ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 തലശ്ശേരി രേഖകൾ

രുമായി കണ്ടാറെ കല്പിച്ച വൈയൊർമ്മിലെ ഉള്ളെ ആളുകള ഒക്ക പുറപ്പെടിച്ച
വൈയ്യ്യനാട്ടു ചൊരം വഴിക്ക ചൊരത്തിൻമെത്തൽ കയറുവാൻന്തക്കവണ്ണം കല്പിച്ച
ചെലവിനും തെരയും തന്ന കല്പന ആയി പൊരികഎത്രെ ആയത. നാട്ടിൽ ഉള്ള
അവരെ അല്ലാതെ മറ്റ ഒര ആളെക്കൊണ്ട പൊവാൻ ഇനിക്ക കല്പനയും ഇല്ല.
അതുകൊണ്ട മയ്യഴിക്ക എഴുതി അയച്ച കല്പന വരുത്തി തന്നാൽ പൊകെണ്ടെങ്കിൽ പൊകയും വെണ്ട. ഇനിക്ക എഴുതി അയച്ചാൽ ഇന്നവണ്ണമെന്ന ഇനിക്ക പറഞ്ഞ കൂട
എല്ലൊ. സായ്പി എഴുതിയതും കൊടുത്ത ഞാനും ഒന്ന എഴുതി മയ്യഴിക്ക അയച്ചിട്ടും
ഉണ്ട. കല്പന വന്നാൽ അതുപൊലെ നടക്കാം. 1 നു പുറപ്പെടുക എന്ന വെച്ചിരിക്കുംന്നു. മാസപ്പടിക്ക കെട്ടിക്കൊണ്ട പൊവാൻന്തക്കവണ്ണം ഇനിക്ക കല്പനയും ഇല്ലാ.
അതുകൊണ്ട മൈയ്യഴിക്ക കുമിശനർസാഹെപ്പുമാർക്ക എഴുതി അയച്ചകല്പന വന്നാൽ
അതുപൊലെ കെൾക്കയും ആം. മീനം 29 നു നാൾ മെടമാസം 6 നു എപ്രെൽ 15 നു
വന്നത. എപ്രെൽ 20 നു പെർപ്പാക്കി അയച്ചത.

311 G&H

491 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. ശിപ്പായി വന്ന സാഹെബര അവർകൾ കല്പിച്ചെ വർത്തമാനം
യിവിടെ വന്ന പറകയും ചെയ്തു.വിശെഷിച്ച സാഹെബഅവർകൾ ചിലര വന്നിരിക്കുംന്നു
എന്ന പറഞ്ഞു. ആയതിന്റെ സുക്ഷം വഴിപൊലെ ഗ്രഹിച്ചതും ഇല്ലാ. സാഹെബര
അവർകൾ യിവിടെ വരുവാൻ താമസം എത്രെ ഉണ്ടാകുമെന്ന എഴുതിവരികയും വെണം.
നികുതിക്കാരിയത്തിന്ന പാർവത്യക്കാരൻമ്മാര എല്ലാവർക്കും താക്കിതി ആയിട്ട
കല്പിച്ചയച്ചിരിക്കുംന്നു. നാം കാവിൽ തന്നെ പാർത്തിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത മെടമാസം 8 നു എഴുതിയത മെടം 9 നു എപ്രെൽ താരിക 18 നു വന്നത.
വർത്തമാനം ബൊധിപ്പിച്ചത.

312 G&H

492 ആമത മഹാരാജശ്രീവടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പു അവർ
കളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ടും പൊഴവായെയും അദാലത്ത ദൊറൊക
ചന്ദ്രയ്യൻ എഴുതിക്കൊണ്ടെ അരിജി. പൊലനാട്ടുകാര പത്തിഅഞ്ഞുറ ആളും
പൊഴവായിക്കാര പത്തിഅഞ്ഞുറ ആളുംകൂടി മെടമാസം 6 നു ശെനിആഴിച്ച
കുറുമ്പ്രനാട്ടും പൊഴവായെയും അതിർക്ക കണ്ടംമ്പലത്ത കണ്ടിയിൽ പട ആരമ്പിച്ച
വിളിക്കുകയും ചെയ്തു. കുറുമ്പ്രനാട്ടനിന്ന ആയിരം ആള ചൊരത്തിൻ മീത്തലെക്ക
പൊകകൊണ്ട കുറുമ്പ്രനാട്ടനിന്ന വിശെഷിച്ച ആരും പടവിളിക്കുംന്നെടത്തെക്ക
പൊയിട്ടും ഇല്ലാ. 6 നു പട വിളിച്ചത ഞാറാഴിച്ച എത്രെ ഞാൻ അറിഞ്ഞതും ഉള്ളു. 11 നു
ബൊധനാഴിച്ചപടഉണ്ട എന്ന അവര പറയുംന്നു. അതുകൊണ്ട സന്നിധാനത്തിങ്കൽനിന്ന
കല്പന വന്നാൽ അവരുടെ കീഴുമരിയാതപൊലെ കഴിപ്പിക്കുന്നതും ഉണ്ട. പടകഴിക്കെണ്ട
എന്ന കല്പന വന്നാൽ അപ്രകാരം കല്പന നടത്തുംന്നതും ഉണ്ട. മറ്റു വഴി ഞാൻ
യിവിടെ നടക്കെണ്ടും കാരിയത്തിന്ന കല്പന വരുംപ്രകാരം നടക്കുന്നതും ഉണ്ട. കൊല്ലം
972 ആമത മെടമാസം 7 നു എഴുതിയത മെടം 9 നു എപ്രെൽ 18 നു വന്നത.

313 G & H

493 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/202&oldid=200603" എന്ന താളിൽനിന്ന് ശേഖരിച്ചത്