്നെയെല്ലൊ ആകുന്നു. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 27 നു കുമ്പം 28 നു മാർച്ചി 8 നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

257 F & G

441 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളെ ജെഷ്ടൻ തീപ്പെട്ട കാർയ‌്യത്തിൽ
നാം എത്രയും പരമാർത്ഥമായിട്ട തങ്ങളൊടുകൂട സങ്കടപ്പെട്ടിരിക്കുന്നു. അവസരം
ഒക്കയും തങ്ങളെ കുഡുബ്ബംകൊണ്ട നമ്മുടെ വിശ്വാസത്തിമ്മെൽ നിശ്ചയ
മായിരിക്കാം. ശെഷം ക്രിയകൾ കഴിച്ചിരുന്ന ഉടനെ തങ്ങളെ കാമാൻ നാം ആഗ്രഹി
ച്ചിരിക്കുന്നു. ആവൊളത്തെക്ക തങ്ങൾ സുഖസന്തൊഷത്തൊടുകൂട ഇരിക്കുമെന്ന
നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972അമത കുംഭമാസം 28 നു ഇങ്ക്ലീശ്ശകൊല്ലം
1797 ആമത മാർച്ചിമാസം 8 നു തലച്ചെരിനിന്നും എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/179&oldid=200572" എന്ന താളിൽനിന്ന് ശേഖരിച്ചത്