ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 തലശ്ശേരി രേഖകൾ

ഉണ്ടാകകൊണ്ട കൊട്ടെത്തെ താലുക്കിൽ നിന്ന രണ്ടു തറയിൽ വന്നിരിക്കുന്നെ തിയ്യരെ
യും മാപ്പിളയെയും ആളെ അയച്ച കൂട്ടിക്കൊടുക്കതക്കവണ്ണം ഇതിൽ മുമ്പെ സദൃ
ദിവാൻ കച്ചെരിയിൽ നിന്ന ഒരു കത്ത വന്നു. ഇവിടെ കൊണ്ടു വന്ന തരികയും ചെയ്തു.
ചന്തു അയച്ച മാപ്പിളമാര രണ്ടു തറയിൽക്കടന്ന തനിക്ക ഒത്തവണ്ണം വയലിൽ കാലി
പുട്ടുന്ന തിയ്യരെ അടിച്ച പിടിച്ച കൊണ്ടുപൊകയും ചെയ്തു.മമ്മാക്കുന്ന അങ്ങാടിക്കാര
മാപ്പിളമാര തൊന്നിയെവണ്ണം കലശല കാണിക്കകൊണ്ട കുടിയാൻമ്മാര ഇങ്ങിനെ
കലശല കാണിച്ചാൽ കുടിയിരുന്ന കഴിക ഇല്ലയെന്ന പറയുംന്നു. മുൻമ്പെ എഴുതി
അയച്ചതിന ഒന്നും മറുപടി വരായ്കകൊണ്ട നാട്ടുകാര എല്ലാവരും സായ്പി അവർകളെ
സന്നിധാനത്തതന്നെ വരാമെന്ന പറയുംന്നു. എന്നാൽ കൊല്ലം 972 ആമത മെടമാസം 1 നു
എഴുതിയത. രണ്ടാംന്തിയ്യതി എപ്രെൽ പതിനൊന്നാംന്തിയ്യതി വന്നത. ഉടനെ തന്നെ
പെർപ്പാക്കി അയച്ചത.

305 G & H

486 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പു
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതിക്കൊടുത്തയച്ച കത്ത എത്തി. ആയതിൽ
ഉള്ളെ അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. എപ്രെൽ മാസം 13 നു മെടമാസം
4 നു നാം വടകരെക്ക വരുന്നതുകൊണ്ട അവിടെ തങ്ങളെ കാമാൻ നമുക്ക വളരെ
പ്രസാദമായിവരും എന്ന നാം അപക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 3 നു യിങ്കിരെശ കൊല്ലം 1797 ആമത എപ്രെൽ മാസം 12 നു തലശ്ശെരിനിന്നും
എഴുതിയെ കത്ത.

306 G & H

487 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി കൃസ്തപ്പർ പീലി സായ്പു
അവർകളെ വായിച്ച അറിയിക്കെണ്ടും അവസ്ഥ. എന്നാൽ കണ്ണൂർക്കച്ചെരിയിൽ ദൊറെ
കൻ എഴുത്ത. എകാമ്പരൻ കച്ചെരിയിൽ വന്ന പറഞ്ഞെ വർത്തമാനം. എന്റെ മകളെ
കെട്ടിയാ കാളി മരുമകൻ പറഞ്ഞു അസാരം ഉറുപ്പ്യ തരുവാൻ ഉണ്ട എന്ന വന്ന പറകയും
ചെയ്തു. എന്നതിന്റെശെഷം ഒന്ന താമസിച്ചു പിറ്റെന്നാൽ അവനെ വിളിപ്പിച്ച
കണക്കുപൊലെ വിസ്തരിച്ച വാങ്ങിക്കൊടുക്കാമെന്ന പറകയും ചെയ്തു.
എന്നതിന്റെശെഷം ഒന്ന താമസിച്ച പിറ്റെന്നാൽ വരികയും ചെയ്തു. അതിന്റെശെഷം
വിസ്തരിച്ചാറെ കാലി പറഞ്ഞ അസാരം ഉറുപ്പ്യ ഞാൻ കൊടുപ്പാൻ അസാരം എനക്ക
തരുവാൻ ഉണ്ട എന്നും പറകയും ചെയ്തു. ആ ഉറുപ്പ്യത്തങ്ങൾ നാല ആളെയും മുമ്പിൻന്ന
പറഞ്ഞ തീരുകയും ചെയ്തിരിക്കുംന്നു. അവർകളെ പെര ഒന്ന സാരവൻചെട്ടി ഒന്ന
ഈസ്വപ്രെത്ത ഒന്ന നാകപ്പൻചെട്ടി ഒന്ന വെങ്കിട്ടരായര. എകാമ്പർക്ക കാളി
കൊടുക്കെണ്ട ഉറുപ്പ്യ കാളിന്റെ കണക്ക 46 ഉറുപ്പ്യ എകാമ്പറ പറഞ്ഞു. 56 ഉറുപ്പ്യ
നിന്റെ പക്കന്ന എനക്ക വരികയും ചെയ്യും. നീ സത്യം പറഞ്ഞാൽ തരികയും ചെയ്യാം.
എകാമ്പ്ര കാളിക്ക കൊടുക്കെണ്ട ഉറുപ്പ്യ 55. അന്നെരം അവൻ പറഞ്ഞു ഞാൻ നിനക്കു
27 ഉറുപ്പ്യയെ തരുവാൻ ഉള്ളു എന്ന അവൻ പറകയും ചെയ്തു. കാളി സത്യം ചെയ്താൽ
വെച്ച തരാമെന്ന എകാമ്പ്ര പറകയും ചെയ്തു. അപ്പൊലെ ഈ നാല ആളുകൂടിയെ
മുമ്പിൽന്ന കാളിയും എകാമ്പറും സത്യം ചെയ്യാൻന്തക്കവണ്ണം ഒരു ശീട്ട
എഴുതിക്കൊടുക്കയും ചെയ്തു. എന്നതിന്റെ ശെഷം സത്യത്തിന്ന കച്ചെരിയിൽ വന്നാറെ
അവരെ വെദം പിടിച്ചു നമ്പുരി സത്യവും ചെയ്യിച്ചു. അവനവന കൊടുക്കെണ്ടത
കൊടുപ്പിക്കയും ചെയ്തു. അവര യിരുപുറവും മനസ്സ നല്ലവണ്ണം തന്നെയെന്ന ദൊറൊക
ചൊദിച്ചാറെ ഞാങ്ങൾക്ക ബൊധിച്ചു എന്ന അവരി യിരിവരും പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/200&oldid=200601" എന്ന താളിൽനിന്ന് ശേഖരിച്ചത്