ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 139

301 G & H

482 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പുടെ മെൽക്കച്ചെരി
സന്നിധാനത്തിങ്കലക്ക യിരിവയിനാട്ട ദൊറൊക മാണെയാട്ട വിരാൻകുട്ടി എഴുതിയ
അർജി. മഹാരാജശ്രീ സായ്പു അവർകളുടെ കല്പനക്ക മെൽക്കച്ചെരി വൈയ്യ്യപ്പറത്ത
കുഞ്ഞിപ്പക്കി ദൊറൊക കൊടുത്തയെച്ച കല്പന ഉത്തരം കണ്ട അറികയും ചെയ്തു.
ആയത കരിയാട്ട നായാട്ട കാരിയംകൊണ്ട വിസ്തരിക്കെണ്ടുംന്നതിനു നെല്ലൊളികുങ്കൻ
നമ്പിയാരും ആന്തുര പുതിയെടത്തകണ്ടി എമ്മൻനായര ആന്തുരകെയച്ചെൻ കണ്ടി
കണ്ടപ്പൻ വണ്ണത്താൻ കണ്ണൻ മച്ചിക്കര ഉണിക്കൊരൻ നമ്പ്യാര നാളൊൻ കണ്ണൻ
നാളൊൻ കൊരെൻ മടപ്പാടൻ കുങ്കൻ ആന്തുര കെയച്ചൻ കണ്ടിരാമറ ആന്തുര
പുത്തൻപൊരയിൽ രാരപ്പൻ ആന്തുര വളക്കാടെൻ കണ്ണൻ തിയ്യ്യൻകളത്തിലെ കണ്ണൻ
മാപ്പള തളിയൻ തൊട്ടൊളി പക്കിറൻമ്മാര ഈ ആളുകള പതിമ്മുന്നിനെയും മെൽക്ക
ച്ചെരി സന്നിധാനത്തിങ്കലെക്ക കൂട്ടി അയക്കയും ചെയ്തു. ശെഷം പലക്കാവിൽ നമ്പ്യാരും
ആന്തുരമൊലൊത്തെ ദൈയിരും യിവര യിരിവരു കൊലത്ത നാട്ടിൽ പൊയിരിക്കുന്നു
എന്ന കെട്ടു. ശെഷം ആന്തുരകൊരന പനി ആകുന്നു എന്നുംകെട്ടു. എന്നാൽ കൊല്ലം
972 ആമത മീനമാസം 29 നു എഴുതിയെ അർജി മീനം 30 നു എപ്രെൽമാസം 9 നു വന്നത.

302 G & H

483 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ കണ്ണൂരദൊറൊകക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ കമിശനർസാഹെബ അവർകൾക്ക കൊടുത്തെ അർജിയിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുന്നു. ആ അർജി എത്തിയ ഉടനെ അന്ന്യായക്കാരനെയും പ്രതി
ക്കാരനെയും തന്റെ മുൻമ്പാകെ വരുത്തിട്ട വിധി എന്തന്നെ നമുക്ക അറിയിക്കയുംവെണം.
ശെഷം തന്റെ വിധികൊണ്ട അന്ന്യായക്കാരന ബൊധിച്ചില്ല എന്ന വരികിൽ ഇവിടെക്ക
ബൊധിപ്പിച്ചാൽ അവന്റെ അന്ന്യായം എനിയും വിശാരിക്കുമെന്ന അവനൊട പറകയും
വെണം. എന്നാൽ കൊല്ലം 972 ആമത മെടമാസം 1 നു എപ്രെൽമാസം പത്താംന്തിയ്യതി
തലശ്ശെരിനിന്ന എഴുതിയത.

303 G & H

484 ആമത കൂടി കണ്ണൂര ദൊറൊകക്ക എഴുതിയത. എന്നാൽ മഹമ്മതാലി കാല്പി
എന്ന പറയുന്നവൻ തന്റെ അദാലത്തിൽ ലാൽ മഹമ്മതിനെക്കൊണ്ടവെച്ച
അന്ന്യായത്തിന്റെ വിധിക്ക അന്ന്യായമായിട്ട നമ്മൊട പറകയും ചെയ്തു. അതുകൊണ്ട
ഈ ഹെതുവിന്റെ വിവരങ്ങൾ ഒക്കയും നമുക്ക അറിയിക്കയുംവെണം. എന്നാൽ
കൊല്ലം 972 ആമത മെടമാസം 1 നു ഇങ്കിരെശെ കൊല്ലം 1797 ആമത എപ്രെൽ മാസം 10
നു തലശ്ശെരി നിന്നും എഴുതിയത.

304 G & H

485 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സയ്പി അവർകളെ സന്നിധാന
ത്തിങ്കലക്ക തഹസിൽദാര ഗൊപാലയ്യൻ എഴുതിയ അർജി. യിപ്പൊൾ സദൃ ദിവാൻ
കച്ചെരിയിൽനിന്ന ശിപ്പായി എനക്ക ഒരു കത്തുംകൊണ്ട വന്നിരിക്കുംന്നു. ആക്കത്തിൽ
കൊറയകൂലിക്കാര വെണ്ടിയിരിക്കകൊണ്ട തിയ്യര മുപ്പൻമ്മാരെ എല്ലാം താമസിയാതെ
ഹജ്ജുർക്ക അയക്കെണമെന്ന എഴുതിവന്നിരിക്കുന്നു. ഇതിന എതുപ്രകാരം വെണം
എന്ന കല്പന വരുമാറാകയുംവെണം. പഴവീട്ടിൽ ചന്തുവിന കൈയിക്കാർക്ക ആവിശ്യം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/199&oldid=200599" എന്ന താളിൽനിന്ന് ശേഖരിച്ചത്