ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 തലശ്ശേരി രേഖകൾ

972 ആമത എടവമാസം 1 നു എഴുത്ത രണ്ടാംന്തിയ്യതി മെയിമാസം 12 നു വന്നത. ഉടനെ
പെർപ്പാക്കി അയച്ചത.

331 G&H

510 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ
അവർകൾ സല്ലാം. എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ശെഷം ഉള്ള രണ്ടാംഗെഡുവിന്റെ പണം
എപ്പൊൾ അയക്കുമെന്നുള്ള ദിവസം നിശ്ചയിച്ച എഴുതി അയച്ചില്ലാ എന്ന
കാണെണ്ടതിന്ന വളരെ സങ്കടത്തൊട കൂട തന്നെ ആകുന്നത. അതുകൊണ്ട ഈ
ദിവസം മുതൽ ഗെഡു തികച്ച ബൊധിപ്പിക്കും എന്ന നാം എത്രയും വഴിപൊലെ
വിശ്വസിച്ചതുകൊണ്ട ആയത ചെയ്യ്യുമെന്ന നാം എത്രയും പരമാർത്ഥമായിട്ട സറക്കാർക്ക
ഗ്രെഹിപ്പിച്ചു. ആയത അല്ലാതെകണ്ട ഇത്ര മുട്ടിച്ചിരിന്നിട്ടില്ലല്ലൊ. ആയതുകൊണ്ട ഈ
മുതല ഒക്കയും ഉടനെ കൊടുത്തയക്കും എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ആയത
തങ്ങൾക്ക ബെഹുമാനം വർദ്ധിച്ചവരികയും ബെഹുമാനപ്പെട്ട സറക്കാർക്ക സന്തൊഷം
ഉണ്ടാകയും ചെയ്യും. വിശെഷിച്ച നാം തങ്ങളെ ഗുണംകൊണ്ട എത്രയും വഴിപൊലെ
വിചാരിച്ചതുകൊണ്ട നമുക്ക വളരെ പ്രസാദമാകയും ചെയ്യും. എന്നാൽ കൊല്ലം 972
ആമതയെടവമാസം 2 നു ഇങ്കിരെശകൊല്ലം 1797ആമത മെമാസം 12നു തലശ്ശെരിനിന്നും
എഴുതിയത.

332 G&H

511 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ കുറുമ്പ്രനാട്ടും താമരശ്ശെരിയും പറപ്പനാട്ടും രണ്ടാം ഗെഡുവിന്റെ ഉറുപ്പ്യ
കൊടുക്കുമെന്ന അപെക്ഷിപ്പാൻ നമുക്ക സങ്ങതി ഒട്ടും കൊടുക്കായ്കകൊണ്ട ഇനി
ഒരു പ്രാവിശ്യം തങ്ങൾക്ക അയക്കുവാൻ നമുക്ക ആവിശ്യം വന്നിരിക്കുംന്നതുകൊണ്ട
നമുക്കു വളരെ ക്ക്ലെശമായിരിക്കുംന്നു. തങ്ങളെ ആളുകൾ രണ്ടാം ഗെഡു ഉറുപ്പ്യ ഇപ്പൊൾ
പിരിച്ച അടക്കുംന്നു എന്നും തങ്ങൾക്ക നല്ല അറിവ ഉള്ളതുകൊണ്ട ഈ പണം ഒക്കയും
ഉടനെ കൊടുക്കും എന്ന നാം വിശ്വസിച്ചിരിക്കുംന്നു. അതുകൊണ്ട കപ്പംങ്ങളിൽ എതാൻ
നിലുവ വരുവാൻ നമുക്ക കഴികയും ഇല്ലല്ലൊ. വിശെഷിച്ച തങ്ങൾക്ക അവസരം ഉണ്ടന്ന
വരികിൽ തലശ്ശെരിയിൽ കാമാൻ നാം വളരെ സന്തൊഷമായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 972 ആമത എടവമാസം 2 നു ഇങ്കിരെശകൊല്ലം 1797 ആമത മെയിമാസം 12 നു
തലശ്ശെരിനിന്നും എഴുതിയത.

333 G&H

512 ആമത മഹാരാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പ അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. എടവമാസം 2 നു കല്പിച്ച കൊടുത്തയച്ച കത്ത 3 നു വയറളത്ത കൊണ്ടു തന്ന
വായിച്ച മനസ്സിൽ ആകയും ചെയ്തു. കുറുമ്പ്രനാട താമരശ്ശെരി പറപ്പനാട രണ്ടാം
ഗെഡുവിന്റെയും മുന്നാം ഗെഡുവിന്റെയും പണം നമ്മുടെ ആളുകള പിരിച്ചു എന്നും
രണ്ടാം ഗെഡു തന്നെ പണ്ടാരത്തിൽ ബൊധിപ്പിച്ചില്ല എന്നും പണം വെഗെന
ബൊധിപ്പിക്കെണമെന്നും അവസരമുണ്ടെങ്കിൽ സന്നിധാനത്തിങ്കലക്ക തലശ്ശെരിക്ക വരെ
ണമെന്നും അല്ലൊ കല്പന ആയി വന്നെ കത്തിൽ ആകുന്നു. പറപ്പനാട്ടിലും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/210&oldid=200614" എന്ന താളിൽനിന്ന് ശേഖരിച്ചത്