ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 തലശ്ശേരി രേഖകൾ

315 G&H

495 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻകുട്ടി
എഴുതിയ അർജി. രണ്ടു മാസമായി എന്റെ ഉമ്മാക്ക ദെണ്ഡമായിരിക്കുംന്നു.
അതുകൊണ്ട ഇപ്പൊൾ ദെണ്ഡം എറുകകൊണ്ട എന്റെ അരിയത്ത തലശ്ശെരിന്ന ഒര
ആള വന്നിരിക്കുംന്നു. അതുകൊണ്ട നാലനാളത്തെ സായ്പി അവർകളെ അനുവാതം
ഉണ്ടെങ്കിൽ തലശ്ശെരിയിൽ പൊരികയും ചെയ്യായിരുംന്നു. എന്നാൽ കൊല്ലം 972 ആമത
മെടമാസം 9 നു എഴുതിയത മെടം 11 നു എപ്രെൽ 20 നു വന്നത. ഇന്ന തന്നെ പെർപ്പാക്കി
അയച്ചത.

316 G&H

496 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻകുട്ടി
എഴുതിയ അർജി. മഹാരാജശ്രീ സായ്പി അവർകളുടെ കല്പനപ്പടിപ്രകാരംമ്പൊലെ
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽനിന്ന വിസ്തരിച്ച തീർക്കെണ്ടത തീർപ്പാനും
തീർത്ത കൂടാത്തത മെൽക്കച്ചെരിക്ക കുട്ടി അയപ്പാനും കല്പന ആയിന്നു നാട്ടിലുള്ള
പലജാതി ആളുകൾക്കും അനംർത്ഥം കൂടാതെ നിന്നൊണ്ടു പൊന്നു. ഇപ്പൊൾ
പെരിങ്ങത്തുര നിക്കും അണ്ടത്തൊടൻ കലന്തര മുപ്പന്റെ ഒന്നിച്ച പണ്ടാര ആയുധം
ഇരുനൂറ വെടിക്കാരെക്കല്പിച്ചു എടുത്തതിന്റെശെഷം ഇരിവെനാട്ട കച്ചെരിയിൽ
നിന്ന മെൽക്കച്ചെരി എത്തിക്കെണ്ട കാരിയവും അദാലത്ത കച്ചെരിയിൽ നിന്ന
തീർക്കെണ്ടതും കലന്തൻ മുപ്പനും തന്റെ ആളഒന്നിച്ച നിക്കുംന്നെ വെടിക്കാരും തീർക്ക
അത്രെ ആകുംന്നു. ആയത കൂടാതെകണ്ട നാട്ടകത്ത പലജാതി ആളെയും മനസ്സമുട്ടിച്ച
ബെദ്ധപ്പെടുപ്പിക്കയും പെണ്ണുംപിള്ളയെന്ന വിചാരിക്കാതെയും മരിയാതികെട
അതിർക്ക്രമം ചെയ്കയും കൃഷി ചെയ്യുന്നത മൊടക്കുകയും തൊലുവെച്ച മുടക്കി
ക്കളെകയും അതെ ഇപ്പൊൾ യിരിവെനാട്ട ദിക്കുകളിൽ ആകുംന്നു. ശെഷം കൊല്ലം 972
ആമത മെടമാസം 9 നു ഇപ്പൊൾ പണ്ടാര ആയുധം വാങ്ങിയ കൂട്ടത്തിൽ പുളിയനംമ്പ്രത്ത
ഇരിക്കും മാപ്പിള പൊറാലെ മമ്മുവും ചെറുമുപ്പനെയും അവന്റെ ഒന്നിച്ചുള്ളെ
വെടിക്കാരെൻ ഒളവിലത്തുയിരിക്കും തിയ്യ്യൻ കൊലവിറൊൻ കുങ്കറെയും കല
ന്തൻമുപ്പൻ വെണ്ടുംവണ്ണം ശിക്ഷ കഴിച്ചു. അവരുതന്നെ പെരിങ്ങത്തുര കൂട്ടി
ക്കൊണ്ടുപൊയി. അവിടെ നിക്കുംന്നെ എജമാനനൊടും കലന്തൻ മുപ്പന ബൊധിച്ച
പ്രകാരം കെൾപ്പിച്ചു. എന്നതിന്റെശെഷം ആ എജമാനന്റെ കല്പനക്ക പണ്ടാര
ആയുധക്കാരൻ മെൽ എഴുതിയ ചെറുമുപ്പൻ മാപ്പള പൊറാലെ മമ്മുവുനെ കെട്ടിയിട്ട
പൊറത്ത ചുരലുകൊണ്ട പന്തറണ്ട അടി അടിച്ച വിട്ടുടുകയും ചെയ്തു. ആ അന്ന്യായം
അവർക്ക ആയുധം കൊടിപ്പിച്ച അവർകളെ അരിയത്ത പൊകയും ചെയ്തു. ശെഷം
കലന്തരമുപ്പന്റെ ആയിതക്കാരെ അസിഖ്യംകൊണ്ട കുറുങ്ങൊട്ടകാരിയം പറയുംന്നവര
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ കൊടുത്തയച്ച തരക സന്നിധാനത്തിങ്കലെക്ക
കൊടുത്തയച്ചിട്ടും ഉണ്ട. ഇപ്രകാരം ഉണ്ടായെ അവസ്ഥ ഒക്കയും മഹാരാജശ്രീ സായ്പി
അവർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. ഇനി ഒക്കയും യിരിവെനാട്ട
അദാലത്ത കച്ചെരിയിൽ മഹാരാജശ്രീ സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട വരും.
കല്പനപ്രകാരംമ്പൊലെ കൊല്ലം 972 ചെന്ന മെടമാസം 10 നു എഴുതിയെ അരിജി മെടം
11 നു എപ്രെൽ 20 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/204&oldid=200606" എന്ന താളിൽനിന്ന് ശേഖരിച്ചത്